കൊറോണ പ്രതിസന്ധികൾക്കിടയിൽ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും ഭാവിയിലേയ്ക്കുള്ള കരുതൽ എന്ന നിലയിൽ അൽപ്പം നിക്ഷേപം നടത്തുന്നത് നല്ലതാണ്. എന്നാൽ എങ്ങനെ, എവിടെ, എത്ര നിക്ഷേപിക്കണം എന്നതാണ് എല്ലാവരുടെയും സംശയം. സുരക്ഷിതമായി അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നേട്ടം പ്രതീക്ഷിക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങളെ പരിചയപ്പെടാം.
വൊളന്ററി പ്രോവിഡന്റ് ഫണ്ട്
അധികം ആരും ഉപയോഗിക്കാത്ത നിക്ഷേപമാര്‍ഗമാണ് വൊളന്ററി പ്രോവിഡന്റ് ഫണ്ട് അല്ലെങ്കില്‍ വിപിഎഫ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ എല്ലാ ഗുണങ്ങളും വിപിഎഫിനുമുണ്ട്. 100% നികുതിരഹിതമാണ് ഈ നിക്ഷേപ തുക. 80C യില്‍ പെടുത്തിയും നികുതി ലാഭിക്കാം. നിലവിൽ വിപിഎഫിന് 8.5% പലിശ നിരക്ക് ലഭിക്കും.
സോവറിൻ ഗോള്‍ഡ് ബോണ്ട്
കുറഞ്ഞത് അഞ്ചും പരമാവധി എട്ടും വര്‍ഷമാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ നിക്ഷേപ കാലാവധി. ഏറ്റവും ചെറിയ നിക്ഷേപം ഒരു ഗ്രാമാണ്, പരമാവധി 4 കിലോ വരെ നിക്ഷേപം നടത്താം. റിസർവ് ബാങ്കാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. എല്ലാ വര്‍ഷവും നിക്ഷേപത്തിന്റെ 2.5% പലിശ 6 മാസത്തില്‍ ഒരിക്കൽ ബാങ്ക് അക്കൗണ്ടില്‍ കിട്ടും. കാലാവധി കഴിയുമ്പോള്‍ അന്നത്തെ സ്വർണ വില ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. 8 വര്‍ഷ കാലാവധി കഴിഞ്ഞാൽ മൂലധനനേട്ട നികുതി ഇല്ല. എന്നാല്‍ 5 വര്‍ഷം കഴിഞ്ഞു 8 വര്‍ഷം തികയും മുൻപു വിറ്റാൽ ലാഭത്തിന്റെ 10% മൂലധനനേട്ട നികുതി വരും.
എൻഎസ് സി
80 സി നികുതി ഇനത്തിൽപെടുന്ന ഒരു നിക്ഷേപം ആണ് എൻഎസ് സി അഥവാ നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. 100 രൂപ മുതല്‍ ആരംഭിക്കുന്ന പദ്ധതിക്ക് 5 വര്‍ഷമാണ് കാലാവധി. ഇടയ്ക്കു കാശിന് ആവശ്യം വന്നാല്‍ ബാങ്കില്‍ പണയം വയ്ക്കാം എന്നത് മറ്റൊരു സവിശേഷതയാണ്. പോസ്റ്റ് ഓഫീസ് വഴി എൻഎസ് സിയില്‍ ഇന്ന് 100 രൂപ നിക്ഷേപിച്ചാല്‍ അഞ്ചു വർഷം കഴിയുമ്പോള്‍ 146.25 ആകുന്ന ഈ പദ്ധതിയുടെ ഇപ്പോഴത്തെ വാര്‍ഷിക പലിശനിരക്ക് 7.9% ആണ്.
എൻആർഐ ഡോളര്‍ ഇന്‍വെസ്റ്റ്മെന്റ്
പ്രവാസികള്‍ക്കു മാത്രം ഇന്ത്യയില്‍, ബാങ്കില്‍ ഡോളര്‍ ആയി സ്ഥിരനിക്ഷേപം നടത്താം. ഇതാണ് FCNR (Foreign Currency Non-Repatriable) ഡിപ്പോസിറ്റ്, ഒരു ശതമാനത്തിനു താഴെ (0.93%) ആണ് പലിശ. പക്ഷേ, ഡോളറിന് എതിരെ രൂപയുടെ വില ഇടിയുന്നതിനാൽ ഈ നിക്ഷേപം തരുന്ന വളര്‍ച്ച രൂപയിലുള്ള നിക്ഷേപത്തിലും കൂടുതലാണ്.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications