നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു സാമ്പത്തിക ഉപകരണമായി മാറികഴിഞ്ഞു ക്രെഡിറ്റ് കാർഡുകൾ. അന്തരങ്ങളില്ലാതെ ഏതൊരാൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകൾ ആളുകളിലേക്ക് എത്തികഴിഞ്ഞു. ക്രെഡിറ്റ് കാർഡ് സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നുണ്ട് എങ്കിലും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ് എന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ച് ബാലൻസ് പരിശോധിക്കാതെ ഇരിക്കുന്നത് അധിക ചെലവുകളും സാമ്പത്തിക സമ്മർദവും ഉണ്ടാക്കാൻ ഇടയായേക്കാം. ക്രെഡിറ്റ് കാർഡ് ബാലൻസ് നിരന്തരം പരിശോധിക്കുന്നത്തിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും പിഴകൾ ഒഴിവാക്കാനും, ക്രെഡിറ്റ് സ്കോർ കുറയുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
1. അധിക ചിലവുകൾ ഒഴിവാക്കാം - നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് നിരന്തരം പരിശോധിക്കുമ്പോൾ നിങ്ങൾ എത്ര തുക ചെലവഴിച്ചു എന്ന് അറിയാൻ സാധിക്കും. ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള പണം അല്ലാതെ ചിലവഴിക്കാൻ സഹായിക്കുന്നത് കൊണ്ട് ചിലപ്പോൾ ചിലവുകൾ ശ്രധയിൽപ്പെടാതെ പോയേക്കാം. ബാലൻസ് നിരീക്ഷിക്കുന്നത് ബഡ്ജറ്റിന് അകത്തു തന്നെ ചെവഴികാൻ സഹായിക്കും.

2. പലിശയും വൈകിയതിൻ്റെ പിഴയും ഒഴിവാക്കാം - ക്രെഡിറ്റ് കാർഡിൽ ബാക്കിയുള്ള തുക അടക്കാതെ പോയാൽ ഉയർന്ന പലിശയും വൈകിയത്തിന്റെ പിഴയും അടക്കേണ്ടി വന്നേക്കാം. ബാലൻസ് നിരന്തരം പരിശോധിക്കുന്നതിലൂടെ കൃത്യസമയത്ത് പണമടക്കാൻ നിങ്ങൾക്ക് ആസൂത്രണം ചെയ്യാൻ കഴിയും. അടവുകളുടെ തിയതികൾ ഓർമ്മിപ്പിക്കാൻ അലേർട്ടുകൾ സെറ്റ് ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം.
3. തട്ടിപ്പുകൾ ഒഴിവാക്കാം - നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് നിരന്തരം പരിശോധിക്കുമ്പോൾ അനധികൃത ഇടപാടുകൾ ഉടനടി കണ്ടെത്താൻ കഴിയും. പരിചയമില്ലാത്ത ഇടപാടുകൾ കണ്ടാൽ ഉടൻ ബാങ്കിനെ അറിയിക്കണം. പല ബാങ്കുകൾ തട്ടിപ്പുകൾ കണ്ടെത്താൻ റിയൽ ടൈം അലേർട്ടുകൾ നൽകുന്നുണ്ട്.
4. മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താം - നിങ്ങളുടെ ക്രെഡിറ്റ് ലിമ്മിറ്റിന്റെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കുന്നു. ഭാവിയിൽ ലോൺ അപേക്ഷകൾക്ക് വളരെ പ്രധാനമാണ്. ബാലൻസ് പരിശോധിച്ച് ക്രെഡിറ്റ് ഉപയോഗം 30 ശതമാനത്തിന് താഴെ ആയിരിക്കുമെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
5. സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്താം - നിങ്ങളുടെ നിലവിലെ ക്രെഡിറ്റ് കാർഡ് ബാലൻസ് അറിയുന്നത് ചെലവുകൾ ആസൂത്രണം ചെയ്യാനും കടബാധ്യത തടയാനും സഹായിക്കും. ഇത് ധനകാര്യ നിയന്ത്രണം മെച്ചപ്പെടുത്തുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയും.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications