ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) മുതിർന്ന പൗരന്മാർക്കിടയിൽ മാത്രമല്ല, ബോണ്ട്, ഓഹരി തുടങ്ങിയ റിസ്ക് നിക്ഷേപങ്ങൾ താത്പര്യമില്ലാത്തവർക്കും തിരഞ്ഞെടുക്കാവുന്ന മികച്ച മാർഗമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആർബിഐ 115 ബേസിസ് പോയിൻറുകൾ റിപ്പോ നിരക്കിൽ കുറച്ചതിനുശേഷം, ബാങ്കുകളുടെ എഫ്ഡി പലിശനിരക്ക്, എഫ്ഡിയിൽ പണം നിക്ഷേപിക്കാൻ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന തലത്തിലേക്ക് താഴ്ന്നു.
എഫ്ഡി നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ പൊതുജനങ്ങൾക്ക് എഫ്ഡിയ്ക്ക് പരമാവധി 5.40 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രതിമാസ ചെലവുകൾക്ക് വരുമാനം നേടുന്നതിനും റിട്ടയർമെന്റ് സമ്പാദ്യം അപകടസാധ്യതയുള്ള ആസ്തികളിൽ ഉൾപ്പെടുത്താൻ കഴിയാത്തവർക്കും എഫ്ഡിയിൽ പണം നിക്ഷേപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് പ്രധാൻ മന്ത്രി വയാ വന്ദന യോജന (പിഎംവിവൈ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്) തുടങ്ങിയ സർക്കാർ പദ്ധതികൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന പണം പരിമിതമാണ്. അതിനാൽ ബാക്കി തുക നിക്ഷേപിക്കുന്നതിന് അവർ എഫ്ഡി തന്നെ തിരഞ്ഞെടുക്കണം. മുതിർന്ന പൗരന്മാർക്ക് 8% പലിശയും പൊതുജനങ്ങൾക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ ബാങ്കുകൾ ഇതാ:
ഡിസിബി ബാങ്ക് പൊതുജനങ്ങൾക്കുള്ള പലിശ നിരക്ക്
- 6 മാസം -1 വർഷം വരെ: 6.6 - 6.75%
- 1-2 വർഷം: 6.9 - 7.25%
- 2-3 വർഷം: 7.2%
- 3-5 വർഷം: 7.35%
- 5 വർഷവും അതിനുമുകളിലും: 7.35%
ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക്
- 6 മാസം -1 വർഷം വരെ: 7.10-7.25%
- 1-2 വർഷം: 7.40-7.75%
- 2-3 വർഷം: 7.70%
- 3-5 വർഷം: 7.85%
- 5 വർഷവും അതിനുമുകളിലും: 7.85%
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പൊതുജനങ്ങൾക്ക്
- 6 മാസം -1 വർഷം വരെ: 6.75-7%
- 1-2 വർഷം: 6.9 - 7.25%
- 2-3 വർഷം: 7.25%
- 3-5 വർഷം: 7.20%
- 5 വർഷവും അതിനുമുകളിലും: 7.20-7%
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മുതിർന്ന പൗരന്മാർക്ക്
- 6 മാസം -1 വർഷം വരെ: 7.25-7.50%
- 1-2 വർഷം: 7.75%
- 2-3 വർഷം: 7.75%
- 3-5 വർഷം: 7.70%
- 5 വർഷവും അതിനുമുകളിലും: 7.70-7.50%
ആർബിഎൽ ബാങ്ക് പൊതുജനങ്ങൾക്ക്
- 6 മാസം -1 വർഷം വരെ: 6.40-6.65%
- 1-2 വർഷം: 7.20%
- 2-3 വർഷം: 7.25%
- 3-5 വർഷം: 7-7.50%
- 5 വർഷവും അതിനുമുകളിലും: 6.65-7.15%
ആർബിഎൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക്
- 6 മാസം -1 വർഷം വരെ: 6.90-7.15%
- 1-2 വർഷം: 7.70%
- 2-3 വർഷം: 7.75%
- 3-5 വർഷം: 7.50-8%
- 5 വർഷവും അതിനുമുകളിലും: 7.15-7.65%
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications