ഇനി റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാം ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍!

നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കും മികച്ച ആദായവും നികുതി കിഴിവുകള്‍ പോലുള്ള മറ്റ് നേട്ടങ്ങളും ലഭിച്ചാല്‍ ആരാണ് അത്തരമൊരു നിക്ഷേപം വേണ്ടെന്ന് വയ്ക്കുക, അല്ലേ? റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തീക തെരുക്കമില്ലാതെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കും മികച്ച ആദായവും നികുതി കിഴിവുകള്‍ പോലുള്ള മറ്റ് നേട്ടങ്ങളും ലഭിച്ചാല്‍ ആരാണ് അത്തരമൊരു നിക്ഷേപം വേണ്ടെന്ന് വയ്ക്കുക, അല്ലേ? റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തീക തെരുക്കമില്ലാതെ ആഹ്ലാദത്തോടെ ജീവിക്കുവാന്‍, കുട്ടികള്‍ അവരാഗ്രഹിക്കുന്ന പോലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുവാന്‍, കുട്ടികളുടെ വിവാഹം നടത്തുവാന്‍ അങ്ങനെ നിക്ഷേപങ്ങളിലേക്ക് ഓരോ വ്യക്തിയേയും നയിക്കുന്ന കാരണങ്ങള്‍ പലതാണ്.

 
ഇനി റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാം ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍!

വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത, മൂലധനത്തിന് പരിപൂര്‍ണ സുരക്ഷ ഉറപ്പു നല്‍കുന്ന, റിസ്‌ക് സാധ്യത തീരെ കുറഞ്ഞ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ താത്പര്യമുള്ള വ്യക്തികളാണ് നമ്മളില്‍ അധികം പേരും. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണം നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുകയില്ലല്ലോ.

 

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

അത്തരം സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കുറഞ്ഞ റിസ്‌കും സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം ആഗ്രഹിക്കുന്നവരുമായ വ്യക്തികള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്.

ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരം ഇത്തരം നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കും. അതായത് നിങ്ങള്‍ 50000 രൂപയാണ് നിക്ഷേപിക്കുന്നത് എന്ന് കരുതുക. നിങ്ങളുടെ ആകെ വരുമാനം 20 ശതമാനം സ്ലാബിലാണ് നികുതി ഈടാക്കുന്നതെങ്കില്‍ 10000 രൂപ ഇളവ് ലഭിക്കും. (50000*20%)

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 വര്‍ഷമാണ് ലോക്ക് ഇന്‍ പീരിയഡ് ഉള്ളത്. 100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. ഓരോ ബാങ്കിനും അനുസരിച്ച് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ വ്യത്യാസമുണ്ടാകും. നിലവില്‍ 6.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. മുതല്‍ തുകയില്‍ നിന്നും പിന്‍വലിക്കല്‍ അനുവദനീയമാണ്. സാധാരണ നികുതി നിരക്കുകള്‍ അനുസരിച്ച് പലിശ മേല്‍ നികുതി ബാധ്യതയുള്ളതാണ്.

1 രൂപ നല്‍കിയാല്‍ പകരം 25 ലക്ഷം രൂപ നേടാം1 രൂപ നല്‍കിയാല്‍ പകരം 25 ലക്ഷം രൂപ നേടാം

രാജ്യത്ത് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 5 ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ബാങ്ക് പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ നിരക്ക്
 ലക്ഷ്മി വിലാസ് ബാങ്ക് 7.85% 8.45%
 ബന്ധന്‍ ബാങ്ക് 7.65% 8.40%
 എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.77% 8.27%
 ഡിസിബി ബാങ്ക് 7.75% 8.25%
 ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 7.75% 8.25%

Read more about: smart investment
English summary

Tax Saving Plans: How To Invest In A Risk Free Fixed Deposit, Step-by-step Guide |ഇനി റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാം ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍!

Tax Saving Plans: How To Invest In A Risk Free Fixed Deposit, Step-by-step Guide
Story first published: Tuesday, June 15, 2021, 15:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X