സേവിങ്സ് അക്കൗണ്ട് എന്നത് ബാങ്ക് അക്കൗണ്ടുള്ള എല്ലാവർക്കും പരിചിതമായ വാക്കാണ്. മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗവുമാണ് സേവിങ്സ് അക്കൗണ്ട്.
സമ്പാദ്യശീലം വളർത്തുക എന്നതാണ് സേവിംഗ്സ് അക്കൗണ്ടിന്റെ പിന്നിലുള്ള പ്രധാന ആശയം. എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റിവെയ്ക്കണം എന്നുണ്ടെങ്കിൽ സേവിങ്സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. സേവിംഗ്സ് അക്കൗണ്ട് ഒരു വ്യക്തിയ്ക്ക് തനിച്ചോ അല്ലെങ്കിൽ സംയുക്തമായോ ആരംഭിക്കാനും സാധിക്കും.

രാജ്യത്തെ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകൾക്ക് വ്യത്യസ്തമായ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി പ്രതിവർഷം 2.70 ശതമാനം മുതൽ 8 ശതമാനം വരെയാണ് പലിശ നിരക്ക്. പല വലിയ ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകൾക്ക് കുറഞ്ഞ പലിശ നിരക്ക് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്ന ബാങ്ക് ഏതാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
സേവിംഗ്സ് അക്കൗണ്ടുകൾക്ക് 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് വിശദമായി പരിശോധിക്കാം.
ഡിസിബി ബാങ്ക്
10 ലക്ഷം മുതൽ 2 കോടി രൂപയിൽ താഴെ വരെ ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഡിസിബി ബാങ്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 10 കോടി രൂപ മുതൽ 200 കോടി രൂപയിൽ താഴെ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് 7.75 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. 2023 സെപ്റ്റംബർ 27 മുതൽ ഈ പലിശ നിരക്കുകൾ പ്രാബല്യത്തിലുണ്ട്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
5 ലക്ഷം മുതൽ 25 കോടി രൂപയിൽ താഴെ വരെ ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7 ശതമാനം പലിശയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലുണ്ട്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
10 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7.50 ശതമാനം പലിശയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇത് ഉയർന്ന പലിശ നിരക്കാണ്. നിരക്കുകൾ 2023 നവംബർ 13 മുതൽ പ്രാബല്യത്തിലുണ്ട്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലൻസുകൾക്ക് 7.50 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു. പലിശ നിരക്ക് 2023 നവംബർ 20 മുതൽ പ്രാബല്യത്തിലാണ്.
എ.യു സ്മോൾ ഫിനാൻസ് ബാങ്ക്
ഒരു കോടി രൂപ മുതൽ 5 കോടി രൂപയിൽ താഴെ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് 7.25 ശതമാനം പലിശ എ.യു സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നു. പലിശ നിരക്ക് 2023 സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിലാണ്.
ഫിൻ കെയർ സ്മോൾ ഫിനാൻസ് ബാങ്ക്
25 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് 7.50 ശതമാനം പലിശയാണ് ഫിൻ കെയർ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് ഡിസംബർ 1, 2023 മുതൽ പ്രാബല്യത്തിൽ വന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
