സ്വർണ്ണ വില വർദ്ധനവിൽ ആശ്വസിക്കൂ, വായ്പയിലൂടെ എളുപ്പത്തിൽ കൂടുതൽ പണം നേടാം

സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 14,000 രൂപയോളം ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചു.

2020 ഏപ്രിൽ 1ന് 31,600 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. 2020 ജൂൺ 7 ന് 34,160 ലേക്ക് സ്വർണ്ണ വില ഉയർന്നു. 2021 ജനുവരിയിൽ സ്വർണ്ണ വില 36,400 രൂപയായിരുന്നു. എന്നാൽ 2022 ഡിസംബറാകുമ്പോഴേക്കും സ്വർണ്ണ വില 39,000 തൊട്ടു. ഈ വർഷമാണ് സ്വർണ്ണത്തിന് വലിയ രീതിയിൽ വില വർദ്ധിച്ചത്. 2023 മാർച്ചിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 40,000 കടന്നു. സെപ്തംബർ 30 ന് 42,680 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്‍റെ വില. നവംബർ 13ന് 44,360 രൂപ. എന്നാൽ ഡിസംബർ 4ആം തീയ്യതി സ്വർണ്ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അന്ന് 47,080 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണ വില കുറഞ്ഞു.

സ്വർണ്ണ വില വർദ്ധനവിൽ ആശ്വസിക്കൂ, വായ്പയിലൂടെ എളുപ്പത്തിൽ കൂടുതൽ പണം നേടാം

കൂടിയാൽ ആശങ്കയും ആശ്വാസവും

കല്യാണ ആവശ്യത്തിന് സ്വർണ്ണം വാങ്ങുന്നവരേയും ഉപഹാരമായി സ്വർണ്ണം വാങ്ങുന്നവരേയുമാണ് സ്വർണ്ണ വിലയിലെ കുതിപ്പ് ആശങ്കപ്പെടുത്തുന്നത്. സ്വർണ്ണം വാങ്ങുന്നവർക്ക് വില വർദ്ധനവ് ആശങ്കയാണെങ്കിൽ മറുവശത്തുള്ളവർക്ക് ആശ്വാസമാണ്. അതാരാണെന്നല്ലേ, സ്വർണ്ണ വായ്പയെടുക്കുന്നവർ. നൽകുന്ന സ്വർണ്ണത്തിന്‍റെ 75 ശതമാനം വരെ ഒരാൾക്ക് ലോൺ ലഭിക്കും. അതായത് വില വർദ്ധിക്കുമ്പോൾ സ്വർണ്ണ വായ്പയെടുക്കുന്നവർക്ക് കൂടുതൽ പണം ലഭിക്കുമെന്ന് സാരം. ബാങ്കുകൾ, സഹകരണ ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻബിഎഫ്‌സി), ഫിൻടെക് സ്ഥാപനങ്ങൾ, കൂടാതെ ഈയിടെയായി സ്വർണ്ണം ശുദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവരൊക്കെ സ്വർണ്ണ വായ്പ നൽകുന്നുണ്ട്.

വലിയ വർദ്ധനവ്

സുരക്ഷിതമല്ലാത്ത വായ്പയ്ക്കെതിരായ നടപടികൾ റിസർവ് ബാങ്ക് (ആർബിഐ) നടപടികൾ കടുപ്പിച്ചതോടെ സ്വർണ്ണ വായ്പയിൽ വലിയ വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കന്നത്. 2020 സെപ്റ്റംബറിലെ 46,791 കോടി രൂപയായിരുന്നു സ്വർണ്ണ വായ്പയായി നൽകുയ തുക. എന്നാൽ 2023 സെപ്റ്റംബറിൽ അത് 97,660 കോടി രൂപയായി വർദ്ധിച്ചു. ആഗോളതലത്തിൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 27,000 ടൺ സ്വർണത്തിൽ ഏകദേശം 5,300 (ഏകദേശം 14 ശതമാനം) സംഘടിതമോ അസംഘടിതമോ ആയ മാർഗങ്ങളിലൂടെ പണയം വച്ചതാണെന്നും കണക്കുകൾ പറയുന്നു.

എങ്ങനെ പ്രയോജനം ലഭിക്കുന്നു

സ്വർണ്ണ വില ഉയരുന്നതിനനുസരിച്ച്, വായ്പകൾ തേടുമ്പോൾ സ്വർണ്ണത്തിന്‍റെ ഉയർന്ന മൂല്യം അൺലോക്ക് ചെയ്യാൻ സാധിക്കും. അതായത് ലോൺ ടു വാല്യൂ (എൽടിവി) അനുപാതം വർദ്ധിക്കും. എന്നാൽ സ്വർണ്ണത്തിന്‍റെ മുഴുവൻ മൂല്യവും വായ്പയായി ലഭിക്കുന്നില്ല. ഒരു ഉദാഹരണം നോക്കാം, സ്വർണ്ണത്തിന്‍റെ വില ഗ്രാമിന് 5,873 രൂപയാണെങ്കിൽ, കടം കൊടുക്കുന്നവർ ഗ്രാമിന് 4,100-4,200 രൂപയോ അല്ലെങ്കിൽ സ്വർണ്ണത്തിന്‍റെ മൂല്യത്തിന്‍റെ പരമാവധി 75 ശതമാനമോ മാത്രമേ നൽകുകയുള്ളു. കാരണം സ്വർണ്ണ വില കുറഞ്ഞാൽ കടം നൽകുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനാണിത്.

5,873 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ വിലയെന്ന് കരുതുക. 50 ഗ്രാം സ്വർണ്ണം കയ്യിലുണ്ടെങ്കിൽ വായ്പയായി പരമാവധി 2.08 ലക്ഷം രൂപ വരെ ലഭിക്കും. അതായത് പരാമവധി ഒരു ഗ്രാം സ്വർണ്ണത്തിന് 4,100 രൂപമുതൽ 4,200 രൂപ വരെ വായ്പ ലഭിക്കുമെന്ന് സാരം.

തിരിച്ചടവ്

സ്വർണ്ണ വായ്പ വ്യത്യസ്ത രീതികളിൽ തിരിച്ചടയ്ക്കാം. മാസത്തിലോ ത്രൈമാസത്തിലോ അർദ്ധ വാർഷികത്തിലോ വാർഷികത്തിലോ അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. അല്ലെങ്കിൽ ലോൺ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ മുതലും പലിശയും ഒറ്റത്തവണയായി അടയ്ക്കുകയും ചെയ്യാം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കുള്ള ഒറ്റ തവണ തിരിച്ചടവിനുള്ള പരിധി റിസർവ് ബാങ്ക 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയായി ഉയർത്തി.

വ്യത്യസ്ത പലിശ നിരക്ക്

പ്രതിമാസ അടിസ്ഥാനത്തിൽ വായ്പ തുക തിരിച്ചടച്ചാൽ 0.80 ശതമാനം മുതൽ 0.95 ശതമാനം നൽകേണ്ടിവരും. ലോൺ കാലാവധി കൂടുന്തോറും പലിശനിരക്കും കൂടും. ഉദാഹരണത്തിന്, മുത്തൂറ്റ് ഫിൻകോർപ്പ് 6 മാസത്തെ ലോൺ കാലാവധിക്ക് പ്രതിമാസം 1.25-1.5 ശതമാനം നിരക്ക് വാഗ്ദാനം ചെയ്യുന്നു. വായ്പ തിരിച്ചടയ്ക്കുന്നത് പ്രതിമാസം അല്ലെങ്കിൽ ത്രൈമാസ അടിസ്ഥാനത്തിൽ ആണെങ്കിലും സ്വർണ്ണ വില കുതിച്ചുയരുമ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ അവസരം ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X