എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങളും നിക്ഷേപിക്കാറുണ്ടോ? എതെല്ലാം ബാങ്കുകളുടെ എഫ്.ഡിയിലാണ് നിങ്ങളുടെ നിക്ഷേപം. നിങ്ങളറിഞ്ഞോ ആർ.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് മുന്നേ തന്നെ വിവിധ ബാങ്കുകൾ അവരുടെ സ്ഥിരനിക്ഷേപ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 7 ന് ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ, റിപ്പോ നിരക്കുകൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രതീക്ഷിക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി), ആക്സിസ്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്, കർണാടക ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ പല ബാങ്കുകളും ജനുവരിയിൽ ആർ.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് മുമ്പ് എഫ്.ഡി നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.
എഫ്.ഡി നിരക്കിലെ മാറ്റങ്ങൾ വിലയിരുത്താം. ഈ ബാങ്കുകൾ നിശ്ചയിച്ച പലിശ നിരക്കുകൾ അറിയാം. എന്നാൽ ഈ പുതിയ നിരക്കുകൾ സാധാരണ പൗരൻമാർക്ക് മാത്രമാണ് യോഗ്യതയുള്ളത്.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് 303 ദിവസത്തെ പുതിയ എഫ്.ഡി കാലാവധി അവതരിപ്പിച്ചു. ഇതിൻ്റെ പലിശ നിരക്ക് 7 ശതമാനമാണ്. 506 ദിവസത്തെ മറ്റൊരു എഫ്.ഡിയും ആരംഭിച്ചു. 6.7 ശതമാനം പലിശ നിരക്കിലാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരി 1 മുതൽ ഈ പുതുക്കിയ എഫ്.ഡികൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
സാധാരണ പൗരൻമാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്.ഡികൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 400 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.25 ശതമാനം വാഗ്ദാനം ചെയ്യുന്നു.

ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് 3.50 ശതമാനം മുതൽ 8.80 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 9.30 ശതമാനം വരെയുമാണ് എഫ്ഡികളുടെ പലിശ നൽകുന്നത്. പുതുക്കിയ നിരക്കുകൾ ജനുവരി 22 മുതൽ പ്രാബല്യത്തിൽ വന്നു.
കർണാടക ബാങ്ക്
ഇവിടെ സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്നു. 375 ദിവസത്തെ എഫ്.ഡിക്ക് ഏറ്റവും ഉയർന്ന പലിശയായ 7.50 ശതമാനം ഉറപ്പാക്കാം. ഈ പുതുക്കിയ നിരക്കുകൾ ജനുവരി 2 മുതലാണ് പ്രാബല്യത്തിൽ വന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാറ്റം അനുസരിച്ച് 3 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ പരിഷ്കാരം വന്നു. അതായത് 7 ദിവസം മുതൽ 10 വർഷം വരെയുള്ള പലിശ നിരക്ക് ഇപ്പോൾ 3.5 ശതമാനത്തിനും 7.30 ശതമാനത്തിനും ഇടയിലാണ്. 456 ദിവസത്തെ പ്രത്യേക എഫ്.ഡിക്ക് ഏറ്റവും ഉയർന്ന പലിശയായ 7.30 ശതമാനം ലഭ്യമാണ്. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതലാണ് നിലവിൽ വന്നത്.
ആക്സിസ് ബാങ്ക്
3 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഇവിടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഈ ബാങ്ക് 3% മുതൽ 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ജനുവരി 27 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഫെഡറൽ ബാങ്ക്
ഈ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്.ഡികൾക്ക് 3% മുതൽ 7.50% വരെ പലിശ നൽകുന്നു. 444 ദിവസത്തെ കാലാവധിക്ക് പരമാവധി 7.50% പലിശ ലഭ്യമാണ്. ജനുവരി 10 മുതലാണ് നിരക്കുകൾ പരിഷ്കരിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications