ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന തുടക്കക്കാര്‍ നേരത്തേ വിജയികളായവര്‍ നിക്ഷേപിക്കുന്ന സ്റ്റോക്കുകളും അവര്‍ പിന്തുടരുന്ന രീതിയും അനുകരിക്കാന്‍ ശ്രമം നടത്തുറുണ്ട്.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന തുടക്കക്കാര്‍ നേരത്തേ വിജയികളായവര്‍ നിക്ഷേപിക്കുന്ന സ്റ്റോക്കുകളും അവര്‍ പിന്തുടരുന്ന രീതിയും അനുകരിക്കാന്‍ ശ്രമം നടത്തുറുണ്ട്. പരാജയ ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇത് പലപ്പോഴും തിരിച്ചടിയാകാറാണ് പതിവ്. എപ്പോഴും ഓഹരികളെയും വിപണിയെയും കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷം മാത്രം വിപണിയിലേക്ക് കടക്കുന്നതാണ് നല്ലത്. ഓഹരിയിലേക്ക് പുതുതായി കടക്കുന്ന നിക്ഷേപകര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

വിജയ സാധ്യതയുള്ള ബിസിനസുകളില്‍ മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്. കമ്പനിയുടെ മാനേജ്മെന്റ്, കമ്പനിയുടെ കഴിഞ്ഞ കാല പ്രകടനം, ഭാവി സാധ്യതകള്‍ തുടങ്ങിയവയെല്ലാം നിക്ഷേപത്തിന് മുമ്പ് തന്നെ കൃത്യമായി മനസ്സിലാക്കി വിശകലനം ചെയ്യേണ്ടതുണ്ട്. നന്നായി പഠിച്ചതിന് ശേഷം മാത്രം ട്രേഡിംഗിലേക്ക് കടക്കുന്നതാണ് ബുദ്ധി.
പുതിയ നിക്ഷേപകര്‍ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. നല്ല കുറച്ച് കമ്പനികളെ തെരഞ്ഞെടുത്ത്, ആ കമ്പനിയുടെ ഓഹരി വിലകളുടെ കയറ്റിറക്കങ്ങളില്‍ നിക്ഷേപം നടത്തണം. പലയിടത്തായി നിക്ഷേപം നടത്തിയാല്‍ എല്ലായിടത്തും ഒരേ പോലെ ശ്രദ്ധിക്കാന്‍ സാധിച്ചു എന്ന് വരില്ല.
നിങ്ങള്‍ക്ക് സ്വന്തമായി ഒരു സാമ്പത്തിക ലക്ഷ്യം അനിവാര്യമാണ്. ഏറ്റവും താഴ്ന്ന വിലയില്‍ വാങ്ങി ഏറ്റവും ഉയര്‍ന്ന വിലയില്‍ വിറ്റ് നേട്ടമുണ്ടാക്കാനൊന്നും എല്ലാവര്ക്കും സാധിക്കില്ല. ന്യായമായ നേട്ടം, നിക്ഷേപ ലക്ഷ്യം, കാലയളവ്, കമ്പനികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്നിവയിലെല്ലാം വ്യക്തത വേണം. നിങ്ങള്‍ നിക്ഷേപിച്ച കമ്പനിയില്‍ വിശ്വാസമുണ്ടെങ്കില്‍ ആ നിക്ഷേപം തുടരുക. അതല്ല നിങ്ങളുടെ കണക്കു കൂട്ടല്‍ തെറ്റിയെന്ന് ഉറപ്പായാല്‍ എത്രയും വേഗം അതില്‍ നിന്നും പിന്‍വാങ്ങുക.
പല നവ നിക്ഷേപകരും അഞ്ചും പത്തും രൂപയുള്ള ഓഹരികള്‍ പ്രത്യേകിച്ചൊരു പഠനമൊന്നുമില്ലാതെ വാങ്ങിക്കൂട്ടാറുണ്ട്. ഇനി നഷ്ടം സംഭവിച്ചാലും ചെറിയ തുക മാത്രമല്ലേ പോവുകയുള്ളൂ എന്നതാണ് അതിന് ന്യായമായി പറയാനുള്ളത്. കുറഞ്ഞ വില എന്നത് മാത്രമാകരുത് ഓഹരി വാങ്ങാനുള്ള നിങ്ങളുടെ കാരണം. പത്തുരൂപയുടെ ഓഹരി വാങ്ങിക്കുകയും അതിന്റെ മൂല്യം നാലോ അഞ്ചോ രൂപയിലേക്ക് താണ് മരവിച്ച് കിടന്നാല്‍ ഉണ്ടാകുന്ന നഷ്ടം ചെറുതല്ലല്ലോ. മികച്ച അടിത്തറയുള്ള കമ്പനികളുടെ ഓഹരി വിലകള്‍ അവരുടെ വരുതിയില്‍ അല്ലാത്ത കാര്യങ്ങളാല്‍ താഴേക്ക് പോയിട്ടുണ്ടാകും. അത്തരം കമ്പനികളില്‍ നിക്ഷേപം നടത്തുന്നതാണ് യഥാര്‍ഥത്തില്‍ നേട്ടത്തിലേക്കുള്ള വഴി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
