നിക്ഷേപങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച്

വകുപ്പ് 80c പ്രകാരം നികുതി ഇളവ് നേടുന്നതിനുള്ള തിരക്ക് പിടിച്ച നിക്ഷേപ ആസൂത്രണത്തിന്റെയും ഓട്ടത്തിന്റെയും സമയം കഴിഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ശരിയായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുവാനുള്ള സമയമാണ് ഇനി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വകുപ്പ് 80c പ്രകാരം നികുതി ഇളവ് നേടുന്നതിനുള്ള തിരക്ക് പിടിച്ച നിക്ഷേപ ആസൂത്രണത്തിന്റെയും ഓട്ടത്തിന്റെയും സമയം കഴിഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ശരിയായ തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുവാനുള്ള സമയമാണ് ഇനി. എപ്പോഴും ഓര്‍ക്കേണ്ടത്, നിക്ഷേപമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നികുതിയളവുകളും മറ്റ് കാര്യങ്ങളുമൊക്കെ അതിന്റെ അനന്തര ഫലങ്ങള്‍ മാത്രമാണ്. നികുതിയളവ് നേടുക എന്നത് മാത്രമാകരുത് നിങ്ങളുടെ ലക്ഷ്യം. ഉയര്‍ന്ന ലോക്ക് ഇന്‍ പിരീഡുകളുള്ള നിക്ഷേപങ്ങള്‍, ചെറിയ ആദായം, കൈയ്യിലെത്തുന്ന ആദായത്തിന് ഉയര്‍ന്ന നികുതി നിരക്ക് അത്തരം നിക്ഷേപ രീതികള്‍ നിങ്ങള്‍ക്ക് തീരെ യോജിക്കാത്ത ഒന്നാണ്.

സാമ്പത്തിക ലക്ഷ്യങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍

എല്ലാ നിക്ഷേപകര്‍ക്കും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളാണ് ഉണ്ടാവുക. ശുഭാപ്തി വിശ്വാസത്തോടെ മികച്ച രീതിയില്‍ ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ അതിനനുസരിച്ച നയങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ട് പോയാലേ സാധിക്കുകയുള്ളൂ. ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന്റെ രണ്ട് മുഖ്യ ഘടകങ്ങളായി വര്‍ത്തിക്കുന്നത് നികുതി ആസൂത്രണവും ലക്ഷ്യം ഉറപ്പിക്കുന്നതുമാണ്. ഇവയില്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുകയില്ല. നിങ്ങളുടെ വ്യക്തമായ ആസൂത്രണങ്ങള്‍ക്ക് അനുസരിച്ച് നമുക്ക് മുന്നിലുള്ള ഹ്രസ്വ കാല, മധ്യ കാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്ന സുദൃഢമായ പ്രവര്‍ത്തനത്തെയാണ് ലക്ഷ്യം ഉറപ്പിക്കുക എന്നതിലൂടെ നമ്മള്‍ ചെയ്യുന്നത്.

നികുതി ആസൂത്രണം

നികുതി ആസൂത്രണം

നികുതി ആസൂത്രണം എന്നത് ആദായ നികുതി നിയമത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് നമ്മുടെ നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന ആദായങ്ങള്‍ക്ക് നികുതി കിഴിവുകള്‍, നികുതി ഇളവുകള്‍, നികുതി ഒഴിവാക്കലുകള്‍ തുടങ്ങി പരമാവധി നേട്ടങ്ങള്‍ നേടി വരുമാനത്തിലും പരമാവധി വര്‍ധനവ് വരുത്തുക എന്നതാണ്. ഇതില്‍ ഏതാണ് ആദ്യം ചെയ്യേണ്ടത് എന്നാണോ നിങ്ങള്‍ ഓര്‍ക്കുന്നത്?സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ ലക്ഷ്യം മനസ്സിലുണ്ടെങ്കില്‍ അതിലേക്കുള്ള നിങ്ങളുടെ യാത്രയും എളുപ്പമാകും.

നിക്ഷേപങ്ങളുടെ മിശ്രണം

നിക്ഷേപങ്ങളുടെ മിശ്രണം

നിങ്ങളുടെ ലക്ഷ്യം ഒരു കാര്‍ സ്വന്തമാക്കുക എന്നതോ, ഒരു വീട് വയ്ക്കുക എന്നതോ, റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുക എന്നതോ അങ്ങനെ ഏതുമായിക്കൊള്ളട്ടെ, ആ ലക്ഷ്യങ്ങളിലേക്കെത്തുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന രീതിയില്‍ ശരിയായ നിക്ഷേപങ്ങളുടെ മിശ്രണം നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഒപ്പം നിങ്ങളുടെ നികുതി ബാധ്യത പരമാവധി കുറയ്ക്കുന്ന രീതിയിലുമായിരിക്കണം അത്.

ഉയര്‍ന്ന ആദായ സാധ്യത

ഉയര്‍ന്ന ആദായ സാധ്യത

ഇഎല്‍എസ്എസ്, പിപിഎഫ്, യുലിപ്‌സ്, നികുതിയിളവുള്ള നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, എന്‍എസ്‌സി എന്നിങ്ങനെയുള്ള പദ്ധതികളിലെ നിക്ഷേപങ്ങളിലൂടെ വകുപ്പ് 80C പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 രൂപവരെയായി നിങ്ങളുടെ നികുതി ബാധക വരുമാനത്തില്‍ കുറവു വരുത്തുവാന്‍ സാധിക്കും. താരതമ്യേന ചെറിയ ലോക്ക് ഇന്‍ പിരീഡും ഉയര്‍ന്ന ആദായ സാധ്യതയും ഇഎല്‍എസ്എസ്, യുലിപ്‌സ് തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് കൂടുതല്‍ പേരും നികുതിയിളവിനായി തെരഞ്ഞടുക്കുന്നത്.

എന്‍പിഎസ്

എന്‍പിഎസ്

ജനപ്രിയ നിക്ഷേപ പദ്ധതികള്‍ക്കപ്പുറത്തേക്കും നിക്ഷേപകരുടെ ശ്രദ്ധ പോകേണ്ടതുണ്ട്. വകുപ്പ് 80CCD(1B) പ്രകാരം നിങ്ങള്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നതിലൂടെ ഓരോ സാമ്പത്തിക വര്‍ഷവും നികുതി ബാധ്യതയില്‍ 50,000 രൂപയോളം കുറവ് വരുത്തുവാന്‍ സാധിക്കും. നികുതിയിളവിന് പുറമേ റിട്ടയര്‍മെന്റ് ജീവിതത്തിലേക്കുള്ള മികച്ച കരുതല്‍ കൂടിയാണ് എന്‍പിഎസ്. പ്രതിമാസം 5000 രൂപ ശരാശരി 12 ശതമാനം പലിശയില്‍ നിക്ഷേപിക്കുവാന്‍ സാധിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് 1.76 കോടി രൂപയാണ്. നമ്മളില്‍ പലരും അവസാന നിമിഷം വരെ കാത്തിരുന്നാണ് നിക്ഷേപിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപിച്ചു തുടങ്ങുന്നതാണ് അഭികാമ്യം.

Read more about: investment
English summary

The Role Of Goal Setting In Tax Planning And Efficient Investment Allocation

The Role Of Goal Setting In Tax Planning And Efficient Investment Allocation
Story first published: Friday, April 9, 2021, 10:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X