കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പിപിഎഫ് അല്ലെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇതൊരു നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. റിസ്ക് രഹിത
കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പിപിഎഫ് അല്ലെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇതൊരു നികുതി ലാഭിക്കുവാന്‍ സാധിക്കുന്ന നിക്ഷേപ മാര്‍ഗം കൂടിയാണ്. റിസ്ക് രഹിത നിക്ഷേപമെന്ന നിലയിലും മികച്ച ആദായം ഉറപ്പു നല്കുന്നതിനാലും നിക്ഷേപത്തിനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കുന്നവര്‍ വളരെ ഏറെയാണ്. ഇവയ്ക്ക് പുറമേ മറ്റനേകം നേട്ടങ്ങളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുണ്ട്.

ഏറ്റവും ചുരുങ്ങിയത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. പിപിഎഫ് നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തെന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ നിക്ഷേപകന് പിപിഎഫ് അക്കൗണ്ടിന്മേല് വായ്പ എടുക്കുവാന്‍ സാധിക്കും എന്നതാണ്. അതും പ്രതിവര്‍ഷം വെറും 1 ശതമാനം പലിശ നിരക്കില്‍. എന്നാല്‍ പിപിഎഫ് നിക്ഷേപം ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാത്രമേ ഈ 1 ശതമാനം പലിശ നിരക്കിലുള്ള വായ്പാ സേവനം ഉപയോക്താവിന് ലഭിക്കുകയുള്ളൂ.
15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്വൂരിറ്റി കാലയളവ് എന്ന് നേരത്തേ പറഞ്ഞല്ലോ. എങ്കിലും അക്കൗണ്ട് ഉടമയക്ക് എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ വരികയാണെങ്കില്‍ 6 വര്‍ഷത്തിന് ശേഷം പിപിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാനും സാധിക്കും. കൂടാതെ അക്കൗണ്ട് ഉടമയ്ക്ക് പിപിഎഫ് നിക്ഷേപ കാലയളവ് അയാളുടെ താത്പര്യത്തിനനുസരിച്ച് ദീര്‍ഘിപ്പിക്കുവാനും സാധിക്കും.
നികുതി നേട്ടങ്ങള്‍ പിപിഎഫ് നിക്ഷേപത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്. പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുന്നതിലൂടെ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. അതേ സമയം ആദായ നികുതി നിയമം 1961 ലെ വകുപ്പ് 80സി പ്രകാരം പിപിഎഫ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശ നികുതി മുക്തമാണ്. കൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം പിന്‍വലിക്കുന്ന തുകയ്ക്ക് മേലും നികുതി ഈടാക്കുകയില്ല. ആദായ നികുതി നിയമ പ്രകാരം ഈ തുകയും നികുതി മുക്തമാണ്.
എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദത്തിലും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വിലയിരുത്തി പുതുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. നിലവില്‍ പിപിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് പിപിഎഫാണ്.
ഓണ്‍ലൈനായും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിലേക്ക് ലോഗ് ഇന്‍ ചെയ്ത് പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന് തെരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനി അടക്കമുള്ള എല്ലാ കാര്യങ്ങളും നല്‍കുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പിപിഎഫ് അക്കൗണ്ട് തുറക്കപ്പെടുകയും നിങ്ങള്‍ക്കതില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുകയും ചെയ്യും.
റിസ്ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നികുതി, നിക്ഷേപ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, നിക്ഷേപകന്/ നിക്ഷേപക വിവാഹിതനാണെങ്കില് തന്റെ പങ്കാളിയുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് മികച്ച തീരുമാനമാണ്. പങ്കാളിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നതോട് കൂടി നിക്ഷേപകന് പിപിഎഫ് നിക്ഷേപം ഇരട്ടിയാക്കുവാന്‍ സാധിക്കുമെങ്കിലും ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള പരിധി 1.5 രൂപയായിത്തന്നെ തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.
പങ്കാളിയ്ക്ക് കൂടെ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ നിക്ഷേപകന് പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തുവാനും രണ്ട് പിപിഎഫ് അക്കൗണ്ടുകളില്‍ നിന്നും ലഭിയ്ക്കുന്ന പലിശയ്ക്കും മെച്വൂരിറ്റി തുകയ്ക്കും ആദായ നികുതി ഒഴിവാക്കുവാന്‍ സാധിക്കുകയും ചെയ്യും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications