കയ്യിൽ കുറച്ചധികം പണമുണ്ടെങ്കിൽ അത് സ്ഥിര നിക്ഷേപം നടത്തുക എന്നതാണ് പൊതുവേ ആളുകളുടെ രീതി. ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കിൽ പണം നിക്ഷേപിച്ചാൽ മികച്ച വരുമാനം നേടാൻ സാധിക്കും. എന്നാൽ ബാങ്കുകൾ മാത്രമല്ല സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നത്. നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള സ്ഥിര നിക്ഷേപങ്ങളെ കോർപ്പറേറ്റ് എഫ്ഡി അല്ലെങ്കിൽ കമ്പനി എഫ്ഡി എന്നാണ് വിളിക്കുന്നത്.
റേറ്റിംഗ് പരിശോധിക്കണം
CRISIL, ICRA, CARE തുടങ്ങിയ റേറ്റിംഗ് ഏജൻസികൾ നൽകുന്ന ക്രെഡിറ്റ് റേറ്റിംഗുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ കോർപ്പറേറ്റ് എഫ്ഡികളിൽ നിക്ഷേപിക്കാൻ പാടുള്ളു. ഉയർന്ന റേറ്റുചെയ്ത കോർപ്പറേറ്റ് എഫ്ഡികൾ പൊതുവെ സുരക്ഷിതമാണ്, ഡിഫോൾട്ടുകളുടെ സാധ്യത കുറവാണ്. അതിനാൽ, വിവരമുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് നിക്ഷേപകർ ഈ റേറ്റിംഗുകൾ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടത് പ്രധാനമാണ്.
നിലവിൽ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ പരിശോധിക്കാം.

1. ശ്രീറാം ഫിനാൻസ്
50 മാസം മുതൽ 5 വർഷം വരെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 8.47 ശതമാനം പലിശയാണ് ശ്രീറാം ഫിനാൻസ് നൽകുന്നത്. അതേ സമയം 1 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.59 ശതമാനം പലിശ ലഭിക്കും. അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും ശ്രീറാം ഫിനാൻസ് വാഗ്ധാനം ചെയ്യുന്നു.
ക്രെഡിറ്റ് റേറ്റിംഗ് - ICRA - AA+/Stable
2. മഹീന്ദ്ര ഫിനാൻസ്
8.1 ശതമാനം പലിശയാണ് 5 വർഷം വരെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് മഹീന്ദ്ര ഫിനാൻസ് നൽകുന്നത്. 1 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ പലിശ നിരക്ക് 7.50 ശതമാനമാണ്. മുതിർന്ന മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശയും ലഭിക്കും.
ക്രെഡിറ്റ് റേറ്റിംഗ് - CRISIL - AAA/Stable
3. പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്
36 മുതൽ 47 മാസം വരെ കാലാവധിയുള്ള കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിന് 7.85 ശതമാനം പലിശയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് വാഗ്ധാനം ചെയ്യുന്നത്. 1 വർഷകാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.45 ശതമാനം പലിശ ലഭിക്കും. 0.20%-0.30% അധിക പലിശ മുതിർന്ന മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
ക്രെഡിറ്റ് റേറ്റിംഗ് - CRISIL - AA/Positive
4. സുന്ദരം ഹോം ഫിനാൻസ്
സുന്ദരം ഹോം ഫിനാൻസ് 4 - 5 വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7.9 ശതമാനം പലിശ നൽകുന്നു. നിക്ഷേപ കാലാവധി 1 വർഷമാണെങ്കിൽ 7.45 ശതമാനമാണ് പലിശ. മുതിർന്ന പൗരന്മാർക്ക് 0.30 മുതൽ 0.50 ശതമാനം വരെ പലിശ ലഭിക്കും.
ക്രെഡിറ്റ് റേറ്റിംഗ് - CRISIL - AAA/Stable

5. മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്
5 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 8.38 ശതമാനം പലിശ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് നൽകുന്നു. 1 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ 7.21 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നേടാം.
ക്രെഡിറ്റ് റേറ്റിംഗ് - CRISIL A+ /Stable
6. ബജാജ് ഫിനാൻസ് ലിമിറ്റഡ്
8.6 ശതമാനം പലിശയാണ് 42 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ലഭിക്കുക. 7.40 ശതമാനം പലിശ 1 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ബജാജ് ഫിനാൻസ് ലിമിറ്റഡ് വാഗ്ധാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശ നേടാം.
ക്രെഡിറ്റ് റേറ്റിംഗ് - CRISIL - AAA/Stable
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications