ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വീട്. അതിനു വേണ്ടിയിട്ടാണ് പലരും ജീവിതം ജീവിച്ചു തീർക്കുന്നത്. ഉയർന്ന് പലിശക്ക് ലോൺ എടുത്ത് വീട് പണിത് അതിനു മുകളിൽ കഷ്ടപ്പെടുന്ന ആളുകളുണ്ട്. ഈ ദീപാവലിക്ക് ആകർഷകമായ ഓഫറുകളാണ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ ഒരു വീട് പണിയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുറഞ്ഞ പലിശ നൽകുന്ന ബാങ്കുകളെ സമീപിക്കുക.
ബാങ്കുകൾ നൽകുന്ന ഇ.എം.ഐ പ്ലാനുകൾ നിങ്ങൾക്ക് അടച്ച് തീർക്കാൻ സാധിക്കുമോ എന്ന് ആദ്യം പരിശോധിക്കണം. അതിനു ശേഷം മാത്രമേ ഏത് ഹോം ലോണിനും അപേക്ഷിക്കാവൂ.
ഹോം ലോൺ ഓഫറുകൾ
വിവിധ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കൾക്ക് ആകർഷകമായ വായ്പ സൗകര്യങ്ങളാണ് ഉറപ്പ് നൽകുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കും കുറഞ്ഞ പ്രോസസിംഗ് ചാർജും, മികച്ച തിരിച്ചടവ് ഓപ്ഷനുകളുമാണ് ഓഫർ നൽകുന്നത്. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളാണ് എപ്പോഴും നല്ലത്. ഹോം ലോണിന് അപേക്ഷിക്കുമ്പോൾ അത്തരം ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക.
പൈസാബസാൽ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം 20 വർഷത്തേക്ക് 75 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് 8.35 ശതമാനത്തിനും 8.7 ശതമാനത്തിനും ഇടയിലുള്ള പലിശ നിരക്കാണ് മികച്ച 15 ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് പറയുന്നു. ഇനി ഈ പറയുന്നതു പോലെ പലിശ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ വിവിധ ബാങ്കുകളെ കുറിച്ച് വിശദമായി നോക്കാം.

1. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര & യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ ബാങ്കുകൾ ഭാവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.35 ശതമാനം മുതലാണ് വാഗ്ദാനം ചെയ്യുന്നത്. 20 വർഷത്തെ കാലാവധിയിലേക്ക് 75 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്താൽ പ്രതിമാസം 64,376 രൂപ ഇ.എം.ഐ അടക്കണം.
2. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്
ഈ നാല് ബാങ്കുകളും ഭവന വായ്പയ്ക്കായി 8.4 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് പ്രതിമാസം 64,613 രൂപയാണ് അടക്കേണ്ടത്.
3. UCO ബാങ്ക് & പഞ്ചാബ് & സിന്ദ് ബാങ്ക്
ഈ ബാങ്കുകൾ ഭവന വായ്പയ്ക്ക് 8.45 ശതമാനം മുതൽ പലിശ ഈടാക്കുന്നു. ഇതു പ്രകാരം 20 വർഷത്തെ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുത്താൽ പ്രതിമാസം 64,850 രൂപ തിരിച്ചടവ് വരും.
4. എച്ച്.എസ്.ബി.സി ബാങ്ക്, കർണാടക ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഭവന വായ്പകൾക്ക് ഈ മൂന്ന് ബാങ്കും 8.5 ശതമാനം മുതൽ പലിശ ഈടാക്കുന്നു. പ്രതിമാസം 65,087 രൂപ ഇ.എം.ഐ നൽകിയാൽ 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപ ഭവനവായ്പയെടുക്കാം.
5. തമിഴ്നാട് മെർക്കൻ്റൈൽ ബാങ്ക്
ഈ ബാങ്ക് 8.6 ശതമാനം മുതലാണ് ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവന വായ്പയുടെ ഇ.എം.ഐ 65,562 രൂപയായിരിക്കും.
6. സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക് 8.7 ശതമാനം മുതൽ ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നു. ഇത് പ്രകാരം 20 വർഷത്തെ കാലാവധിയിലേക്ക് 75 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്താൽ 66,039 രൂപ പ്രതിമാസം ഇ.എം.ഐ അടക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications