മിക്ക ചെറുപ്പക്കാരും ജോലി ചെയ്യുമ്പോൾ അവരുടെ റിട്ടയർമെന്റ് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. പ്രത്യേകിച്ചും, പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ. ആ സമയത്ത് റിട്ടയർമെന്റ് ആസൂത്രണത്തിന് ഇനിയും സമയമുണ്ടെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ സാമ്പത്തികമായി സ്വതന്ത്രമായ ജീവിതം നയിക്കാൻ സമ്പാദ്യവും നിക്ഷേപവും പോലെ വിരമിക്കൽ ആസൂത്രണവും പ്രധാനമാണെന്ന വസ്തുത തിരിച്ചറിയണം. വിരമിക്കൽ പോലുള്ള ദീർഘകാല നിക്ഷേപത്തിനായി ആസൂത്രണം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
കൃത്യസമയം
വിരമിക്കലിനുള്ള ആസൂത്രണം കൃത്യസമയത്ത് ആരംഭിക്കണം. വൈകി ആരംഭിക്കുന്നത് ഒരു തെറ്റായ രീതിയാണ്. നേരത്തെ നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ഒരു വലിയ തുക നിർമ്മിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് മനസ്സിലാക്കണം. അതായത് ഒരു വ്യക്തി 20 വർഷത്തേക്ക് പ്രതിമാസം 2,000 രൂപ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതലാണ്. ഒരു വ്യക്തി 30 വർഷത്തേക്ക് ഓരോ മാസവും 1,000 രൂപ നിക്ഷേപിക്കുന്നത്.
റിസ്ക്ക്
ഒരാൾക്ക് തിരഞ്ഞെടുക്കാൻ താത്പര്യമുള്ള റിസ്ക്കിന് അനുസരിച്ച് അസറ്റ് ക്ലാസ് തിരഞ്ഞെടുക്കാം. ആളുകൾ പലപ്പോഴും ഉയർന്ന വരുമാനത്താൽ ആകർഷിക്കപ്പെടുകയും അപകടകരമായ ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് നിങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം നഷ്‌ടപ്പെടാൻ കാരണമാകും. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള ശേഷി പ്രായം, ഉത്തരവാദിത്തങ്ങൾ, ആശ്രിതരുടെ എണ്ണം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, അവിവാഹിതനായ വ്യക്തിക്ക് വിവാഹിതനായ വ്യക്തിയെക്കാൾ കൂടുതൽ റിസ്ക് എടുക്കാം.
എമർജൻസി ഫണ്ട്
നിങ്ങൾക്ക് പരിമിതമായ സാമ്പത്തിക മൂലധനമാണുള്ളതെങ്കിൽ ഒരു സുരക്ഷാ വല കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്. എമർജൻസി അല്ലെങ്കിൽ ആകസ്മിക ഫണ്ട് നിർബന്ധമായും ഉണ്ടായിരിക്കണം. അതിൽ ഒമ്പത് മാസം മുതൽ ഒരു വർഷം വരെ ആവശ്യമായ ചെലവുകൾക്ക് തുല്യമായ തുക ഉണ്ടായിരിക്കണം. അതിനാൽ, നിങ്ങൾക്ക് എന്തെങ്കിലും മെഡിക്കൽ എമർജൻസി അല്ലെങ്കിൽ തൊഴിൽ നഷ്ടം നേരിടേണ്ടിവന്നാൽ, നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കേണ്ടി വരില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
