രാജ്യത്തെ കര്‍ഷകരുടെ കാത്തിരിപ്പിന് അവസാനമാകുന്ന പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയുടെ 10ാം ഗഢു ഡിസംബര്‍ 15ന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കിസ്സാന്‍ സമ്മാന്‍ നിധിയുടെ 10ാം ഗഡുവായ 2,000 രൂപ
രാജ്യത്തെ കര്‍ഷകരുടെ കാത്തിരിപ്പിന് അവസാനമാകുന്ന പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയുടെ 10ാം ഗഢു ഡിസംബര്‍ 15ന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കിസ്സാന്‍ സമ്മാന്‍ നിധിയുടെ 10ാം ഗഡുവായ 2,000 രൂപ വീതമാണ് ഡിസംബര്‍ 15ാം തീയ്യതി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുക. ഇതിനോടകം തന്നെ പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതി പ്രകാരം രാജ്യത്തെ 11.37 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.58 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.
പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന
നിങ്ങള്‍ പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തിയാണെങ്കില്‍ പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടേ പേര് ഉണ്ടോയെവന്ന് ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്.
ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കാം
ഇതിനായി ആദ്യം പിഎം കിസ്സാന്‍ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in ല്‍ ലോഗ് ഇന്‍ ചെയ്യണം. വെബ്സൈറ്റിലെ ഹോം പേജില്‍ ഫാര്‍മേഴ്സ് കോര്‍ണര്‍ എന്നൊരു ഓപ്ഷന് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. ഫാര്‍മേഴ്സ് കോര്‍ണര്‍ സെക്ഷനില്‍ നിന്നും ബെനഫിഷ്യറീസ് ലിസ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. ശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപ ജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തെരഞ്ഞെടുക്കുക. അതിന് ശേഷം റിപ്പോര്‍ട്ട് ലഭ്യമാവുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അവിടെ പദ്ധതി ഗുണഭോക്താക്കളുടെ സമ്പൂര്‍ണ പട്ടിക നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അതില്‍ നിങ്ങളുടെ പേര് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.
ഗഡു തുകയുടെ സ്റ്റാറ്റസ് അറിയാം
ഇതെ രീതിയില്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ ഗഡു തുകയുടെ സ്റ്റാറ്റസ് അറിയുവാനും നിങ്ങള്‍ക്ക് സാധിക്കും. വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഹോം പേജിലെ വലത് ഭാഗത്തുള്ള ഫാര്‍മേര്‍സ് കോര്‍ണര്‍ എന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യാം. ശേഷം ബെനഫിഷ്യറി സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ പുതിയൊരു പേജ് നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകും. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാം. ഈ വിവരങ്ങള്‍ നല്കിക്കഴിഞ്ഞാല് നിങ്ങള്‍ക്ക് ഗഢു തുകയുടെ സ്റ്റാറ്റസ് സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
പിഎം കിസ്സാന്‍ സമ്മാന്‍ നിധി
പിഎം കിസ്സാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ നിര്‍ബന്ധമായും വേണം. pmkisan.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.
ഗഡുക്കളുടെ വിതരണം
പിഎം കിസ്സാന്‍ പദ്ധതി പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തിലെ 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications