സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡികൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. സാധാരണ ജനങ്ങൾക്കും മുതിർന്ന പൗരൻമാർക്കും വ്യത്യസ്ത പലിശ നിരക്കിലാണ് പൊതുവേ എഫ്.ഡി നിരക്കുകൾ നിശ്ചയിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് സ്ഥിരതയാർന്ന റിട്ടേണുകളും സുരക്ഷിതമായ നിക്ഷേപ രീതിയുമാണ് സ്ഥിര നിക്ഷേപങ്ങൾ. ഓരോ ബാങ്കും വേറിട്ട പലിശ നിരക്കുകളാണ് ഉറപ്പ് നൽകുന്നത്. പരമാവധി 9.50% വരെയാണ് എഫ്.ഡി പലിശ നിരക്ക് പൊതുവേ കണക്കാക്കുന്നത്.
യാഥാസ്ഥിതികരായ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക് ലഭിക്കുന്നതിന് ദീർഘകാലത്തേക്ക് എഫ്.ഡികളിൽ നിക്ഷേപിച്ച് സ്ഥിരമായ വരുമാന സ്ട്രീം ഉറപ്പാക്കാനുള്ള അവസരമുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള എഫ്.ഡികൾക്ക് നേട്ടം വളരെ കൂടുതലാണ്. അതിനാൽ ഈ നിക്ഷേപ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ചില പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരൻമാർക്ക് പ്രത്യേകം എഫ്.ഡി സ്കീമുകൾ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഉൾപ്പെടെ എല്ലാ ബാങ്കുകളും മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്കിലാണ് എഫ്.ഡി കൊടുക്കുന്നത്.
മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്കിൽ മൂന്ന് വർഷത്തെ എഫ്.ഡി വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ ബാങ്കുകൾ ഉണ്ട്. ഇത്തരം ബാങ്കുകൾ ഒരു കോടി രൂപ വരെ എഫ്.ഡി തുക വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ലിസ്റ്റ് ചെയ്ത് ബാങ്കുകൾ ഇതാണ്. 1 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാവുമ്പോൾ ഈ ബാങ്കുകൾ എത്ര രൂപ മൊത്തം തുകയായി ലഭിക്കുമെന്ന് നോക്കാം.
ഡി.സി.ബി ബാങ്ക്
മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്.ഡികൾക്ക് ഡിസിബി ബാങ്ക് 8.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ബാങ്കുകൾക്കിടയിൽ ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് ഡി.സി.ബി. മൂന്ന് വർഷത്തിനുള്ളിൽ 1 ലക്ഷം രൂപ എഫ്.ഡി 1.27 ലക്ഷം രൂപയായി വർദ്ധിക്കും.
ആർ.ബി.എൽ ബാങ്കും യെസ് ബാങ്കും
മൂന്ന് വർഷത്തെ എഫ്.ഡികൾക്ക് ഈ രണ്ട് ബാങ്കും 8 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 1 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.27 ലക്ഷം രൂപയായി വർദ്ധിക്കുന്നു.

എസ്.ബി.എം ബാങ്ക് ഇന്ത്യ
എസ്.ബി.എം ബാങ്ക് ഇന്ത്യ 3 വർഷത്തെ കാലയളവിലേക്ക് എഫ്.ഡികൾക്ക് 7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുക 1.26 ലക്ഷം രൂപയാവും.
ബന്ധൻ ബാങ്ക്- ഇൻഡസ്ഇൻഡ് ബാങ്ക്
ഈ രണ്ട് ബാങ്കും മൂന്ന് വർഷത്തേക്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ബന്ധൻ ബാങ്കിലോ ഇൻഡസ്ഇൻഡ് ബാങ്കിലോ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ 1.26 ലക്ഷം രൂപ മൊത്തം തുകയായി ലഭിക്കും.
ആക്സിസ് ബാങ്ക് - കൊട്ടക് മഹീന്ദ്ര ബാങ്ക്
ആക്‌സിസ് ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും മൂന്ന് വർഷത്തെ എഫ്.ഡികൾക്ക് 7.60 ശതമാനം പലിശയാണ് നൽകുന്നത്. അതുകൊണ്ട് ഈ നിശ്ചിത കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച 1 ലക്ഷം രൂപ 1.25 ലക്ഷം രൂപയായി വർദ്ധിക്കും.
ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്
മൂന്ന് വർഷത്തെ കാലാവധിയിൽ 7.50 ശതമാനം പലിശ നിരക്കിലാണ് ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ അവരുടെ എഫ്.ഡി കണക്കാക്കുന്നത്. കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപിച്ച 1 ലക്ഷം രൂപ 1.25 ലക്ഷം രൂപയായി ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications