ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ വര്‍ഷാ വര്‍ഷം നല്ലൊരു തുക അതില്‍ നിന്നും പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? മധ്യവയസ്സെത്തും മുമ്പ് തന്നെ ഒ
ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ വര്‍ഷാ വര്‍ഷം നല്ലൊരു തുക അതില്‍ നിന്നും പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? മധ്യവയസ്സെത്തും മുമ്പ് തന്നെ ഒരു പരിധി വരെ സാമ്പത്തിക ആശ്വാസത്തോടെ ജീവിക്കുവാന്‍ അത് കാരണമാവുകയും ചെയ്യും. പെന്ഷന് ലഭിച്ചു തുടങ്ങുന്നതിനായി വാര്‍ധക്യ കാലമാകുവാന്‍ കാത്തിരിക്കണ്ട എന്ന സവിശേഷതയുള്ള ഒരു പോളിസി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്‍ഐസിയുടെ സരള്‍ പെന്ഷന് യോജന
നമുക്കറിയാം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പോലും പെന്ഷന് പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമാണ്. സാധാരണക്കാരായ പൗരന്മാര്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പെന്ഷന് പദ്ധതികളിലും ഉപയോക്താക്കള്‍ക്ക് പദ്ധതി നേട്ടം കൈയ്യിലെത്തുന്നത് 60 വയസ്സ് മുതലായിരിക്കും. എന്നാല്‍ എല്‍ഐസിയുടെ സരള്‍ പെന്ഷന് യോജനയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് നാല്‍പ്പതാം വയസ്സ് മുതല്‍ തന്നെ പെന്ഷന് നേട്ടങ്ങള്‍ സ്വന്തമാക്കിത്തുടങ്ങാം.
ഒറ്റത്തവണ നിക്ഷേപം
എല്‍ഐസിയുടെ ഈ പദ്ധതിയിലെ പ്രധാന നിബന്ധന എന്നത് ഇതില്‍ പ്രതിമാസ നിക്ഷേപം അനുവദിക്കുകയില്ല എന്നതാണ്. ഉപയോക്താക്കള്‍ ഒറ്റത്തവണയാണ് നിക്ഷേപം നടത്തേണ്ടത്. ഉപയോക്താക്കള്‍ക്ക് ആജീവനാന്ത പെന്ഷന് നേട്ടമാണ് ഈ പദ്ധതിയിലൂടെ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഇനി ഈ പോളിസി വാങ്ങിച്ചിരിക്കുന്ന വ്യക്തിയ്ക്ക് പിന്നീട് വായ്പ ആവശ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനും പോളിസി സഹായകരമാകും. പോളിസി ആരംഭിച്ച് ആറു മാസം പൂര്‍ത്തിയായ ഉപയോക്താക്കള്‍ക്കാണ് ഈ വായ്പാ സേവനം ലഭ്യമാവുക.
40 വയസ്സ് മുതല്‍ 80 വയസ്സ് വരെ നിക്ഷേപം നടത്താം
നേരത്തേയുണ്ടായിരുന്ന പ്ലാനില്‍ ഇല്ലായിരുന്ന എല്ലാ പ്രത്യേകതകളും ചേര്‍ത്തു കൊണ്ടാണ് എല്‍ഐസി സരള്‍ പെന്ഷന് യോജന അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷിക രീതിയിലോ നിങ്ങള്‍ പ്ലാന്‍ പ്രകാരമുള്ള പെന്ഷന് തുക സ്വീകരിക്കാം. 40 വയസ്സ് മുതല്‍ 80 വയസ്സ് വരെയാണ് ഈ പോളിസിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന പ്രായ പരിധി. നിക്ഷേപം ഒറ്റത്തവണ രീതിയിലായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഉപയോക്താവിന് ഈ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴുവന്‍ പെന്ഷന് നേട്ടം ലഭ്യമാകും.
രണ്ട് തരം സ്കീമുകള്‍
ഒരു വ്യക്തിയ്ക്കായി നല്കപ്പെടുന്ന, ലൈഫ് ആന്വുറ്റിയ്ക്കൊപ്പം പര്‍ച്ചേസ് പ്രൈസില്‍ 100 ശതമാനം പകരം നല്കുന്ന പോളിസിയാണ് ഇതില്‍ ആദ്യത്തേത്. അതായത് ഈ പദ്ധതി ഏതെങ്കിലും പെന്‍ഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. പോളിസി ഉപയോക്താവ് എത്ര കാലം ജീവിച്ചിരിക്കുന്നുവോ, അത്രയും കാലം അയാള്‍ക്ക് പെന്ഷന് ലഭിച്ചു കൊണ്ടേയിരിക്കും. ഉപയോക്താവിന്റെ മരണ ശേഷം നോമിനിയ്ക്ക് അടിസ്ഥാന പ്രീമിയവും ലഭിക്കും.
പങ്കാളിത്ത രീതിയില്‍
രണ്ടാമത്തെ പെന്ഷന് പദ്ധതി ജോയിന്റ് ലൈഫിനായാണ് നല്‍കുന്നത്. ഇതില്‍ കൂടുതല്‍ ജീവിക്കുന്ന പങ്കാളി ആരാണോ അയാള്‍ക്ക് പെന്ഷന് ലഭിക്കും. ഇനി രണ്ട് പേരും മരണപ്പെട്ടാല്‍ നോമിനിയ്ക്ക് അടിസ്ഥാന വില ലഭിക്കുകയാണ് ചെയ്യുക. ഈ പ്ലാന്‍ പ്രകാരം പോളിസി ആരംഭിച്ച് 6 മാസം പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യവും ലഭിക്കും.
40 വയസ്സില്‍ പ്രതിവര്‍ഷം 50,000 രൂപ പെന്ഷന്
ഇപ്പോള്‍ നിങ്ങള്‍ക്ക് 40 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. നിങ്ങള്‍ 10 ലക്ഷം രൂപയുടെ ഒരു സിംഗിള്‍ പ്രീമിയത്തില്‍ നിക്ഷേപം നടത്തുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും 50,250 രൂപാ വീതം ലഭിക്കും. അതായത് ജീവിതകാലം മുഴുവന്‍ മാസം 4,187 രൂപാ വീതം കൈയ്യിലെത്തുമെന്നര്ഥം. ഇത് കൂടാതെ ഇനി നിങ്ങള്‍ക്ക് പാതിയില്‍ വച്ച് നിക്ഷേപ തുക തിരികെ വേണമെന്ന് തോന്നിയാല്‍ അതും തിരിച്ചു ലഭിക്കും.
മറ്റ് നേട്ടങ്ങള്‍
പെട്ടെന്ന് പണത്തിനായി ആവശ്യം വന്നാല്‍ ഈ പോളിസിയിലെ നിക്ഷേപ തുക തിരികെ വാങ്ങാം. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപിച്ച തുകയും 5 ശതമാനം കിഴിച്ച് ബാക്കിയുള്ള തുകയായിരിക്കും പോളിസി ഉടമയ്ക്ക് നല്‍കുക. എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ, എല്‍ഐസി ഓഫീസില്‍ ചെന്ന് നേരിട്ടോ നിങ്ങള്‍ക്കീ പോളിസി വാങ്ങിക്കാവുന്നതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications