രാജ്യത്തെ മധ്യ വര്‍ഗ്ഗ വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തെക്കുറിച്ചുള്ള ആലോചന വരുമ്പോള്‍ അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് സ്ഥിര നിക്ഷേപങ്ങളായിരിക്കും. തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തുക
രാജ്യത്തെ മധ്യ വര്‍ഗ്ഗ വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപത്തെക്കുറിച്ചുള്ള ആലോചന വരുമ്പോള്‍ അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് സ്ഥിര നിക്ഷേപങ്ങളായിരിക്കും. തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തുക സൂക്ഷിച്ചു വയ്ക്കുവാനുള്ള ഏറ്റവും സുരക്ഷിത മാര്‍ഗമായി അവര്‍ സ്ഥിര നിക്ഷേപങ്ങളെ കാണുന്നു. അത് മാത്രമല്ല, സ്ഥിര നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ഒരു വരുമാന മാര്‍ഗവും ലഭിക്കുന്നു.
സ്ഥിര നിക്ഷേപങ്ങള്‍
സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും മാസത്തിലോ, പാദ വാര്‍ഷിക രീതിയിലോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ സ്ഥിരമായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ സ്ഥിര നിക്ഷേപങ്ങളെ ബാധിക്കാത്തതിനാല്‍ സ്ഥിരമായ പലിശ നിരക്കിലാണ് നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്നത് എന്നതും നിക്ഷേപകര്‍ക്കുള്ള ധൈര്യമാണ്.
പലിശ നിരക്ക് കുറയുന്നു
എന്നിരുന്നാലും ഓരോ വ്യക്തിയ്ക്കും നിക്ഷേപത്തെ സംബന്ധിച്ച് അവരുടെതായ താത്പര്യങ്ങളുണ്ടാകും. ഇവിടെ ശ്രദ്ധിയ്ക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കും തോറും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും വലിയ അളവില്‍ കുറവ് സംഭവിക്കുകയാണ്. അതുവഴി നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആദായത്തിലും ഗണ്യമായ കുറവ് സംഭവിക്കുന്നു.
നികുതി ബാധ്യതയും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു വര്‍ഷത്തിന് മുകളിലായി റിപ്പോ നിരക്ക് 4 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ നിലനിര്ത്തിക്കൊണ്ടിരിക്കുന്നതിനാല് രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബിന് അനുസരിച്ചാണ് സ്ഥിര നിക്ഷേപങ്ങളിലെ ആദായത്തിന്റെ നികുതി ബാധ്യത.
ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങള്‍
ഈ നികുതി ബാധ്യതയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും നിക്ഷേപകന് ലഭിക്കുന്ന ആദായത്തില്‍ വീണ്ടും കുറവ് വരുത്തുന്നു. എങ്കിലും മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നിക്ഷേപ കാര്യത്തില്‍ അവരുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് തന്നെ സ്ഥിര നിക്ഷേപങ്ങളായിരിക്കും. നിക്ഷേപ സുരക്ഷിതത്വം തന്നെയായിരിക്കും അവരുടെ പ്രഥമ പരിഗണന. എന്നാല്‍ ചിലര്‍ക്കെങ്കിലും സ്ഥിര വരുമാനത്തിനായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ശരിയായ രീതിയാണോ എന്ന ആശങ്കയുണ്ടാകുവാന് സാധ്യതയുണ്ട്. അത്തരം മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് വേണ്ടിയാണ് ബാങ്കുകള്‍ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
സവിശേഷതകള്‍
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ ഒരു വ്യക്തിയ്ക്ക് തനിച്ചോ, മറ്റൊരു വ്യക്തിയുമായി ചേര്‍ന്ന പങ്കാളിത്ത വ്യവസ്ഥയിലോ ആരംഭിക്കാവുന്നതാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് മാത്രമായാണ് ബാങ്കുകള്‍ ഈ പ്രത്യേക ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപ സേവനം വാഗ്ദാനം ചെയ്യുന്നത്. ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപത്തിന്മേല് ലഭിക്കും. ഒപ്പം പ്രതിമാസ ഇന്ററസ്റ്റ് പേഔട്ട് സംവിധാനവും തെരഞ്ഞെടുക്കാം.
ലോക്ക് ഇന്‍ പിരീയഡ്
സ്ഥിരമായ പ്രതിമാസ വരുമാനം ആഗ്രിഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ആദായ നികുതി ബാധ്യത ലാഭിക്കുന്നതിനായി റിസ്ക് എടുക്കുവാന്‍ തീരെ താത്പര്യമില്ല ധാരാളം വ്യക്തികള്‍ ടാക്സ് സേവിംഗ്സ് എഫ്ഡി അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷമാണ് നിക്ഷേപത്തിലെ ലോക്ക് ഇന്‍ പിരീയഡ്.
നികുതി നേട്ടം
ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമം 1961ലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍ 1.5 ലക്ഷം രൂപ വരെ കിഴിവിനായി മുതിര്‍ന്ന പൗരന്മാര്ക്ക് അവകാശപ്പെടാം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മുതിര്‍ന്ന പൗരന്മാര്ക്ക് ഏറെ ഗുണകരമായ നിക്ഷേപ രീതിയാണിത്. മിക്ക ബാങ്കുകളും 0.5 ശതമാനം അധിക പലിശ നിരക്കും മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളില്‍ നല്കി വരുന്നുണ്ട്.
ഓര്‍ക്കേണ്ട മറ്റു കാര്യങ്ങള്‍
എങ്കിലും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പായി ഓര്‍മയില്‍ വയ്ക്കേണ്ട പ്രധാനപ്പെട്ട കാര്യം ലോക്ക് ഇന്‍ പിരീയഡിനെക്കുറിച്ചാണ്. നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പുള്ള പിന്‍വലിക്കലുകള്‍ അനുവദിക്കുകയില്ല. സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന്മേല് ടിഡിഎസ് കിഴിയ്ക്കുന്നത് ഒഴിവാക്കുന്നതിനായി മുതിര്‍ന്ന പൗരന്മാര് ഫോറം 15എച്ച് ഉം, മറ്റുള്ള സാധാരണ നിക്ഷേപകര്‍ ഫോറം 15ജി യും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80ടിടിബി പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെയും ഇളവ് ലഭിക്കുവാന്‍ അര്‍ഹതയുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications