നിർത്തിവച്ച റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റുകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ ഫ്ലാറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
റെറ അംഗീകാരം
ആദ്യമായി പരിശോധിക്കേണ്ടത് വാങ്ങാൻ പോകുന്ന ഫ്ലാറ്റിന് റെറ അംഗീകാരം ഉണ്ടോ എന്നാണ്. മുനിസിപ്പൽ കോർപ്പറേഷനുകൾ, വൈദ്യുതി, ജലവകുപ്പ് മുതലായവയിൽ നിന്ന് എല്ലാ അംഗീകാരങ്ങളും ഉണ്ടെങ്കിൽ മാത്രമേ റെറ ഒരു പദ്ധതിക്ക് അംഗീകാരം നൽകൂ. പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മാത്രമേ ഈ അംഗീകാരങ്ങൾ ആവശ്യമുള്ളൂ.
റെറ വെബ്സൈറ്റ് പരിശോധിക്കുക
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, റെറ രജിസ്റ്റർ ചെയ്ത പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റെറ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു പ്രത്യേക പ്രോജക്റ്റിനെക്കുറിച്ചുള്ള പൂർണ്ണ ഡാറ്റ വെബ്‌സൈറ്റിൽ ലഭ്യമല്ലെങ്കിൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്.
നിർമ്മാതാവിന്റെ സാമ്പത്തികം
ശ്രദ്ധിക്കേണ്ട അടുത്ത പ്രധാന കാര്യം, ഒരു പ്രോജക്റ്റ് റെറ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വീട് സുഗമമായി ലഭിക്കും എന്ന ധാരണയിലായിരിക്കരുത്, കാരണം റെറ അംഗീകാരം പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മാത്രമാണ്. നിർമ്മാതാവ് സാമ്പത്തികമായി നല്ല നിലയിലാണോയെന്ന് അന്വേഷിച്ചറിയണം.
ഒഴിവാക്കേണ്ടത് ആരെ?
പൂർത്തിയാക്കിയ പദ്ധതികൾ നിങ്ങൾക്ക് നിർമ്മാതാവിന്റെ ട്രാക്ക് റെക്കോർഡിനെക്കുറിച്ച് ഒരു ആശയം നൽകും. കൂടാതെ, മറ്റ് പ്രോജക്റ്റുകളും നിർമ്മാതാവ് സമയബന്ധിതമായി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. എൻസിഎൽടി കേസുകളിൽ കുടുങ്ങുന്ന കെട്ടിട നിർമ്മാതാക്കളെ ഒഴിവാക്കുക, ധാരാളം ഉപഭോക്തൃ പരാതികൾ ഉള്ള നിർമ്മാതാക്കളെയും ഒഴിവാക്കുന്നതാണ് നല്ലത്.
ചുറ്റുപാടുകൾ
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിർമ്മാതാവ് സൂചിപ്പിക്കുന്ന എല്ലാ സേവനങ്ങളും സൌകര്യങ്ങളും ഫ്ലാറ്റിലുണ്ടോയെന്ന് പരിശോധിക്കുകയാണ്. വാങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ആവശ്യമായതും നിങ്ങളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ സൈറ്റ് സന്ദർശിക്കുന്നത് നല്ലതാണ്. ആശുപത്രികൾ, സ്കൂളുകൾ, മാളുകൾ, മറ്റ് വിനോദ ഓപ്ഷനുകൾ എന്നിവ പോലുള്ള പ്രോജക്റ്റിന് ചുറ്റുമുള്ള സാമൂഹിക ഇൻഫ്രാസ്ട്രക്ചറുകളും പരിശോധിക്കുക.
പൂർത്തീകരിക്കുന്ന തീയതി
റെറ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് അംഗീകൃത പ്രോജക്റ്റിന്റെ പൂർത്തീകരണ തീയതി പരിശോധിക്കാൻ കഴിയും. സമയപരിധി ലംഘിക്കുകയാണെങ്കിൽ, റെറ കർശനമായ പിഴ ചുമത്തും. വാങ്ങുന്നയാൾ എന്ന നിലയിൽ, നിങ്ങളുടെ പ്രോജക്റ്റിന്റെ പുരോഗതി പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് അവസാന തീയതിക്ക് 2-3 മാസം മുമ്പ്. ഇത് നിർമ്മാണ പുരോഗതിയെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്ക് നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
