സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനം ഇവിടുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്‌സഡ് ഡിപ്പോസിറ്റ്) പലിശ കുറവാണെന്ന പരാതി നിക്ഷേപകരുടെ പതിവ് പല്ലവിയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ തരുന്ന ധനകാര്യ സ്ഥാപനം ഇന്ത്യയിലുള്ള കാര്യം നിങ്ങള്‍ക്കറിയാമോ?

 

8 ശതമാനം പലിശ നിരക്ക്

കേട്ടതു ശരിയാണ്. സാധാരണ പൗരന്മാര്‍ക്ക് 8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5 ശതമാനവും പലിശ നിരക്ക് സമര്‍പ്പിക്കുകയാണ് തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (തമിഴ്‌നാട് പവര്‍ ഫൈനാന്‍സ്). പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്‌നാട് സര്‍ക്കാരിന് കീഴിലാണ് ഈ ധനകാര്യസ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യം ചെയ്യുകയാണെങ്കില്‍ തമിഴ്‌നാട് പവര്‍ ഫൈനാന്‍സിന് മാറ്റു കൂടുന്നത് കാണാം.

കാലാവധി

ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് നല്‍കുന്ന പലിശ നിരക്ക് അറിയാനായിരിക്കും പലര്‍ക്കും ആകാംക്ഷ. 12 മാസമാണ് ഈ സ്ഥാപനം വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതിയുടെ ഏറ്റവും ചുരുങ്ങിയ കാലാവധി. ഈ കാലയളവിലേക്കാണ് നിക്ഷേപമെങ്കില്‍ സാധാരണ പൗരന്മാര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനവും പലിശ വരുമാനം കിട്ടും. 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നിങ്ങനെയും തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാലാവധി സമര്‍പ്പിക്കുന്നുണ്ട്.

മുതിർന്ന പൌരന്മാർക്ക്

24 മാസമാണ് നിക്ഷേപമെങ്കില്‍ 7.25 ശതമാനമായിരിക്കും സാധാരണ പൗരന്മാര്‍ക്ക് പലിശ ലഭിക്കുക; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും പലിശ ഒരുങ്ങും. 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളില്‍ 7.75 ശതമാനവും 8.25 ശതമാനവുമാണ് സാധാരണ പൗരന്മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള പലിശ നിരക്ക്. 48 മാസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം പലിശ സാധാരണ പൗരന്മാര്‍ക്ക് സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശ കിട്ടും.

കണ്ണെത്തിക്കാം

60 മാസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് 8 ശതമാനം പലിശ നിരക്ക് ലഭ്യമാക്കുന്നത്; മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ നിരക്കും ഇവര്‍ നല്‍കും.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ മറ്റൊരു ബാങ്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നില്ലെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കാനുള്ള സൗകര്യം തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് ഒരുക്കുന്നുണ്ട്. എന്തായാലും അപകടസാധ്യത കുറഞ്ഞ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന തമിഴ്‌നാട് പവര്‍ ഫൈനാന്‍സിലേക്ക് കണ്ണെത്തിക്കുന്നത് നല്ലതായിരിക്കും.

പലിശ നിരക്ക്

ഇതേസമയം, സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധി നിശ്ചയിക്കുന്നതായിരിക്കും ഉചിതം. കാരണം ഇതിനിടയില്‍ പലിശ നിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ഉദ്ദാഹരണത്തിന്, 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുകയാണെങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കുന്ന സമയത്തെ പലിശ നിരക്കായിരിക്കും ലഭിക്കുക. ഇതിനിടെ പലിശ നിരക്ക് കൂടിയാലുള്ള ഗുണം നിക്ഷേപകന് കിട്ടില്ല.

അതുകൊണ്ട് 2 മുതല്‍ 3 വര്‍ഷത്തേക്ക് വരെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതാണ് ബുദ്ധി. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപ പദ്ധതികളെ കുറിച്ചും നിക്ഷേപകര്‍ക്ക് ചിന്തിക്കാം. നിലവില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ് തുടരുന്നത്. സമ്പദ്ഘടന പതിയെ ഉണരുന്ന സാഹചര്യം ക്രെഡിറ്റ് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇതോടെ ഡിപ്പോസിറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപം ആരംഭിക്കരുതെന്ന് പറയാനുള്ള പ്രധാന കാരണവും ഇതുതന്നെ.

Read more about: fixed deposit smart investment
English summary

Tamil Nadu Power Finance Offers 8 Per Cent Interest Rate For Fixed Deposits; Know Full Details

Tamil Nadu Power Finance Offers 8 Per Cent Interest Rate For Fixed Deposits; Know Full Details. Read in Malayalam.
Story first published: Tuesday, September 14, 2021, 19:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X