വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് എന്തെങ്കിലും ഒരു അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നമുക്ക് പണത്തിനായി ആവശ്യം വരുമ്പോള്‍ നമ്മള്‍ മിക്കവരും ഓടുന്നത് വ്യക്തിഗത വായ്പ ലഭിക്കുമോ എന്നറിയുവാനായിരിക്കും. വേഗത്തില്‍ പണം കണ്ടെത്തേണ്ടുന്ന സാഹചര്യങ്ങളില്‍ വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. വായ്പ ഏത് രീതിയില്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താം എന്നതും വ്യക്തിഗത വായ്പകളുടെ സവിശേഷതയാണ്. അതായത് കാര്‍ വായ്പയേയോ, ഭവന വായ്പയേയോ പോലെ നിശ്ചിത ആവശ്യത്തിന് മാത്രമേ വായ്പാ തുക ചിലവഴിക്കുവാന്‍ പാടുള്ളൂ എന്ന നിബന്ധനകളൊന്നും തന്നെ വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ ഇല്ല.

 

Also Read : എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതി; പലിശ നിരക്കും മറ്റ് നേട്ടങ്ങളും അറിയാം

ഈട് ആവശ്യമില്ല

ഈട് ആവശ്യമില്ല

വ്യക്തിഗത വായ്പകളുടെ മറ്റൊരു പ്രധാന സവിശേഷത അവ അണ്‍സെക്യേര്‍ഡ് വായ്പകള്‍ ആണെന്നതാണ്. വ്യക്തിഗത വായ്പകള്‍ ലഭ്യമാകുന്നതിനായി യാതൊരു തരത്തിലുമുള്ള നമ്മുടെ ആസ്തികളും ബാങ്കില്‍ നാം ഈടായി നല്‍കേണ്ടതില്ല. എന്നാല്‍ ഈട് ആവശ്യമില്ല എന്ന കാര്യവും എളുപ്പത്തിലുള്ള ലഭ്യതയും വ്യക്തിഗത വായ്പകളെക്കുറിച്ച് ചില മിത്തുകളും സങ്കല്‍പ്പങ്ങളും നമുക്കിടയില്‍ പ്രചരിക്കുവാന്‍ കാരണമായിട്ടുണ്ട്. ഇത്തരം കെട്ടുകഥകള്‍ വിശ്വസിക്കുന്നത് കാരണം പണത്തിനായി അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ പോലും വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ ആശങ്കയുള്ള വ്യക്തികള്‍ നമുക്കിടയിലുണ്ട് എന്ന് സാമ്പത്തീക മേഖലയിലെ വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നു.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

വ്യക്തിഗത വായ്പകളെ സംബന്ധിച്ചുള്ള മിത്തുകള്‍

വ്യക്തിഗത വായ്പകളെ സംബന്ധിച്ചുള്ള മിത്തുകള്‍

വ്യക്തിഗത വായ്പകളെ സംബന്ധിച്ചുള്ള അത്തരം ചില മിത്തുകളും അവയുടെ യാഥാര്‍ഥ്യവുമാണ് ഇനി പറയുവാന്‍ പോകുന്നത്. വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള പൂര്‍ണമായതും സത്യസന്ധവുമായ വിവരങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. വ്യക്തിഗത വായ്പകളെക്കുറിച്ച് ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന ചില കെട്ടുകഥകള്‍ എന്തൊക്കെയാണെന്നും അതിന്റെ പുറകിലെ വസ്തുതകള്‍ എന്താണെന്നും നമുക്ക് നോക്കാം.

Also Read : പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ? കൂടുതല്‍ നേട്ടം ഏതില്‍ നിന്നും?

മിത്ത് - 1 ; വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ്

മിത്ത് - 1 ; വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ്

വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് ഇത്തരം വായ്പകളെക്കുറിച്ച് പ്രചരിക്കുന്ന പ്രധാനപ്പെട്ട മിത്തുകളില്‍ ഒന്ന്. എന്നാല്‍ ഇത് തെറ്റായ കാര്യമാണ്. ബാങ്കുകളും മറ്റ് സാമ്പത്തീക സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് അപേക്ഷകന്റെ തിരിച്ചടവ് യോഗ്യതയും സിബില്‍ സ്‌കോറും അടിസ്ഥാനമാക്കിയാണ് എന്നതാണ് വസ്തുത.

Also Read : പ്രധാന്‍ മന്ത്രി മുദ്ര യോജന; 10 ലക്ഷം രൂപയുടെ സാമ്പത്തീക സഹായം പിഎന്‍ബി വഴിയും

മിത്ത് 2; ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് മാത്രമേ വ്യക്തിഗത വായ്പകള്‍ ലഭിക്കുകയുള്ളൂ

മിത്ത് 2; ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് മാത്രമേ വ്യക്തിഗത വായ്പകള്‍ ലഭിക്കുകയുള്ളൂ

ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് മാത്രമേ വ്യക്തിഗത വായ്പകള്‍ ലഭിക്കുകയുള്ളൂ എന്നതും തെറ്റായ വിവരമാണ്. സ്വയം തൊഴില്‍ ചെയ്യുന്നവരോ സംരഭകരോ ആയ വ്യക്തികള്‍ക്കും വ്യക്തിഗത വായ്പകള്‍ ലഭിക്കും. എന്നാല്‍ ഏതൊരു വ്യക്തിയ്ക്കായാലും അയാളുടെ വായ്പാ ചരിത്രം വിലയിരുത്തി അതിന് അനുസരിച്ചുള്ള തുകയായിരിക്കും വ്യക്തിഗത വായ്പയായി ലഭിക്കുക.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

മിത്ത് 3; വ്യക്തിഗത വായ്പകള്‍ക്ക് മുന്‍കൂര്‍ അടവ് സാധ്യമല്ല

മിത്ത് 3; വ്യക്തിഗത വായ്പകള്‍ക്ക് മുന്‍കൂര്‍ അടവ് സാധ്യമല്ല

വ്യക്തിഗത വായ്പകള്‍ക്ക് മുന്‍കൂര്‍ അടവ് സാധ്യമല്ല എന്നതിലും സത്യമില്ല. വ്യക്തിഗത വായ്പകളിലും വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് നിശ്ചിത തുക ഫോര്‍ക്ലോഷര്‍ ചാര്‍ജായി നല്‍കിയതിന് ശേഷം മുന്‍കൂര്‍ അടവ് സാധ്യമാണ്.

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

മിത്ത് 4; വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് ബാങ്കുകള്‍ മാത്രമാണ്

മിത്ത് 4; വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് ബാങ്കുകള്‍ മാത്രമാണ്

ബാങ്കുകള്‍ മാത്രമാണ് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് എന്നതും വസ്തുതാ വിരുദ്ധമായിട്ടുള്ള കാര്യമാണ്. രാജ്യത്തെ ബാങ്കുകള്‍ക്ക് പുറമേ ധാരാളം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റല്‍ വായ്പാ ദാതാക്കളും ഇപ്പോള്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നുണ്ട്.

Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

മിത്ത് 5; വ്യക്തിഗത വായ്പ അനുവദിച്ചു തരുന്നതിന് ഏറെ സമയമെടുക്കും

മിത്ത് 5; വ്യക്തിഗത വായ്പ അനുവദിച്ചു തരുന്നതിന് ഏറെ സമയമെടുക്കും

വ്യക്തിഗത വായ്പകളുടെ പ്രൊസസിംഗ് കാലയളവ് ദൈര്‍ഘ്യമേറിയതാണ് എന്ന പ്രസ്താവനയും തെറ്റായ കാര്യമാണ്. വ്യക്തിഗത വായ്പകള്‍ ഈടുകള്‍ ആവശ്യമില്ലാത്ത അണ്‍സെക്യുവേര്‍ഡ് വായ്പകള്‍ ആയതിനാല്‍ സാധാരണഗതിയില്‍ അപേക്ഷ സ്വീകരിച്ച് 2 മുതല്‍ 7 ദിവസം വരെയുള്ള പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ നല്‍കപ്പെടും. നിസ്സാരമായ ഡോക്യുമെന്റേഷനുകള്‍ മാത്രമാണ് ആവശ്യമായി വരുന്നത്.

Also Read : മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

വ്യക്തിഗത വായ്പ

വ്യക്തിഗത വായ്പ

ലഭിക്കുന്നതിന് യോഗ്യത നേടുന്നതിന് 600 ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. എല്ലാ വായ്പാ ദാതാക്കളും മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്കായിരിക്കും ലോണ്‍ അനുവദിക്കുക. ഈടില്ലാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പകളാണ് വ്യക്തിഗത വായപകള്‍. അതുകൊണ്ടു തന്ന വ്യക്തിഗത വായ്പ അനുവദിച്ചു തന്ന ബാങ്ക് അവര്‍ക്ക് മേലുള്ള റിസ്‌ക് കുറയ്ക്കുന്നതിയാണ് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നത്. സ്വര്‍ണ വായ്പകളെക്കാളും, ഭവന വായ്പകളേക്കാളും ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്.

Also Read : അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!

75,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ

75,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ

75,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് മിക്ക ബാങ്കുകളും വ്യക്തിഗത വായ്പയായി നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുക വ്യക്തിഗത വായ്പയായി ബാങ്കുകള്‍ നല്‍കാറുണ്ട്. പരമാവധി 5 വര്‍ഷത്തേക്കാണ് വ്യക്തിഗത വായ്പകള്‍ അനുവദിക്കാറുള്ളത്. ഓരോ വായ്പാ ദാതാവിനുമനുസരിച്ച് വായ്പാ കാലാവധിയിലും വ്യത്യാസമുണ്ടാകും.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

ചാര്‍ജുകള്‍

ചാര്‍ജുകള്‍

വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി അടക്കമുള്ള ചില ചാര്‍ജുകള്‍ അപേക്ഷകരില്‍ നിന്നും ഈടാക്കാറുണ്ട്. ഇത് ഓരോ വായ്പാ ദാതാവിനും അനുസരിച്ച് വ്യത്യസ്ത നിരക്കായിരിക്കും. അതിനാല്‍ തന്നെ വായ്പ എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആകും മുമ്പ് ബാങ്കുകളിലെ ഇത്തരം ചാര്‍ജുകളെപ്പറ്റിയും പരിശോധിക്കാം.

Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

അപേക്ഷകന്റെ യോഗ്യത

അപേക്ഷകന്റെ യോഗ്യത

വായ്പയ്ക്ക് അപേക്ഷിക്കുവാനുള്ള അപേക്ഷകന്റെ യോഗ്യതയും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചുരുങ്ങിയത് 15,000 രൂപയെങ്കിലും വരുമാനം ഉള്ളവര്‍ക്കാണ് വ്യക്തിഗത വായ്പകള്‍ അനുവദിക്കുക. അപേക്ഷന്റെ ക്രെഡിറ്റ് സ്‌കോറും ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ ആയിരിക്കണം. വ്യക്തിഗത വായ്പകള്‍ അനുവദിച്ചു കിട്ടുന്നതിലും, അതിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലും ക്രെഡിറ്റ് സ്‌കോറിന് ഏറെ പ്രാധാന്യമുണ്ട്.

Also Read : ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍

അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍

നിങ്ങളുടെ വരുമാന പരിധിയില്‍ നിന്നു കൊണ്ടുള്ള തുകയായിരിക്കണം വ്യക്തിഗത വായ്പയായി അപേക്ഷിക്കേണ്ടത്. വരുമാനത്തേക്കള്‍ ഉയര്‍ന്ന വലിയ അളവിലുള്ള തുകയ്ക്കാണ് അപേക്ഷിക്കുന്നത് എങ്കില്‍ ബാങ്ക് നിങ്ങളുടെ വായ്പ അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍ ഏറെയാണ്. കൂടാതെ ഒരേ സമയം പല ബാങ്കുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്നതും ശരിയായ രീതിയല്ല. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

Read more about: personal loan
English summary

these are the main misconceptions surrounding personal loans ; know the truth behind them | വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

these are the main misconceptions surrounding personal loans ; know the truth behind them
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X