കടക്കെണിയില്‍ വീഴാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം?

പോക്കറ്റിനെ മറന്ന് നിയന്ത്രണമില്ലാതെ പണം ചിലവഴിച്ചേക്കാമെന്ന ആശങ്കയും പിന്നീടുണ്ടായേക്കാവുന്ന കടക്കെണിയെന്ന വലിയ അപകട സാധ്യതയേയും ഭയന്നാണ് പലരും ഒന്നില്‍ക്കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യില്‍ വയ്ക്കാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോക്കറ്റിനെ മറന്ന് നിയന്ത്രണമില്ലാതെ പണം ചിലവഴിച്ചേക്കാമെന്ന ആശങ്കയും പിന്നീടുണ്ടായേക്കാവുന്ന കടക്കെണിയെന്ന വലിയ അപകട സാധ്യതയേയും ഭയന്നാണ് പലരും ഒന്നില്‍ക്കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യില്‍ വയ്ക്കാന്‍ താത്പര്യപ്പെടാത്തത്. എന്നാല്‍ അച്ചടക്കത്തോടെ ഉപയോഗിക്കുവാന്‍ തയ്യാറായാല്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായുള്ളത് പല തരത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും എന്നതാണ് യാഥാര്‍ഥ്യം. 

 

അച്ചടക്കത്തോടെയുള്ള ഉപയോഗം

അച്ചടക്കത്തോടെയുള്ള ഉപയോഗം

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ചിലവഴിക്കലുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് തുകകളുടെ തിരിച്ചടവിനും കൃത്യമായ ആസൂത്രണവും അച്ചടക്കവുമുണ്ടെങ്കില്‍ ധൈര്യമായി ഒന്നില്‍ക്കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എങ്ങനെയാണ് ഒന്നില്‍ക്കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുക എന്ന് നമുക്ക് നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്?

പലിശ രഹിത കാലയളവ്

പലിശ രഹിത കാലയളവ്

നിങ്ങളുടെ പലിശ രഹിത കാലയളവിന് അനുസൃതമായി ക്രെഡിറ്റ് കാര്‍ഡ് ചിലവുകള്‍ ആസൂത്രണം ചെയ്യുകയാണ് ആദ്യം വേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടന്ന തീയ്യതിയും ബില്‍ തുക തിരിച്ചടയ്ക്കുവാനുള്ള ഡ്യൂ ഡേറ്റിനും ഇടയിലുള്ള കാലയളവിനെയാണ് പലിശ രഹിത കാലയളവ് എന്ന് പറയുന്നത്. ഡ്യൂ ഡേറ്റിനുള്ളില്‍ മുഴുവന്‍ ബില്‍ തുകയും തിരിച്ചടച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പലിശ രഹിത കാലയളവിനുള്ളില്‍ യാതൊരു പലിശയും ഈടാക്കുകയില്ല.

പലിശ രഹിത കാലയളവ് ഫലപ്രദമായി ഉപയോഗപ്പെടുത്താം

പലിശ രഹിത കാലയളവ് ഫലപ്രദമായി ഉപയോഗപ്പെടുത്താം

ഇടപാട് നടക്കുന്ന തീയ്യതിയ്ക്ക്് അനുസരിച്ച് ഈ കാലയളവ് 18 മുതല്‍ 55 ദിവസങ്ങള്‍ വരെയായിരിക്കാം. നിങ്ങള്‍ക്ക് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായി ഉണ്ടെങ്കില്‍ ഈ പലിശ രഹിത കാലയളവ് പരമാവധി ഉപയോഗപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. പലിശ രഹിത കാലയളവ് എത്ര ബാക്കി നില്‍ക്കുന്നു എന്നതിന് അനുസരിച്ച് പല കാര്‍ഡുകളിലായി നിങ്ങളുടെ വലിയ ചിലവുകള്‍ നിങ്ങള്‍ക്ക് ഭാഗിക്കാം.

റിവാര്‍ഡ് പോയിന്റുകള്‍

റിവാര്‍ഡ് പോയിന്റുകള്‍

കാര്‍ഡുകളില്‍ നിങ്ങളില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകളെയും മറ്റ് നേട്ടങ്ങളെയും അടിസ്ഥാനമാക്കി നിങ്ങളുടെ ഇടപാടുകള്‍ വിഭജിക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ ഓരോ ഉപഭോക്തൃ വിഭാഗത്തിനും പ്രത്യേകമായാണ് റിവാര്‍ഡ് പോയിന്റുകളും മറ്റും രൂപീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ഷോപ്പിംഗ്. യാത്ര, ഇന്ധനം തുടങ്ങി പല വിഭാഗത്തിലായി നിശ്ചിത തുക ചിലവഴിച്ചാല്‍ പല കാര്‍ഡുകളിലായി വിഭജിക്കുന്നത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും.

ഇഎംഐ താരതമ്യം ചെയ്യാം

ഇഎംഐ താരതമ്യം ചെയ്യാം

നിങ്ങളുടെ പക്കലുള്ള വിവിധ ക്രെഡിറ്റ് കാര്‍ഡുകളുടെ ഇഎംഐ (ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) രീതികള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്. ചില ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നോ കോസ്റ്റ് ഇഎംഐ സേവനം ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ വാഗ്ദാനം ചെയ്യാറുണ്ട്. കാലാവധി പൂര്‍ത്തിയാകും മുമ്പ് റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യാന്‍ മറക്കാതിരിക്കുക. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനി അനുവദിക്കുകയാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടച്ചു തീര്‍ക്കുവാനും ഇത് ഉപയോഗിക്കാം.

ബില്‍ റീപെയ്‌മെന്റ് റിമൈന്റര്‍ അനിവാര്യം

ബില്‍ റീപെയ്‌മെന്റ് റിമൈന്റര്‍ അനിവാര്യം

ക്രെഡിറ്റ് കാര്‍ഡ് ഡ്യു ഡേറ്റുകള്‍ എപ്പോഴും ഓര്‍മയിലുണ്ടായിരിക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റ് സേവനം വാഗ്ദാനം ചെയ്യുന്ന പല അപ്ലിക്കേഷനുകളും വാലറ്റുകളും ഉപയോക്താക്കള്‍ക്കായി ബില്‍ റീപെയ്‌മെന്റ് റിമൈന്റര്‍ സേവനവും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ശ്രദ്ധയോടെയും വിവേകപൂര്‍ണവുമായുമുള്ള ഉപയോഗത്തിലൂടെ ഒന്നിലധികം ക്രെഡിറ്റു കാര്‍ഡുകള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. കട ബാധ്യതകളിലേക്ക് ചെന്ന് വീഴുമെന്ന ഭയമില്ലാതെ തന്നെ.

Read more about: credit card
English summary

these are the simple techniques to use multiple credit cards efficiently without fearing debt trap | കടക്കെണിയില്‍ വീഴാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം?

these are the simple techniques to use multiple credit cards efficiently without fearing debt trap
Story first published: Monday, July 12, 2021, 9:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X