കൊറോണക്കാലത്ത് അത്യാവശ്യമായ നാല് ഇന്‍ഷുറന്‍സ് കവറേജുകളെക്കുറിച്ച് അറിയാമോ?

കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായത് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മറ്റ് ചില ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കൂടി കോവിഡ് കാലഘട്ടത്തില്‍ ആവശ്യക്കാരുണ്ടായി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായത് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മറ്റ് ചില ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കൂടി കോവിഡ് കാലഘട്ടത്തില്‍ ആവശ്യക്കാരുണ്ടായി.

കൊറോണക്കാലത്ത് അത്യാവശ്യമായ നാല് ഇന്‍ഷുറന്‍സ് കവറേജുകളെക്കുറിച്ച് അറിയാമോ?

ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് കോവിഡ് വ്യാപം കാരണമുണ്ടായത്. അനിശ്ചിതമായ ജീവിതാവസ്ഥയെ ഭയന്ന് മിക്കവരും കൊറോണ പോളിസികളോ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളോ മടിക്കാതെ തിരഞ്ഞെടുത്തു.

കോവിഡ് കാലത്ത് പ്രാധാന്യം നേടിയ അല്ലെങ്കില്‍ ആവശ്യകത വര്‍ധിച്ച ചില ഇന്‍ഷുറന്‍സ് പോളിസികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സൈബര്‍ ഇന്‍ഷുറന്‍സ്

വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ജീവനക്കാരില്‍ വലിയ വിഭാഗത്തിനും മാറേണ്ടി വന്നതോടെ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്. ഒപ്പം സൈബര്‍ തട്ടിപ്പുകളുടെ എണ്ണവും വലിയ അളവില്‍ വര്‍ധിച്ചു.

ഐഡന്റ്റ്റി മോഷണം, മാല്‍വെയര്‍ അറ്റാക്ക്, സൈബര്‍ സറ്റാള്‍ക്കിംഗ് തുടങ്ങിയ അപകടങ്ങള്‍ക്കാണ് സൈബര്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത്.

ഭവന ഇന്‍ഷുറന്‍സുകള്‍

വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്, എപ്പം അവയുണ്ടാക്കുന്ന നഷ്ടങ്ങളുടെ തീവ്രതയും. ഇത്തരം ദുരന്ത സാധ്യതാ പ്രദേശത്ത് താമസിക്കുന്നവര്‍ അപ്രതീക്ഷിതമായ അത്തരം നഷ്ടങ്ങള്‍ മറി കടക്കുന്നതിനായി ഭവന ഇന്‍ഷറന്‍സുകള്‍ വാങ്ങിക്കുന്നത് ഭാവിയില്‍ സുരക്ഷിതത്വത്തിന് കാരണമാകും.

ഉത്പന്നങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍

ഉത്പന്നങ്ങളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആവശ്യക്കാരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഒരു വാഹനം സഞ്ചിരിച്ച നിശ്ചിത കിലോ മീറ്ററുകള്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പോളിസി.

കോവിഡ് മാനദണ്ഡങ്ങളും ഭയവും കാരണം മഹാ ഭൂരിഭാഗം പേരും യാത്രകള്‍ക്കായി സ്വന്തം വാഹനത്തെയാണ് ആശ്രയിക്കുന്നത്. അവരില്‍ മിക്കവരും ഉപയോഗ അടിസ്ഥാനത്തിലുള്ള ഇന്‍ഷുറന്‍സ് കവറേജുകളും തിരഞ്ഞെടുക്കുന്നു.

സചേത് ഇന്‍ഷുറന്‍സ്

ചെറിയ ഇന്‍ഷുറന്‍സ് പദ്ധതിയാണ് സചേത് ഇന്‍ഷുറന്‍സ്. പ്രത്യേക രോഗത്തിനായാണ് ഈ പോളിസി എടുക്കുന്നത്. ചെറിയ പ്രീമിയം തുകയില്‍ നിശ്ചിത കാലയളവിലേക്ക് കവറേജ് ലഭിക്കും.

എങ്കിലും പൂര്‍ണമായ ആരോഗ്യ പരിര്ഷ വാഗ്ദാനം ചെയ്യുന്ന ആരോഗ്യ പോളിസികള്‍ എടുക്കുന്നതാണ് നല്ലത്.

നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആവശ്യമാണോ? അറിയാം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെനിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആവശ്യമാണോ? അറിയാം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ

സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങള്‍ അറിയാമോ?സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങള്‍ അറിയാമോ?

എസ്ബിഐ സ്ഥിര നിക്ഷേപമോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ കൂടുതല്‍ മികച്ചത്? പലിശ നിരക്കുകള്‍ പരിശോധിക്കാംഎസ്ബിഐ സ്ഥിര നിക്ഷേപമോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ കൂടുതല്‍ മികച്ചത്? പലിശ നിരക്കുകള്‍ പരിശോധിക്കാം

Read more about: insurance
English summary

these insurance policies are become inevitable during corona period

these insurance policies are become inevitable during corona period
Story first published: Sunday, April 4, 2021, 17:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X