റിപ്പോ നിരക്ക്, സാമ്പത്തിക സാഹചര്യങ്ങൾ, ബാങ്കുകളുടെ പണലഭ്യത നില എന്നിവ പോലുള്ള റിസർവ് ബാങ്കിന്റെ ധനനയത്തിലെ ക്രമീകരണങ്ങളാണ് സേവിംഗ്സ് അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളിലെയും പലിശ നിരക്ക് തീരുമാനിക്കുന്നത്. റിസർവ് ബാങ്ക് (ആർബിഐ) ഡിസംബറിലെ ധനനയത്തിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 4 ശതമാനമാക്കി നിലനിർത്തി. അതിനാൽ ഇത്തവണ ബാങ്കുകളും പലിശ നിരക്ക് കുറച്ചില്ല.
കാശ് എവിടെ നിക്ഷേപിക്കാം?
നിലവിലുള്ള സ്വകാര്യ ബാങ്കുകളുമായും പൊതുമേഖലാ ബാങ്കുകളുമായും താരതമ്യപ്പെടുത്തുമ്പോൾ, ചെറിയതും പുതിയതുമായ ചില സ്വകാര്യ ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടുകളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ പണം ഈ ബാങ്കുകളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന നേട്ടം പരിശോധിക്കാം.
ഉയർന്ന പലിശ ഈ ബാങ്കുകളിൽ
ബന്ദൻ ബാങ്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും സേവിംഗ്സ് അക്കൗണ്ടുകളിൽ യഥാക്രമം 7.15%, 7% വരെ പലിശ നൽകുന്നു. ചെറുകിട ധനകാര്യ ബാങ്കുകളായ എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവ യഥാക്രമം 7%, 6.5% വരെ പലിശനിരക്ക് നൽകുന്നു. സ്വകാര്യ, വൻകിട പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പലിശനിരക്ക് വളരെ കൂടുതലാണ്.
പലിശ കുറഞ്ഞ ബാങ്കുകൾ
എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും അവരുടെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് 3 മുതൽ 3.5 ശതമാനം വരെ പലിശ മാത്രമാണ് നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ എന്നിവ യഥാക്രമം 2.70 ശതമാനവും 2.75 ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടുകളിൽ വാഗ്ദാനം ചെയ്യുന്നത്.
മിനിമം ബാലൻസ്
സ്വകാര്യ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി 500 രൂപ മുതൽ 10,000 രൂപ വരെയാണ്. പൊതുമേഖലാ ബാങ്കുകളിൽ മിനിമം ബാലൻസ് ഇതിലും കൂടുതലാണ്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലെയും ബന്ദൻ ബാങ്കിലെയും ഏറ്റവും കുറഞ്ഞ ബാലൻസ് പരിധി യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്. പ്രമുഖ സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ 2,500 മുതൽ 10,000 രൂപ വരെയാണ് മിനിമം ബാലൻസ് മാനദണ്ഡം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
