ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം

ഭാവി സുരക്ഷിതമാക്കാൻ സാമ്പാദ്യ ശീലം വളരെ നല്ലതാണ്. ഉയർന്ന വരുമാനമുള്ള നിക്ഷേപങ്ങൾക്ക് ആദ്യം ചിന്തിക്കുന്നത് ചെറുകിട സമ്പാദ്യ പദ്ധതികളെ കുറിച്ചോ, അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകളെ കുറിച്ചോ ആണ്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നും മികച്ച റിസൾട്ട് നൽകുന്നു. സമ്പാദ്യ ശീലം വർദ്ധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ഒരു മികച്ച തുടക്കമായിരിക്കും. തീർത്തും അപകട സാധ്യതകളില്ലാതെ എളുപ്പത്തിൽ നിക്ഷേപിക്കാനും ഉയർന്ന പലിശയോടെയുള്ള വരുമാനവും പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉറപ്പ് നൽകുന്നുണ്ട്.

കുട്ടികൾ മുതൽ മുതിർന്ന പൗരൻമാർ വരെ വിവിധ നിക്ഷേപങ്ങളാണ് നടത്തുന്നത്. ബാങ്കുകളേക്കാൾ സ്വീകാര്യതയും പോസ്റ്റ് ഓഫീസ് സ്കീമുകൾക്കുണ്ട്. മാത്രമല്ല ബാങ്ക് എഫ്.ഡിയേക്കാൾ കൂടുതൽ പലിശയാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ നൽകുന്നത്. ഓരോ പാദത്തിലും പോസ്റ്റ് ഓഫീസ് സ്കീമുകളുടെ പലിശ നിരക്കിൽ മാറ്റം വരും. അത് ഏറ്റവും വലിയ പ്രത്യേകതയാണ്. അതാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്.

ബാങ്ക് എഫ്.ഡിയേക്കാൾ കൂടുതൽ പലിശ ലഭിക്കുന്ന ചില പോസ്റ്റ് ഓഫീസ് സ്കീമുകളെ പരിശോധിക്കാം.

1. സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (SCSS)

മുതിർന്ന പൗരൻമാർക്കായി ആരംഭിച്ച നിക്ഷേപ പദ്ധതിയാണ്. 60 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ സ്കീമിന് അർഹതയുള്ളത്. 2004 ൽ ഇന്ത്യൻ ​ഗവൺമെന്റ് ആരംഭിച്ച ഈ പദ്ധതിയിൽ 8.20% പലിശ നിരക്കിൽ റിട്ടേൺ ലഭിക്കും. പരമാവധി 30 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഇതിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം SCSS നികുതി ആനുകൂല്യങ്ങളും നൽകുന്നു. 5 വർഷത്തെ കാലാവധിയിലേക്കാണ് സീനിയർ സിറ്റിസൺ സ്കീമിൽ നിക്ഷേപിക്കുന്നത്. ആവശ്യമെങ്കിൽ അടുത്ത 5 വർഷത്തേക്ക് കാലാവധി നീട്ടാം.

ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം

2. കിസാൻ വികാസ് പത്ര

ഉറപ്പുള്ള വരുമാനം നൽകുന്ന ഒരു സേവിംഗ്സ് സർട്ടിഫിക്കറ്റാണിത്. പക്ഷേ ഈ പദ്ധതിയിൽ നിക്ഷേപകന് നികുതി ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല ഈ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല. നിലവിൽ ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് കണക്കാക്കുന്നത് 7.50 ശതമാനത്തിലാണ്. 115 മാസത്തെ കാലാവധിയിലേക്കാണ് ഈ നിക്ഷേപം. അതായത് 9 വർഷവും 7 മാസവും.

3. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS)

5 വർഷത്തെ കാലാവധിയിലേക്ക് തുടങ്ങുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ (MIS). കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് കൊണ്ട് ഈ നിക്ഷേപം ആരംഭിക്കാം. സിം​ഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടുകൾക്ക് പരമാവധി 15 ലക്ഷം വരെയും നിക്ഷേപിക്കാം. ഈ സ്കീമിലെ നിക്ഷേപ തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്.

4. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC)

ഇതൊരു മികച്ച പോസ്റ്റ് ഓഫീസ് സ്കീമാണ്. 7.7 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് ഈ സ്കീമിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കാം. 5 വർഷത്തെ കാലാവധിയിലേക്കാണ് ഈ നിക്ഷേപ പദ്ധതി കണക്കാക്കുന്നത്. കാലാവധി പൂർത്തിയാവുമ്പോഴാണ് നിങ്ങൾക്ക് പലിയിനത്തിൽ ലഭിക്കാനുള്ള തുക ലഭിക്കുക. നിങ്ങൾക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളിൽ അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണം. എന്നാൽ പരമാവധി നിക്ഷേപ പരിധിയില്ല. കൂടാതെ നികുതി ഇളവും ലഭിക്കും.

5. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്

വെറും 2 വർഷത്തെ കാലാവധിയിലേക്ക് സ്ത്രീകൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പക്ഷേ ഈ സ്കീമിന് സ്കീമിൽ നികുതി ആനുകൂല്യം ഇല്ല. 7.50% പലിശ നിരക്കിൽ ഉയർന്ന വരുമാനം ഉറപ്പാക്കാം. പരമാവധി രണ്ട് ലക്ഷം രൂപ വരെ നിങ്ങൾക്ക് നിക്ഷേപിക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X