ഇൻഷുറൻസ് സ്കീമുകൾ നിങ്ങൾക്ക് ആരോഗ്യ സുരക്ഷക്കൊപ്പം സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. രാജ്യത്ത് നിരവധി ഇൻഷുറൻസ് സ്കീമുകളുണ്ട്. ഓരോ സ്കീമുകളുടെയും പ്രതിമാസ തിരിച്ചടവുകൾ വ്യത്യസ്തമാണ്. ചില ഇൻഷുറൻസ് സ്കീമുകൾ വലിയ പ്രീമിയം തുക ഈടാക്കുന്നു. എന്നാൽ എല്ലാ സാമ്പത്തിക ശേഷിയുള്ളവർക്കും ഇത് സാധ്യമാവില്ല. അതിനാൽ നിങ്ങളുടെ ഇൻഷുറൻസ് സ്കീം തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക നിലയും പരിഗണിക്കുക.
ടേം ഇൻഷുറൻസുകളും പരമ്പരാഗത ലൈഫ് ഇൻഷുറൻസുകളുമുണ്ട്. ഇതിൽ ഏതാണ് ഉചിതമായ സ്കീം എന്ന് പലർക്കും ധാരണയില്ല. ഇവ രണ്ടിന്റേയും നേട്ടവും കോട്ടവും മനസിലാക്കിയ ശേഷം മാത്രം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ടേം ഇൻഷുറൻസ്
ലൈഫ് ഇൻഷൂറൻസുകളെ അപേക്ഷിച്ച് കുറച്ച പ്രീമിയം വരുന്ന സ്കീമുകളാണ്. പക്ഷേ വലിയ നേട്ടം ലഭിക്കും. പോളിസി കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങളുടെ ഗുണഭോക്താക്കൾക്ക് മുൻകൂട്ടി നിശ്ചയിച്ച സം അഷ്വേർഡ് അല്ലെങ്കിൽ 'മരണ ആനുകൂല്യം' ഉറപ്പായും ലഭിക്കും. എന്നാൽ നിങ്ങളുടെ പോളിസി കാലാവധി കഴിഞ്ഞാൽ, പേഔട്ട് കിട്ടില്ല.
ടേം ഇൻഷുറൻസിൻ്റെ പ്രധാന നേട്ടങ്ങൾ:
- ഉയർന്ന സം അഷ്വേർഡ്
കുറഞ്ഞ പ്രീമിയത്തിലൂടെ നിങ്ങൾക്ക് ഉയർന്ന കവറേജ് തുക ഉറപ്പാക്കുന്നു. ഉദാഹരണത്തിന്, പ്രായവും ആരോഗ്യവും അനുസരിച്ച് 500-1000 രൂപ പ്രതിമാസ പ്രീമിയത്തിന് നിങ്ങൾക്ക് ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കും.

- കുറഞ്ഞ ചെലവ്
ടേം പ്ലാനുകൾ പ്രധാനമായും ആരോഗ്യ പരിരക്ഷയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റു സമ്പാദ്യങ്ങളിൽ പ്രാധാന്യം നൽകുന്നില്ല. അതിനാൽ ഇവടെ കുറഞ്ഞ പ്രീമിയങ്ങളാണ്. ഇത് എല്ലാ തരത്തിലുള്ള ആളുകൾക്ക് താങ്ങാവുന്ന തുകയായിരിക്കും.
ടേം ഇൻഷുറൻസിൻ്റെ പോരായ്മകൾ :
- മെച്യൂരിറ്റി ആനുകൂല്യം ഇല്ല
പോളിസി ഹോൾഡർ പോളിസി കാലാവധി പൂർത്തിയാക്കിയാൽ ടേം പ്ലാനുകൾ പേഔട്ട് നൽകുന്നില്ല. ഇത് വലിയൊരു പോരായ്മയാണ്.
- പരിമിതമായ കാലാവധി
ടേം പ്ലാനുകൾ 40 വർഷം വരെയുള്ള കാലാവധിയിലേക്കോ പോളിസി ഹോൾഡർക്ക് 75 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും പ്രവർത്തിക്കുന്നത്. അതിനുശേഷം പുതുക്കുകയോ പരിവർത്തനം ചെയ്യുകയോ ചെയ്തില്ലെങ്കിൽ കവറേജ് അവസാനിക്കും.
ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസ് പോളിസികൾ കൂടുതൽ സ്വീകാര്യമാണ്. ആരോഗ്യ സുരക്ഷക്കൊപ്പം സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. ലൈഫ് ഇൻഷുറൻസിൽ മരണ ആനുകൂല്യത്തിന് ലഭിക്കുന്നതിനു പുറമേ, ഈ പോളിസിയുടെ കാലാവധി അവസാനിക്കുമ്പോൾ മെച്യൂരിറ്റി ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പ്ലാനുകളായ എൻഡോവ്‌മെൻ്റ്, മണി -ബാക്ക് പോളിസികൾ ഉറപ്പുള്ള തുക നൽകുന്നു. ഇവ ദീർഘകാല സേവിംഗ്സ് പ്ലാനുകൾ എന്ന നിലയിൽ ജനപ്രിയവുമാണ്.
ലൈഫ് ഇൻഷുറൻസിൻ്റെ പ്രധാന നേട്ടങ്ങൾ :
- മെച്യൂരിറ്റി ബെനിഫിറ്റ്
മരണപ്പെടുന്നതിനു മുന്നേ നിങ്ങൾ പോളിസി കാലാവധി പൂർത്തിയാക്കിയാൽ ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ പേഔട്ട് നൽകുന്നു. ഇത് ഇൻഷുറൻസ് പോലെ ഒരു മികച്ച നിക്ഷേപം എന്ന നിലയിലും ആളുകളെ ആകർഷിക്കുന്നു.
- സേവിംഗ്സ്
മുഴുവൻ ലൈഫ് ഇൻഷുറൻസും എൻഡോവ്‌മെൻ്റ് പ്ലാനുകളും കാലക്രമേണ ഒരു തുക സേവിംഗ്സിലേക്ക് എത്തിക്കുന്നു. ഇത് സാമ്പത്തികമായി നേട്ടം ഉറപ്പാക്കും.
- നികുതി ആനുകൂല്യങ്ങളും വായ്പകളും
സേവിംഗ്സിലേക്ക് എത്തിയ തുക നിങ്ങൾക്ക് വായ്പയായി എടുക്കാം. ഈ പോളിസികൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നു.
ലൈഫ് ഇൻഷുറൻസിൻ്റെ പോരായ്മകൾ:
- ഉയർന്ന പ്രീമിയങ്ങൾ, കുറഞ്ഞ കവറേജ്
സേവിംഗ്സിലേക്ക് പണം ഈടാക്കുന്നതിനാൽ പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പ്ലാനുകളുടെ പ്രീമിയം വളരെ കൂടുതലാണ്. മാത്രമല്ല ടേം ഇൻഷുറൻസുമായി താരതമ്യം ചെയ്യുമ്പോൾ സം അഷ്വേർഡ് പലപ്പോഴും കുറവാണ്. അതായത്, ടേം കവർ 1 കോടി വരെ നൽകുന്നു. എന്നാൽ മൊത്തം ലൈഫ് കവറേജ് 10-20 ലക്ഷം രൂപ മാത്രമാണ്.
- കുറഞ്ഞ റിട്ടേൺ
ലൈഫ് പോളിസികൾ മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനം വളരെ കുറവാണ്.
നിങ്ങളുടെ സാമ്പത്തിക നില പരിഗണിച്ച ശേഷം ഈ രണ്ട് സ്കീമുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. കുടുംബത്തിലെ അംഗങ്ങൾക്കും പരിരക്ഷ നൽകുന്ന തരത്തിൽ ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications