പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിലും സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ആകര്‍ഷകമായ പലിശ നിരക്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക
അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുവാനും ലിക്വിഡിറ്റി മുന്‍നിര്‍ത്തിയും മുതിര്‍ന്ന പൗരന്മാര്‍ എപ്പോഴും അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിര്‍ബന്ധമായും നിക്ഷേപം നടത്തേണ്ടതുണ്ട്.

പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിലും സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ആകര്‍ഷകമായ പലിശ നിരക്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം വരെ പലിശ നിരക്കാണ് ഈ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ച പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകള്‍ ഇവയാണ്.
Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. മറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളേക്കാള്‍ ഏറ്റവും മികച്ച പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ്. ഇവിടെ 1 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1.24 ലക്ഷം രൂപയായി വളരും. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്.
Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!
ഡിസിബി ബാങ്ക്
ഡിസിബി ബാങ്കും യെസ് ബാങ്കും മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത് 7 ശതമാനം പലിശ നിരക്കാണ്. 1 ലക്ഷം രൂപ നിക്ഷേപം നടത്തുന്ന നിക്ഷേപകന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1.23 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 10,000 രൂപയാണ്.
Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാസ് ബാങ്ക്
മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാസ് ബാങ്ക് 6.85 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 3 വര്‍ഷത്തിന് ശേഷം 1.22 ലക്ഷം രൂപയായാണ് വളരുക.
Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല
ആര്‍ബിഎല്‍ ബാങ്ക്
ആര്‍ബിഎല്‍ ബാങ്ക് 6.80 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 1.22 ലക്ഷം രൂപയായാണ് നിക്ഷേപം വളരുക.
Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?
ചെറുകിട സ്വകാര്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് കൂടുതല്‍ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുവാനാണ്. ആര്‍ബിഐയുടെ ഉപഘടകമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്‍ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്.
Also Read : കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?
പൊതു മേഖലാ ബാങ്കുകളും, മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളും താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എവിടെ നിക്ഷേപിക്കണം എന്ന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും വിശ്വസനീയതയും വിലയിരുത്തേണ്ടതുണ്ട്.


Click it and Unblock the Notifications