പലിശനിരക്ക് കുറയുകയും ഓഹരി വില തകരുകയും ചെയ്യുമ്പോൾ നിക്ഷേപം നടത്തുന്നത് എല്ലായ്പ്പോഴും കൂടുതൽ ആലോചിച്ച് വേണം. നിങ്ങൾ 1-3 വർഷത്തേക്ക് നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ട്. ഇത്തരത്തിൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയുന്ന നാല് നിക്ഷേപ മാർഗങ്ങളിതാ..
ബജാജ് ഫിനാൻസ് എഫ്ഡി
ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ്. എന്നാൽ 24 മാസത്തെ ബജാജ് ഡിപ്പോസിറ്റിന് 7 ശതമാനം പലിശനിരക്ക് ലഭിക്കും. സ്ഥാപനത്തിൽ 24 മുതൽ 35 മാസം വരെ നിക്ഷേപം നടത്തുമ്പോഴാണ് 7 ശതമാനം പലിശനിരക്ക് ലഭിക്കുന്നത്. അതിനപ്പുറം കാലാവധിയിൽ നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ 7.10 ശതമാനം പലിശനിരക്ക് ലഭിക്കും. നിക്ഷേപങ്ങൾ AAA റേറ്റുചെയ്തതിനാൽ നിക്ഷേപവും പലിശ നിരക്കും സുരക്ഷിതമായിരിക്കും. ലോക്ക്ഡൌൺ കാരണം കമ്പനികൾ ബുദ്ധിമുട്ടുന്ന സമയത്ത്, മികച്ച റേറ്റിംഗുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട്
ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസിന് നിങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേടുന്ന 10,000 രൂപ വരെയുള്ള പലിശ വരുമാനം നികുതി രഹിതമാണ്. സേവിംഗ്സ് അക്കൗണ്ടിലെ ബാക്കി തുക ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ, നിങ്ങൾക്ക് 6 ശതമാനം പലിശനിരക്ക് ലഭിക്കും. ഈ പലിശ നിരക്ക് രാജ്യത്തെ മിക്ക സർക്കാർ ബാങ്കുകളുടെയും എഫ്ഡി പലിശനിരക്കിനേക്കാൾ മികച്ചതാണ്. ഇതുകൂടാതെ ഒരാൾക്ക് 25 ലക്ഷം രൂപ വരെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയും ഒരു സൌജന്യ ഡെബിറ്റ് കാർഡും ബുക്ക് മൈഷോയിലെ സിനിമകൾ, നാടകങ്ങൾ അല്ലെങ്കിൽ ഇവന്റുകൾക്ക് ഓരോ മാസവും 250 രൂപ ക്യാഷ് ബാക്കും ഇതുവഴി ലഭിക്കും.
മഹീന്ദ്ര ഫിനാൻസിന്റെ എഫ്ഡി
നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാനുണ്ടെങ്കിൽ മഹീന്ദ്ര ഫിനാൻസിന്റെ നിക്ഷേപവും പരിഗണിക്കാം. പലിശനിരക്ക് ബജാജ് ഫിനാൻസിനേക്കാൾ അല്പം കൂടുതലാണ്. 27 മാസത്തേക്ക് 7.05 ശതമാനവും 33 മാസത്തിന് 7.20 ശതമാനവും 40 മാസത്തേക്ക് 7.30 ശതമാനവുമാണ് പലിശ നിരക്ക്. കമ്പനി സ്ഥിര നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം, പലിശ വരുമാനം 5,000 രൂപയിൽ കൂടുതൽ ആയാൽ ടിഡിഎസ് ബാധകമാണെന്ന കാര്യം ഓർമിക്കേണ്ടതുണ്ട്. അതിനാൽ നിക്ഷേപകർ അതനുസരിച്ച് ആസൂത്രണം ചെയ്യണം. AAA റേറ്റിംഗുള്ളതിനാൽ ഇവിടെ നിക്ഷേപിക്കുന്നത് വളരെ സുരക്ഷിതമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്
ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്കാണ് നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തെ നിക്ഷേപം നോക്കുകയാണെങ്കിൽ 6.7 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളോ സ്വകാര്യ ബാങ്കുകളോ എഫ്ഡിഎസിൽ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നില്ലാത്ത സാഹചര്യത്തിൽ ഈ പലിശ നിരക്ക് മികച്ചതും നിക്ഷേപം കൂടുതൽ സുരക്ഷിതവുമാണ്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications