ബിസിനസുകാർക്ക് ഏറെ തിരക്കുള്ള സമയമാണ് ക്രിസ്മസ് സീസൺ. സംരംഭകർക്ക് പുതിയ ബിസിനസുകൾ തുടങ്ങാനും പറ്റിയ സമയമാണിത്. ഉള്ള ബിസിനസിനൊപ്പം അധിക വരുമാനം നേടുന്നതിനും വർഷാവസാനം പുതിയ പരീക്ഷണങ്ങൾ നടത്താനും ആഗ്രഹിക്കുന്നവർക്കിതാ ചില മികച്ച ബിസിനസ് ആശയങ്ങൾ.
ഗിഫ്റ്റ് ഷോപ്പ്
ക്രിസ്മസ് കാലത്ത് ആളുകൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലുമൊക്കെ പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതിയുണ്ട്. കട ആരംഭിക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ഓൺലൈൻ സ്റ്റോർ സജ്ജീകരിച്ചും സമ്മാനങ്ങൾ വിൽക്കാം.
ഗിഫ്റ്റ് ഡെലിവറി സർവ്വീസ്
സമ്മാനങ്ങൾ സ്വീകർത്താക്കൾക്ക് എത്തിച്ച് കൊടുക്കുന്നതും ഒരു ബിസിനസായി തിരഞ്ഞെടുക്കാം. സമ്മാനങ്ങളുടെ വിൽപ്പനയ്ക്കൊപ്പം സർവ്വീസ് ചാർജ് ഈടാക്കിയും ഈ സേവനം ചെയ്യാവുന്നതാണ്. ഗിഫ്റ്റ് ബാസ്‌ക്കറ്റ്, ഭക്ഷണ കേന്ദ്രീകൃതമായ സമ്മാനങ്ങൾ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ ഡെലിവർ ചെയ്യാവുന്നതാണ്.
ക്രിസ്മസ് കാർഡുകൾ
ആർട്ടിസ്റ്റുകൾക്കും ഡിസൈനർമാർക്കും മികച്ച അവസരമാണ് ക്രിസ്മസ് കാലം. മനോഹരങ്ങളായ കാർഡുകളും സന്ദേശങ്ങളും സൃഷ്ടിച്ച് കടകളിലൂടെയും ഓൺലൈനായും വിൽപ്പന നടത്താം. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഫോട്ടോകളും മറ്റും പതിച്ച കാർഡുകളും മറ്റും കൂടുതൽ ജനപ്രിയമായിരിക്കും.
അലങ്കാര വസ്തുക്കൾ
അലങ്കാര വസ്തുക്കളും ക്രിസ്മസ് ട്രീകളുമൊക്കെ ക്രിസ്മസ് കാലത്ത് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്. സ്വന്തമായി ഇവ നിർമ്മിക്കാൻ അറിയുന്നവർക്ക് കടകളിലും ഓൺലൈനായും വിൽപ്പന നടത്താം.
കാറ്ററിംഗ് സർവ്വീസ്
പാചകവും ബേക്കിംഗും മറ്റും അറിയാവുന്നവർക്ക് ഏറ്റവും കൂടുതൽ കാശുണ്ടാക്കാൻ സാധിക്കുന്ന സമയമാണ് ക്രിസ്മസ് കാലം. കുക്കികളും കേക്കുകളും മറ്റും ഓൺലൈനിലൂടെയും പ്രാദേശിക ബേക്കറികളിലും വിൽപ്പന നടത്താം. ഓർഡർ അനുസരിച്ച് വീട്ടമ്മമാർക്കും മറ്റും വീടുകളിൽ തന്നെ കേക്കുകൾ ഉണ്ടാക്കി വിൽക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
