A Oneindia Venture

60 വയസ്സിന് ശേഷം എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ ഈ റിസ്‌കുകള്‍ ഉണ്ടായേക്കാം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ്. റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തിനായി ഇത് നിക്ഷേപകരെ സഹായിക്കുന്നു. 18 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊ

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ്. റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തിനായി ഇത് നിക്ഷേപകരെ സഹായിക്കുന്നു. 18 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും എന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുകയും തങ്ങളുടെ റിട്ടയര്‍മെന്റ് കാല സമ്പാദ്യം സ്വരൂപിക്കുന്നതിനായുള്ള നിക്ഷേപം ആരംഭിക്കുകയും ചെയ്യാം.

60ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

60ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍

60ാം വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 15 വര്‍ഷം മാത്രമേ എന്‍പിഎസില്‍ നിക്ഷേപം തുടരുവാന്‍ സാധിക്കുകയുള്ളൂ. എന്‍പിഎസില്‍ മെച്യൂരിറ്റിയ്ക്കായി അനുവദിച്ചിട്ടുള്ള പരമാവധി പ്രായം 75 വയസ്സാണ്. അതിനാല്‍ 60ാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍പിഎസ് നിക്ഷേപം അവസാനിക്കും. എന്നാല്‍ ഇത്തരത്തില്‍ വൈകിയ വേളയില്‍ എന്‍പിഎസ് നിക്ഷേപം നടത്തുന്നത് വഴി മറ്റു ചില റിസ്‌കുകള്‍ കൂടി നിക്ഷേപകനുണ്ട്. അവ എന്തൊക്കെയാണെന്ന്് ഇനി നമുക്ക് നോക്കാം.

40 ശതമാനം നിര്‍ബന്ധമായും ആന്വുറ്റിയ്ക്ക്

40 ശതമാനം നിര്‍ബന്ധമായും ആന്വുറ്റിയ്ക്ക്

നിക്ഷേപ ഓപ്ഷനുകളും പെന്‍ഷന്‍ ഫണ്ട് മാനേജരും 60 വയസ്സിന് ശേഷം എന്‍പിഎസ് നിക്ഷേപത്തില്‍ ചേരുന്നവര്‍ക്കും സമാനമായിരിക്കും. സാധാരണ നിക്ഷേപത്തില്‍ നിന്നും പിന്‍വാങ്ങല്‍ സാധ്യമാകുന്നത് മൂന്ന് വര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ്. ഒരു മുതിര്‍ന്ന പൗരനായ നിക്ഷേപകന് അതില്‍ കൂടുതല്‍ ആന്വുറ്റി നീട്ടി വയ്ക്കുവാന്‍ സാധിക്കുകയില്ല. 75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തിന്റെ പരമാവധി 60 ശതമാനം വരെ പിന്‍വലിക്കാം. എന്നാല്‍ ശേഷിക്കുന്ന 40 ശതമാനം നിര്‍ബന്ധമായും ആന്വുറ്റിയ്ക്കായി മാറ്റി വയ്‌ക്കേണ്ടതുണ്ട്.

നിക്ഷേപത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍

നിക്ഷേപത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍

അതായത് എന്‍പിഎസ് നിക്ഷേപം ആരംഭിച്ചു കഴിഞ്ഞ് 3 വര്‍ഷം പൂര്‍ത്തിയായാല്‍ ഏതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്നും ആന്വുറ്റി അല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങിക്കണം. എന്‍പിഎസിന്റെ 40 ശതമാനം തുകയാണ് ഇതിനായി വിനിയോഗിക്കേണ്ടത്. കൂടാതെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മുതിര്‍ന്ന പൗരനായ നിക്ഷേപകന് എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും പിന്‍വാങ്ങിയാല്‍ ഒറ്റത്തവണയായി പിന്‍വലിക്കുവാന്‍ സാധിക്കുന്ന തുക ആകെ 20 ശതമാനം മാത്രമാണ്. ശേഷിക്കുന്ന 80 ശതമാനം തുക ഉപയോഗിച്ച് ഒരു ആന്വുറ്റി പ്ലാന്‍ വാങ്ങിക്കേണ്ടതായുണ്ട്.

ലോക്ക് ഇന്‍

ലോക്ക് ഇന്‍

മുതിര്‍ന്ന പൗരന്മാര്‍ നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് മുന്നിലെ പ്രഥമ പരിഗണന നികുതി ലാഭം മാത്രമായിരിക്കരുത്. 60 വയസ്സിന് ശേഷം എന്‍പിഎസ് നിക്ഷേപം തെരഞ്ഞെടുക്കുമ്പോഴുള്ള റിസ്‌കുകള്‍ പലതാണ്. അതില്‍ ആദ്യത്തേത് ലിക്വിഡിറ്റി പ്രശ്‌നമാണ്. എന്‍പിഎസിന് നിക്ഷേപ കാലയളവില്‍ മാത്രമല്ല, നിര്‍ബന്ധമായും ആന്വുറ്റി വാങ്ങിക്കേണ്ടതിനാല്‍ നിക്ഷേപത്തിന് ശേഷവും ലോക്ക് ഇന്‍ ഉണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരത്തില്‍ ലോക്ക് ഇനുകള്‍ പ്രായോഗികമായി അഭികാമ്യമല്ല.

ആദായം കുറയും

ആദായം കുറയും

എന്‍പിഎസ് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നിക്ഷേപ രീതിയാണ്. ഇക്വിറ്റികളിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലുമാണ് എന്‍പിഎസ് വിഹിതം നിക്ഷേപം നടത്തുന്നത്. അവയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനായി സമയം ആവശ്യമാണ്. കൂടാതെ ആന്വുറ്റിയ്ക്കായി നിര്‍ബന്ധമായും തുക മാറ്റി വയ്‌ക്കേണ്ടി വരുന്നതിനാല്‍ എന്‍പിഎസില്‍ നിന്നുള്ള ആകെ ആദായവും കുറയും. പെന്‍ഷന്‍ വരുമാനമായി സവീകരിക്കുന്ന ആന്വുറ്റി മുതിര്‍ന്ന പൗരന്മാരുടെ നികുതി സ്ലാബിനനുസരിച്ച് അതാത് വര്‍ഷം നികുതി ബാധ്യതയുള്ളവയുമാണ്.

എന്‍പിഎസ് ആദായം ഉയരുന്നത് ദീര്‍ഘകാല നിക്ഷേപത്തിലൂടെ

എന്‍പിഎസ് ആദായം ഉയരുന്നത് ദീര്‍ഘകാല നിക്ഷേപത്തിലൂടെ

ദീര്‍ഘകാല നിക്ഷേപത്തിലാണ് എന്‍പിഎസ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. അതായത് 35 വയസ്സുള്ള ഒരു വ്യക്തി എന്‍പിഎസ് നിക്ഷേപം ആരംഭിച്ചാല്‍ പല മാര്‍ക്കറ്റ് സൈക്കിളുകളിലൂടെ കടന്നു പോകുന്നതിനാല്‍ മികച്ച ആദായം നിക്ഷേപത്തിലൂടെ സ്വന്തമാക്കുവാന്‍ അയാള്‍ക്ക് സാധിക്കും. ഒരു മുതിര്‍ന്ന പൗരന് ആ നേട്ടത്തിനുള്ള അവസരമില്ല. നിലവില്‍ കോര്‍പ്പറേറ്റ്, ഗവണ്‍മെന്റ് ഡെബ്റ്റുകളില്‍ നിന്നുള്ള ആദായം വളരെ കുറവാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ആദായം ലഭ്യമാകുന്നതിനായി നിക്ഷേപം നിലനിര്‍ത്തുവാനുള്ള കാലയളവ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X