പണപ്പെരുപ്പവും മറ്റും ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകൾ നിലവിൽ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് കുത്തനെ കുറച്ചിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കുകൾക്കിടയിലും മികച്ച വരുമാനം നേടാനുള്ള ശ്രമത്തിലാണ് പല നിക്ഷേപകരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 7.61 ശതമാനമായിരുന്നു. ഇത് 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
എഫ്ഡി
പലിശ കുറവാണെങ്കിലും റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്ക് ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളിൽ (എഫ്ഡി) നിക്ഷേപിക്കാനാണ് താൽപ്പര്യം. റിസർവ് ബാങ്ക് (ആർബിഐ) സ്ഥിരമായി റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് കുത്തനെ കുറഞ്ഞു.
ആകർഷകമായ പലിശ
നിരക്ക് കുറയുന്നുണ്ടെങ്കിലും, ഒരു വർഷത്തെ എഫ്ഡിയിൽ ആകർഷകമായ പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇപ്പോഴും ഉണ്ട്. നിക്ഷേപം നേടുന്നതിലുള്ള മത്സരം കണക്കിലെടുത്ത് ചെറിയ സ്വകാര്യ ബാങ്കുകൾ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ അതിശയിക്കാനില്ല.
ചെറിയ സ്വകാര്യ ബാങ്കുകൾ
ചെറിയ സ്വകാര്യ ബാങ്കുകൾ ഒരു വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഈ പലിശനിരക്ക് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ഇൻഡസ്ഇൻഡ് ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 7 ശതമാനം പലിശയും, ആർബിഎൽ ബാങ്കും യെസ് ബാങ്കും ഒരു വർഷത്തെ എഫ്ഡിക്ക് 6.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
മറ്റ് സ്വകാര്യ ബാങ്കുകൾ
ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും ഒരു വർഷത്തെ എഫ്ഡിക്ക് 4.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് 5.15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 4.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ്.
പൊതുമേഖലാ ബാങ്കുകൾ
പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ ഒരു വർഷത്തെ എഫ്ഡിക്ക് 5.30 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവ അവരുടെ ഒരു വർഷത്തെ എഫ്ഡിക്ക് 4.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
അറിയേണ്ട മറ്റു കാര്യങ്ങൾ
റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപത്തിന് ഇൻഷുറൻസ് നൽകുന്നുണ്ട്. കുറഞ്ഞ നിക്ഷേപ തുക ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. സ്വകാര്യ, പൊതു ബാങ്കുകളിൽ ഈ തുക 100 മുതൽ 10,000 രൂപ വരെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
