കോവിഡ് രണ്ടാം തരംഗം രാജ്യത്തെ വാപന വിപണിയേയും മന്ദീഭവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പാ നിരക്കുകള്‍ ഇപ്പോഴും കുറഞ്ഞ നിരക്കില്‍ തന്നെയാണുള്ളത്.
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ വാപന വിപണിയേയും മന്ദീഭവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പാ നിരക്കുകള്‍ ഇപ്പോഴും കുറഞ്ഞ നിരക്കില്‍ തന്നെയാണുള്ളത്. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ആണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ വായ്പ നല്‍കുന്നത്.

10 ലക്ഷം രൂപയുടെ 7 വര്‍ഷത്തെ കാലാവധിയുള്ള കാര്‍ വായ്പയ്ക്ക് 7 ശതമാനമാണ് പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ഈടാക്കുന്നത്. തൊട്ടുപുറകിലുള്ള സെന്‍ട്രല്‍ ബാങ്കിലും ബാങ്ക് ഓഫ് ബറോഡയിലും കാര്‍ വായ്പയ്ക്കായി ഈടാക്കുന്നത് 7.25 ശതമാനം പലിശ നിരക്കാണ്.
കാനറ ബാങ്കിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും 7.30 ശതമാനമാണ് പലിശ നിരക്ക്. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.40 ശതമാനമാണ് കാര്‍ വായ്പയുടെ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യ 7.45 ശതമാനവും ഈടാക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകള്‍ കാര്‍ വായ്പയ്ക്കായി ഈടാക്കുന്നത് 7.50 ശതമാനം പലിശ നിരക്കാണ്. 7.55 ളതമാനമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ കാര്‍ വായ്പാ പലിശ നിരക്ക്.
ഭവന വായ്പയേയോ വിദ്യാഭ്യാസ വായ്പയേയോ പോലെ കാര്‍ വായ്പയ്ക്ക് നികുതി നേട്ടങ്ങളില്ല. ഒരു ആസ്തി സ്വന്തമാക്കാന്‍ സാധിക്കുന്നതിനാല്‍ ഈ വായ്പകളെല്ലാം നല്ല വായ്പകളുടെ ഗണത്തിലാണ് ഉള്ളതെങ്കിലും കാര്‍ മൂല്യ ശോഷണം വരുന്ന ആസ്തിയാണെന്ന് ഓര്‍മിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ നിങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി മാത്രമായിരിക്കണം കാര്‍ വായ്പ എടുക്കുന്നത്. വിലക്കുറവോ. കുറഞ്ഞ പലിശ നിരക്കോ ഒന്നും മാനദണ്ഡമാക്കിയാകരുത് കാര്‍ വായ്പ എടുക്കേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
