നിങ്ങൾ വ്യക്തിഗത വായ്പകൾ എടുക്കാറില്ലേ...? എന്നാൽ വ്യക്തിഗത വായ്പകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഇത് സത്യത്തിൽ സംഭവിക്കാറില്ല. വ്യക്തിഗത വായ്പകൾക്ക് ഇത്തരത്തിൽ നികുതി ആനുകൂല്യങ്ങൾ പൂർണമായും നേടാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ എടുക്കുന്ന വ്യക്തിഗത വായ്പ വീട് നിർമ്മാണത്തിനോ വീട് വാങ്ങുന്നതിനോ വീടിന്റെ നവീകരണത്തിനോ ഉപയോഗിക്കുകയാണെങ്കിൽ, അടച്ച പലിശയിൽ നിങ്ങൾക്ക് കിഴിവുകൾ അവകാശപ്പെടാം.
അതുപോലെ, വിദ്യാഭ്യാസ ചെലവുകൾ നിറവേറ്റുന്നതിനായി ഉപയോഗിക്കുന്ന വ്യക്തിഗത വായ്പകൾക്ക് പലിശയിനത്തിൽ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തിഗത വായ്പകൾക്ക് നൽകുന്ന പലിശയ്ക്കും നിങ്ങൾക്ക് കിഴിവുകൾ ലഭിക്കും. എന്നാൽ ഈ കിഴിവുകളെല്ലാം കൃത്യമായി പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കണം. വ്യക്തിഗത വായ്പകൾ സാധാരണയായി സുരക്ഷിതമല്ലാത്തവയാണ്. എന്നാൽ ശരിയായ രീതിയിൽ ഈ വായ്പ ഉപയോഗിച്ചാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് സുഗമമായി നടക്കും.
വീട് വാങ്ങുമ്പോൾ നികുതി കിഴിവുകൾ ലഭിക്കും....
'ആദായ നികുതി (ഐടി) നിയമത്തിലെ സെക്ഷൻ 80C' പ്രകാരം, ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ എടുത്ത വ്യക്തിഗത വായ്പയുടെ മുതലിന്റെ തിരിച്ചടവ് നികുതി വരുമാനത്തിൽ നിന്ന് കിഴിവിന് അർഹമാണ്. അതായത് ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് 1.5 ലക്ഷം വരെ കിഴിവ് അവകാശപ്പെടാം.
ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ എടുത്ത വ്യക്തിഗത വായ്പയുടെ പലിശയ്ക്ക് 'ഐടി നിയമത്തിലെ സെക്ഷൻ 24(ബി)' പ്രകാരം നിങ്ങൾക്ക് 2 ലക്ഷം വരെയുള്ള നികുതി കിഴിവ് ലഭിക്കും. എന്നാൽ കിഴിവ് ക്ലെയിം ചെയ്യുന്നതിന്, സ്വത്ത് നിങ്ങളുടെ പേരിലായിരിക്കണം. ഒരുപക്ഷേ ഈ വസ്തു വാടകയ്ക്ക് നൽകിയാലും വായ്പയ്ക്ക് നൽകുന്ന മുഴുവൻ പലിശയും നികുതി കിഴിവിന് അർഹമാണ്.
"വ്യക്തിഗത വായ്പ വീട് വാങ്ങുന്നതിനോ, പണിയുന്നതിനോ, പുതുക്കിപ്പണിയുന്നതിനോ ഉപയോഗിച്ചാൽ, അടക്കുന്ന പലിശയ്ക്ക് കിഴിവ് ലഭിക്കും," എന്നാൽ ഐടി നിയമപ്രകാരം പഴയ സ്കീം തിരഞ്ഞെടുത്താൽ മാത്രമേ വായ്പക്കാർക്ക് ഈ കിഴിവ് ലഭിക്കുള്ളൂ എന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്ഥാപനമായ ഭൂട്ട ഷാ & Co LLPയുടെ പങ്കാളിയായ ഹർഷ് ഭൂട്ട പറയുന്നത്.
അതുപോലെ, വീട് പുതുക്കിപ്പണിയുന്നതിനോ അറ്റകുറ്റപ്പണികൾക്കോ വേണ്ടി എടുക്കുന്ന വ്യക്തിഗത വായ്പകൾക്ക് 'ഐടി നിയമത്തിലെ സെക്ഷൻ 24(ബി)' പ്രകാരം നികുതി കിഴിവിന് അർഹതയുണ്ട്. വായ്പ എടുത്താൽ നിങ്ങൾ നൽകുന്ന പലിശയിൽ പ്രതിവർഷം 30000 രൂപ വരെ കിഴിവ് അനുവദിക്കുന്നു. ഈ കിഴിവുകൾ ലഭിക്കണമെങ്കിൽ വസ്തു/സ്വത്ത് നിങ്ങളുടെ സ്വന്തമാക്കിയിരിക്കണം.

വിദ്യാഭ്യാസച്ചെലവുകൾക്ക് കിഴിവ് ലഭിക്കും...
പങ്കാളിയുടേയോ കുട്ടികളുടേയും ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി ഒരു വ്യക്തിഗത വായ്പ എടുത്താൽ അടച്ച മുഴുവൻ പലിശയും 'ഐടി നിയമത്തിലെ സെക്ഷൻ 80E' പ്രകാരം കിഴിവ് ലഭിക്കും. പരമാവധി എട്ട് വർഷത്തേക്ക് അല്ലെങ്കിൽ വായ്പ അടയ്ക്കുന്നതുവരെ, ഏതാണ് ആദ്യം വരുന്നത് അത് വരെയാണ് കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്നത്. എന്നാൽ ഇത്തരം കിഴിവുകൾ ലഭിക്കണമെങ്കിൽ നിങ്ങൾ പഴയ സ്കീമിനു കീഴിൽ ആയിരിക്കണം.
ബിസിനസ് ആവശ്യങ്ങൾക്കും നേട്ടം ലഭിക്കുമോ?
ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തിഗത വായ്പകൾക്ക് 'ഐടി നിയമത്തിലെ സെക്ഷൻ 37(1)' പ്രകാരം നിങ്ങൾ അടച്ച പലിശ എഴുതിത്തള്ളാൻ കഴിയും. ഈ കിഴിവ് നിങ്ങളുടെ ബിസിനസിൽ നിന്നുള്ള നികുതി നൽകേണ്ട വരുമാനം കുറയ്ക്കുകയും അതുവഴി മൊത്തത്തിലുള്ള നികുതി ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനുള്ള രേഖകളുടെ ആവശ്യകത
ഇത്തരം കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ വായ്പ ഉപയോഗിച്ച ചെലവുകളെ കുറിച്ച് കാണിക്കുന്ന രേഖകൾ നൽകണം. ഉദാഹരണത്തിന്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിങ്ങൾ വ്യക്തിഗത വായ്പ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ട്യൂഷൻ ഫീസ് രസീത് നിങ്ങൾക്ക് നൽകാം.
വ്യക്തിഗത ചെലവുകൾക്ക് നികുതി ആനുകൂല്യങ്ങളില്ല.
യാത്ര, വിവാഹം, കാർ ലോണുകൾ അല്ലെങ്കിൽ ചികിത്സാ ആവശ്യങ്ങൾ പോലുള്ള വ്യക്തിഗത ചെലവുകൾക്ക് വ്യക്തിഗത വായ്പ ഉപയോഗിച്ചാൽ നികുതി ആനുകൂല്യങ്ങൾ ബാധകമല്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications