ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നുണ്ടോ?.. പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. പൊതുവേ അത്യാവശ്യ ഘട്ടങ്ങളിലാണ് പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് എത്ര രൂപ വേണമെങ്കിലും പോഴ്സണൽ ലോൺ നേടാം, എന്നാൽ അതിനെല്ലാം ചില വ്യവസ്ഥകളുണ്ട്.
ചില പ്രത്യേക സാഹചര്യങ്ങൾ വരുമ്പോഴാണ് ആളുകൾ പേഴ്സണൽ ലോണുകളിലേക്ക് തിരിയുന്നത്. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കിലാണ് ഇത്തരം ലോണുകൾ വാഗ്ദാനം ചെയ്യുന്നത്. നേരിട്ട് ബാങ്കിലൂടെ മാത്രമല്ല, ഫോൺ വഴിയും നോൺ ബാങ്കിംഗ് ആപ്പുകൾ വഴിയും നിങ്ങൾക്ക് പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കാം. പ്രധാനമായും ഈ 3 കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ എടുക്കേണ്ടി വരുന്നത്. വീടിന്റെ നവീകരണം, വായ്പകൾ ഏകീകരിക്കുന്നതിന്, ജീവിതത്തിലെ സുപ്രധാന സാഹചര്യങ്ങൾ എന്നിവയാണ് ഈ പ്രധാന 3 കാരണങ്ങൾ.
1. വീടിന്റെ നവീകരണത്തിന്
ഒരു സാധാരണക്കാരനെ സംബന്ധിച്ച് അയാളുടെ മനുഷ്യായുസ്സിന്റെ കൂടുതലും അയാളുടെ വീടിനു വേണ്ടിയാണ് ജീവിക്കുന്നത്. വീട് നിർമ്മിച്ചു കഴിഞ്ഞാലും ധാരാളം ജോലികൾ പിന്നെയും ബാക്കിയുണ്ടാവും. ചിലപ്പോൾ ആദ്യം പണി തീർത്ത ഭാഗത്ത് വീണ്ടും അറ്റകുറ്റ പണികൾ ചെയ്യാനുണ്ടാവും. അതിനാൽ വീട് പണികൾക്ക് എപ്പോഴും അധിക സാമ്പത്തികം ആവശ്യമാണ്. ചിലപ്പോൾ സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും വായ്പാ മാർഗം സ്വീകരിക്കുന്നു. അതിൽ ഏറ്റവും ജനകീയമായത് പേഴ്സണൽ ലോൺ തന്നെ.
എന്നാലും നിങ്ങൾക്ക് വായ്പ നൽകുന്നതിനു മുന്നേ നിങ്ങളുടെ തിരിച്ചടവ് കഴിവ് പരിശോധിക്കുകയും സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് പഠിക്കുകയും ചെയ്ത ശേഷമാണ് ലോൺ അനുമതി നൽകുള്ളൂ.

2. വായ്പകൾ ഏകീകരിക്കാൻ
നിങ്ങൾക്ക് ഒന്നിലധികം വായ്പകളുണ്ടെങ്കിൽ അവയെല്ലാം ഒറ്റയടിക്ക് തിരിച്ചടക്കാൻ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ഒരു ലോണിന് മറ്റൊരു ലോൺ എന്നത് തെറ്റായ തീരുമാനമായി തോന്നിയേക്കാം. പക്ഷേ ഒന്നിലധികം വായ്പകൾ തിരിച്ചടക്കാനാവാതെ വരുമ്പോൾ ഭീമമായ തുകയായി അത് മാറിയേക്കാം. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ വേണ്ടിയാണ് ഒരു പേഴ്സണൽ ലോണെടുത്ത് മറ്റു ലോണുകൾ തിരിച്ചടക്കുന്നത്.
നിശ്ചിത പലിശ നിരക്കുകളോടെ കൃത്യമായ പ്രതിമാസ പേയ്മെന്റുകളാണ് പേഴ്സണൽ ലോണുകൾ ഉറപ്പ് നൽകുന്നത്. കൃത്യമായ തിരിച്ചടവുകളിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സാധിക്കുന്നു. എന്നാലും ഇതുവരെയുള്ള വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുള്ള പേഴ്സണൽ ലോണാണ് നിങ്ങൾ എടുക്കുന്നതെന്നും തിരിച്ചടവുകൾ കൃത്യമായി അടക്കാൻ സാധിക്കുമെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.
3. ജീവിതത്തിലെ സുപ്രധാന സാഹചര്യങ്ങൾ
വിദ്യാഭ്യാസം മുതൽ വിവാഹങ്ങളും മറ്റു സുപ്രധാന കാര്യങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഒരാളുടെ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ ലോൺ കിട്ടാത്തപക്ഷം അയാൾക്ക് പേഴ്സണൽ ലോൺ എടുക്കേണ്ടി വരുന്നു. അതല്ല മറ്റാർക്കെങ്കിലും വേണ്ടി വിദ്യാഭ്യാസ ആവശ്യത്തിനും ഇങ്ങനെ ചെയ്യാം. ജോലിയും നല്ല വരുമാനവും ഉണ്ടെങ്കിലും നിങ്ങളുടെ ചിലവുകൾ ചിലപ്പോൾ പ്രതീക്ഷകൾക്കും അപ്പുറമാവാം.
ഒരു വിവാഹം വന്നാൽ വിദ്യാഭ്യാസത്തിനേക്കാളും ചിലവാണ്. സ്വർണം, വസ്ത്രം, ഭക്ഷണം അങ്ങനെ ലിസ്റ്റ് വലുതാണ്. ഇതിനെല്ലാം വേണ്ടി വേഴ്സണൽ ലോൺ എടുക്കുന്ന നിരവധി ആളുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
