ഒരു വീട് സ്വന്തമാക്കാനുള്ള മോഹം മിക്കവരെയും വായ്പയെടുക്കാൻ പ്രേരിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്ന ബാങ്കുകളാണ് നിങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ അത്തരത്തിലുള്ള ബാങ്കുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തണം. നിലവിലെ സ്ഥിതിയിൽ ഏറ്റവും കുറഞ്ഞ ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പട്ടികയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കാണ് മുൻതൂക്കം. മറ്റ് ബാങ്കുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാം സ്ഥാനത്ത്
എന്നാൽ സ്വകാര്യമേഖലയിലെ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാം സ്ഥാനത്ത് തുടരുന്നു. 6.75 ശതമാനം പലിശനിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. 6.8 ശതമാനം പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്കും വാഗ്ദാനം ചെയ്യുന്നു. നിലവിലെ സാഹചര്യങ്ങൾ വച്ച് ഒരു വീട് വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് വിദഗ്ദ്ധർ പറയുന്നു.
വായ്പയെടുക്കാൻ പറ്റിയ സമയം
ഏറ്റവും കുറഞ്ഞ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന മികച്ച 15 ബാങ്കുകളുടെ 75 ലക്ഷം രൂപയുടെ ഭവനവായ്പ പലിശ നിരക്ക് ശരാശരി 6.75-6.95 ശതമാനം വരെയാണ്. ഈ വായ്പകളുടെ തിരിച്ചടവ് കാലാവധി 20 വർഷം വരെയാണ്. ഐസിഐസിഐ ബാങ്കും ഹൌസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിയും 7 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പൊതുമേഖലാ കമ്പനിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 75 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 7.2 ശതമാനമാണ് പലിശ ഈടാക്കുന്നത്.
കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
- കൊട്ടക് മഹീന്ദ്ര ബാങ്ക് - 6.75%
- പഞ്ചാബ് നാഷണൽ ബാങ്ക് - 6.80%
- ബാങ്ക് ഓഫ് ഇന്ത്യ - 6.85%
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.85%
- ബാങ്ക് ഓഫ് ബറോഡ - 6.85%
- കാനറ ബാങ്ക് - 6.90%
- പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് - 6.90%
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.90%
- ആക്സിസ് ബാങ്ക് - 6.90%
- യൂക്കോ ബാങ്ക് - 6.90%
- ഐഡിബിഐ ബാങ്ക് - 6.90%
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications