ബാങ്കുകളോ നോൺ-ബാങ്ക് ധനകാര്യ സ്ഥാപനങ്ങളോ നൽകുന്ന നിശ്ചിത കാലാവധിയിലേക്കുള്ള ഉറപ്പുള്ള നിക്ഷേപമാണ് എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങൾ. ഇത് നിശ്ചിത കാലാവധി വരെ, ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് നിക്ഷേപകർക്ക് നൽകുന്നത്. അതിനാലാണ് എഫ്.ഡി ഇത്രയും ജനപ്രിയമായി മാറിയത്. ഈയിടെ നിരവധി ബാങ്കുകളാണ് എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്. 5 ബാങ്കുകളുടെ എഫ്.ഡി നിരക്കുകളാണ് മാറ്റം വരുത്തിയത്.
ഉറപ്പുള്ള റിട്ടേൺ ലഭിക്കുന്നതിനാൽ മുതിർന്ന പൗരൻമാർക്കും എഫ്.ഡി നിക്ഷേപങ്ങളോടാണ് പ്രിയം. മുംബൈയിൽ ആരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) യോഗത്തോടൊപ്പമാണ് ഈ അപ്‌ഡേറ്റുകൾ. ഡിസംബർ 6 ന് യോഗം സമാപിക്കുമ്പോൾ പലിശ നിരക്കുകളുടെ ഭാവിയെക്കുറിച്ച് വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
കർണാടക ബാങ്ക്, കാനറ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്. ഐ.ഡി.എഫ്.ഡി എന്നീ ബാങ്കുകളുടെ എഫ്.ഡി പലിശ നിരക്കിലാണ് മാറ്റം വരുത്തിയത്. ഓരോ ബാങ്കിന്റെ പരിഷ്കരിച്ച പലിശ നിരക്കുകൾ അറിയാം...
1. കർണാടക ബാങ്ക്
2024 ഡിസംബർ 2 മുതൽ കർണാടക ബാങ്ക് നൽകുന്ന എഫ്.ഡി നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലയളവിലേക്ക് 3.5% - 7.50% വരെ പലിശ ലഭിക്കും. ഏറ്റവും ഉയർന്ന പലിശയായ 7.50% ലഭിക്കുന്നത് 375 ദിവസത്തെ കാലാവധിയിലേക്കാണ്. മുതിർന്ന പൗരന്മാർക്ക് ഇതേ കാലാവധിയിൽ 8% പലിശ ലഭിക്കും.
സാധാരണ പൗരന്മാർക്ക് ബാങ്ക് നൽകുന്ന എഫ്.ഡി പലിശ നിരക്കുകൾ....
- 7 - 45 ദിവസം വരെ: 3.50%
- 46 - 90 ദിവസം വരെ: 4%
- 91 - 179 ദിവസം വരെ: 5.25%
- 180 മുതൽ 1 വർഷത്തിൽ താഴെ: 6.25%
- 1 - 2 വർഷം വരെ: 7.25%
- 375 ദിവസം: 7.50%
- 2 - 5 വർഷം വരെ: 6.50%
- 5 മുതൽ 10 വയസ്സിന് മുകളിൽ: 5.80%

2. കാനറ ബാങ്ക്
കാനറ ബാങ്ക് 2024 ഡിസംബർ 1 മുതൽ 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ എഫ്.ഡി നിരക്കുകൾക്ക് മാറ്റം വരുത്തി. സാധാരണ പൗരൻമാർക്ക് 4% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.90% വരെയുമാണ് പുതുക്കിയ നിരക്ക്.
ഹ്രസ്വകാല എഫ്.ഡികൾക്ക്;
7-45 ദിവസത്തേക്ക് 4% പലിശ, 46-90 ദിവസത്തേക്ക് 5.25% പലിശ, 91-179 ദിവസത്തേക്ക് 5.5% എന്നിങ്ങനെയാണ് ബാങ്ക് ഓഫർ ചെയ്യുന്നത്. 180-269 ദിവസവും, 270 ദിവസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25% പലിശയും ലഭിക്കും.
ദൈർഘ്യമേറിയ എഫ്.ഡികൾക്ക്: 1-2 വർഷത്തേക്ക് 6.85% പലിശ, 2-3 വർഷത്തേക്ക് 7.30% പലിശ, 3-5 വർഷത്തേക്ക് 7.40% എന്നിങ്ങനെയാണ് പലിശ ഈടാക്കുന്നത്.
3. യെസ് ബാങ്ക്
3 കോടി രൂപയിൽ താഴെയുള്ള എഫ്.ഡി പലിശ നിരക്കുകൾ 2024 നവംബർ 5 മുതൽ പുതുക്കി. 18 മാസത്തെ എഫ്.ഡി നിരക്ക് പ്രതിവർഷം 8% ൽ നിന്ന് 7.75% ആയി കുറച്ചു. സാധാരണ പൗരൻമാർക്ക് പ്രതിവർഷം 3.25% മുതൽ 7.75% വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 3.75% മുതൽ 8.25% വരെ പലിശ ലഭിക്കും.
18 മാസത്തെ എഫ്.ഡികൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും.
4. ഇൻഡസ്ഇൻഡ് ബാങ്ക്
3 കോടി രൂപയിൽ താഴെയുള്ള ഈ ബാങ്കിലെ എഫ്.ഡി പലിശ നിരക്ക് 2024 നവംബർ 26 മുതൽ പരിഷ്കരിച്ചു. സാധാരണ പൗരൻമാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ 3.50% മുതൽ 7.99% വരെയാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതേ കാലയളവിലേക്ക് മുതിർന്ന പൗരന്മാർക്ക് 4% മുതൽ 8.49% വരെ പലിശ ലഭിക്കും. 1 വർഷവും 6 മാസവും വരെയുള്ള എഫ്.ഡിയ്ക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും.
5. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
2024 നവംബർ 26 മുതൽ 3 കോടി രൂപയിൽ താഴെയുള്ള എഫ്.ഡി പലിശ നിരക്ക് പരിഷ്കരിച്ചു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് സാധാരണക്കാർക്ക് 3% മുതൽ 7.90% വരെയാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 8.40% വരെ പലിശ ലഭിക്കും.
400 മുതൽ 500 ദിവസത്തെ എഫ്.ഡി: സാധാരണക്കാർക്ക് 7.90%, മുതിർന്ന പൗരന്മാർക്ക് 8.40% എന്നീ ഉയർന്ന പലിശ നിരക്ക് ഉറപ്പാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications