നിങ്ങൾ വായ്‌പ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം മൊറട്ടോറിയത്തിന്റെ ഈ പോരായ്‌മകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിട്ടാണ് മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള മൂന്ന് മാസത്തെ വായ്‌പ (ഇഎംഐ) തിരിച്ചടവിൻ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ റിസവ് ബാങ്ക് മൊറട്ടോറിയം നല്‍കിയത്. എന്നാൽ ലോക്ക്‌ഡൗൺ തുടർച്ചയായി നീട്ടിയ പഞ്ചാത്തലത്തിൽ ഇത് ഓഗസ്റ്റ് 31 വരെ നീട്ടി. അതിനാൽ മൊറട്ടോറിയം തിരഞ്ഞെടുക്കുന്ന വായ്‌പക്കാർ ഈ നിശ്ചിത കാലയളവിൽ വായ്‌പ ഇഎംഐ നൽകേണ്ടതില്ല. മൊറട്ടോറിയം വായ്‌പക്കാരുടെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്. കാരണം ഇത് പിന്നീട് നിങ്ങളുടെ വായ്‌പ ഭാരം വർധിപ്പിക്കും. വായ്‌പ മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വഴി നിങ്ങൾക്ക് ചില നേട്ടങ്ങളും അതേപോലെ ചില കോട്ടങ്ങളും ഉണ്ട്. അവ എന്തൊക്കയാണെന്ന് നോക്കാം;

മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വഴിയുള്ള നേട്ടങ്ങൾ

മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വഴിയുള്ള നേട്ടങ്ങൾ

ലോക്ക്‌ഡൗൺ കാലത്തെ സാമ്പത്തിക സമ്മർദ്ദം കുറയ്‌ക്കുന്നതിന് മൊറട്ടോറം സഹായിക്കും;- നിലവിൽ രാജ്യത്തെ നല്ലൊരു ശതമാനം ആളുകളും തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്‌ക്കൽ, ബിസിനസ് നഷ്‌ടം തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ വായ്‌പ മൊറട്ടോറിയം കൂടി ലഭിച്ചിരുന്നില്ലെങ്കിൽ അത്തരക്കാരുടെ നില ഗുരുതരമായേനെ.

മൊറട്ടോറിയം

മൊറട്ടോറിയം സ്വീകരിക്കുന്നത് വായ്‌പക്കാരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല;- മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വായ്‌പക്കാരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് റിസവ് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന ഭയം വേണ്ട.

വായ്‌പ

നിങ്ങൾ വായ്‌പ തിരിച്ചടച്ചില്ലെങ്കിലും ഇതിനായി ബാങ്ക് പ്രത്യേക ഫീസ് അല്ലെങ്കിൽ പിഴ ഈടാക്കില്ല:- മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ വായ്‌പ തിരിച്ചടവിന്മേൽ മൊറട്ടോറിയം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ വായ്‌പ തിരിച്ചടവ് നടത്താത്തതിന് ബാങ്ക് പ്രത്യേക ഫീസ് അല്ലെങ്കിൽ പിഴ ഈടാക്കില്ല.

ലോകത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ അംബാനിയും; പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക ഏഷ്യക്കാരന്‍ലോകത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ അംബാനിയും; പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക ഏഷ്യക്കാരന്‍

വായ്‌പ മൊറട്ടോറിയത്തിന്റെ പോരായ്‌മകൾ

വായ്‌പ മൊറട്ടോറിയത്തിന്റെ പോരായ്‌മകൾ

മൊറട്ടോറിയം ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്:- ആറ് മാസത്തേക്ക് ഇ‌എം‌ഐകൾ മാറ്റിവയ്‌ക്കാമെങ്കിലും, കുടിശ്ശികയുള്ള തുകയിൽ പലിശ തുടരും. ഇത് പ്രതിമാസ തവണകൾ അല്ലെങ്കിൽ വായ്‌പയുടെ കാലാവധിയോ വർധിപ്പിക്കുന്നതിന് കാരണമാകും.

അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് ക്ലെയിമുകൾ നിരസിക്കുന്ന ഇൻഷൂറൻസ് കമ്പനികളുടെ നീക്കം ഇനി നടക്കില്ലഅനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് ക്ലെയിമുകൾ നിരസിക്കുന്ന ഇൻഷൂറൻസ് കമ്പനികളുടെ നീക്കം ഇനി നടക്കില്ല

ഭവനവായ്‌പ

ഭവനവായ്‌പ പോലുള്ള ദീർഘകാല വായ്‌പകളുടെ കാലാവധി വർധിപ്പിക്കും:- സാധാരണയായി ഭവന വായ്‌പയെന്നത് ഒരു ദീർഘകാല വായ്‌പയാണ്. ഇത്തരം വായ്‌പകൾ പെട്ടെന്ന് തീർന്ന് കിട്ടാനാണ് ഒരോ വായ്‌പക്കാരനും ആഗ്രഹിക്കുക. എന്നാൽ നിങ്ങൾ മൊറട്ടോറിയം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ വായ്‌പയുടെ കാലാവധി വർധിക്കും. നിലവിൽ മൊറട്ടോറിയം കാലയളവിലെ പലിശയും പിഴ പലിശയും ഈടാക്കാതിരിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും ആയിട്ടുമില്ല. അതിനാൽ നിങ്ങൾ വായ്‌പ മൊറട്ടോറിയം സൗകര്യം സ്വീകരിക്കുമ്പോൾ വായ്‌പ കാലയളവിൽ ഉയർന്ന പലിശ നൽകേണ്ടിവരും.

11 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനി; റിലയന്‍സിന് പുതിയ നേട്ടം11 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനി; റിലയന്‍സിന് പുതിയ നേട്ടം

വായ്‌പകൾ നിരസിക്കാൻ സാധ്യത

പുതിയ വായ്‌പകൾ നിരസിക്കാൻ സാധ്യത:- മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്‌പ അപേക്ഷകൾ ബാങ്കുകൾ നിരസിക്കാൻ സാധ്യതയുണ്ട്. ആറുമാസത്തെ മൊറട്ടോറിയം, കടം വാങ്ങുന്നവരുടെ കടബാധ്യതയേയും തിരിച്ചടവ് ശേഷിയേയും വ്യക്തമാക്കും. മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വായ്‌പക്കാരന്റെ ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ്. താത്‌കാലികമായ രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ മോറട്ടോറിയത്തില്‍ ആശ്രയം കണ്ടെത്തുന്ന വായ്‌പക്കാരന് മറ്റൊരു വായ്‌പ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നതാണ് ഇവിടെ പ്രശ്‌നം.

Read more about: bank ബാങ്ക്
English summary

These drawbacks of the moratorium must be known | നിങ്ങൾ വായ്‌പ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം മൊറട്ടോറിയത്തിന്റെ ഈ പോരായ്‌മകൾ

These drawbacks of the moratorium must be known
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X