ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന റിസ്ക് സാധ്യതകളെക്കുറിച്ചും ഓര്‍മിക്കേണ്ടതുണ്ട്. പലപ്പോഴും ഈ റിസ്ക് സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സാധാരണക്കാര്‍ ഓഹരി വിപണിയിലെ നി
ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന റിസ്ക് സാധ്യതകളെക്കുറിച്ചും ഓര്‍മിക്കേണ്ടതുണ്ട്. പലപ്പോഴും ഈ റിസ്ക് സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സാധാരണക്കാര്‍ ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും അകലം പാലിക്കുന്നത് എന്നും പറയാം. എന്നാല്‍ ഓഹരി നിക്ഷപത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയുമ്പോള്‍ സാധാരണക്കാരയ ജനങ്ങള്‍ക്കും ഓഹരി നിക്ഷേപത്തോടുള്ള അകല്‍ച്ച പതിയെ മാറും.
മികച്ച ആദായം നല്കുന്ന ഓഹരികള്‍
ഇതിന്റെ സൂചനയാണ് ഏറ്റവും മികച്ച ആദായം നല്കുന്ന കമ്പനികളെക്കുറിച്ചും അവയുടെ ഓഹരികളെക്കുറിച്ചും കൂടുതലായി അറിയുവാന്‍ ജനങ്ങള്‍ ഇപ്പോള്‍ ഏറെ താത്പര്യം കാണിച്ചു വരുന്നു എന്നത്. ഉയര്‍ന്ന ആദായം നല്കുന്ന ഓഹരികളെക്കുറിച്ചുള്ള പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളിലും ഏറി വരികയാണ്. കൂടുതല്‍ പ്രേക്ഷകര്‍ ഇത്തരം കാര്യങ്ങള്‍ അറിയുവാന്‍ താത്പര്യപ്പെടുന്നു എന്നതാണ് ഇത് അര്‍ഥമാക്കുന്നത്.
1 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നേടിയത് 48 ലക്ഷം രൂപ
ഉയര്‍ന്ന നേട്ടം നല്കുന്നതാണെങ്കിലും കമ്പനിയും മികച്ചതാണെങ്കില്‍ മാത്രമേ പലരും നിക്ഷേപത്തിന് തയ്യാറാകാറുള്ളൂ. അത്തരത്തില്‍ മികച്ച ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന ഒരു കമ്പനിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് തിരികെ ലഭിച്ചിരിക്കുന്നത് 48 ലക്ഷം രൂപയാണ്. ഏതാണ് ഈ കമ്പനി എന്നും എത്ര കാലയളവിലാണ് ഈ ആദായം നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയിരിക്കുന്നതെന്നും നമുക്ക് പരിശോധിക്കാം.
ടാറ്റ ഗ്രൂപ്പ് കമ്പനികള്‍
ടാറ്റാ ഗ്രൂപ്പിന് കീഴില്‍ ഒന്നിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് ടാറ്റ അലക്സി. നിക്ഷേപകര്‍ക്ക് സ്ഥിരതയാര്‍ന്ന വളരെ മികച്ച ആദായമാണ് ടാറ്റ അലക്സി നല്കി വരുന്നത്. സാധാരണയായി, ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി, നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന കമ്പനി മികച്ച കമ്പനിയായിരിക്കണം എന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണെങ്കില്‍ അത് എപ്പോഴും നിക്ഷേപത്തിന് അനുയോജ്യമായി കണക്കാക്കപ്പെടുന്നു. ഓഹരി നിക്ഷേപ വിദഗ്ധരെല്ലാം തന്നെ ഒന്നടങ്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നവാണ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍.
ടാറ്റ അലക്സി
ടാറ്റ അലക്സിയുടെ ഓഹരി നിരക്ക് വളരെ വേഗത്തിലാണ് കുതിച്ചുയരുന്നത്. 10 വര്‍ഷം മുമ്പ് ഇതേ ദിവസം ടാറ്റ അലക്സിയുടെ ഓഹരി വില ഏകദേശം 105 രൂപയ്ക്കടുത്തായിരുന്നു. അതേ സമയം, നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ഈ ഓഹരിയുടെ വില ഇപ്പോള്‍ 4928.75 രൂപയായാണ് വളര്‍ന്നിരിക്കുന്നത്. അതായത് 10 വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപകര്‍ക്ക് 48 മടങ്ങ് ആദായമാണ് ടാറ്റ അലക്സി നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷത്തില്‍ 163 ശതമാനം വളര്‍ച്ച
2021 വര്‍ഷത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ച വച്ചിരിക്കുന്നത്. ഈ 163 ശതമാനം വളര്‍ച്ച ടാറ്റ അലക്സി ഓഹരികള്‍ സ്വന്തമാക്കി. 2021ന്റെ തുടക്കത്തില്‍ ടാറ്റ അലക്സിയുടെ ഓഹരി വില 1885 രൂപയ്ക്കടുത്തായിരുന്നു. ഇന്നാല് ഇന്ന് ഓഹരി വില 4928.75 രൂപയാണ്. കഴിഞ്ഞ ആറ് മാസത്തെ കമ്പനിയുടെ ആദായം പരിശോധിച്ചാല്‍ 2670.30 രൂപയുടെ വര്‍ധനവാണ് ഓഹരിയ്ക്കുണ്ടായിരിക്കുന്നത്.
അഞ്ച് വര്‍ഷത്തില്‍ 1 ലക്ഷം 4 ലക്ഷമായി
അതിവേഗതിയിലാണ് ടാറ്റ അലക്സി ഓഹരികളുടെ മൂല്യം വര്‍ധിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് 1 ലക്ഷം രൂപ നിങ്ങള്‍ ടാറ്റ അലക്സി ഓഹരികളില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നേക്കത് 1.85 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. ഇനി അഞ്ച് വര്‍ഷം മുമ്പാണ് നിങ്ങള്‍ ഈ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചത് എങ്കില്‍ ഇപ്പോഴത് 4 ലക്ഷം രൂപയായി വളര്‍ന്നിരിക്കും.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications