സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് ഈ സ്വകാര്യ ബാങ്കുകളാണ്

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നാം പണം നിക്ഷേപിക്കുമ്പോള്‍ നമുക്ക് അതിന്മേല്‍ പലിശയും ലഭിക്കും. യഥാര്‍ത്ഥത്തില്‍ സ്വന്തം പേരില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി ഒരു വ്യക്തിയ്ക്ക് ധാരാളം നേട്ടങ്ങളുണ്ട്. ആവശ്യം വരു

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നാം പണം നിക്ഷേപിക്കുമ്പോള്‍ നമുക്ക് അതിന്മേല്‍ പലിശയും ലഭിക്കും. യഥാര്‍ത്ഥത്തില്‍ സ്വന്തം പേരില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി ഒരു വ്യക്തിയ്ക്ക് ധാരാളം നേട്ടങ്ങളുണ്ട്. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ കൈയ്യില്‍ പ്രയാസങ്ങളോ കാല താമസമോ ഇല്ലാതെ പണം ലഭ്യമാകും എന്നത് മാത്രമല്ല അത്.

 

സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് ഈ സ്വകാര്യ ബാങ്കുകളാണ്

നിങ്ങളുടെ പണത്തിന് മേല്‍ ലഭിക്കുന്ന പലിശ, പണത്തിന്റെ സുരക്ഷ തുടങ്ങിയവയാണ് മറ്റുള്ളവ. പൊതുമേഖലാ ബാങ്കുകളും സൗകാര്യ മേഖലാ ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ചെറിയ സ്വകാര്യ ബാങ്കുകളാണ് എച്ച്ഡിഎഫ്‌സി ബാങ്കിനേക്കാളും, ഐസിഐസിഐ ബാങ്കിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കി വരുന്നത്.

പല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് നാമെല്ലാവരും ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നത്. സാധാരണയായി കൈയ്യിലുള്ള പണമോ, ശമ്പളമോ നിങ്ങളുടെ പേരിലുള്ള സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നമുക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമായ തുക പിന്‍വലിക്കുവാന്‍ സാധിക്കും എന്നത് ഏറെ സൗകര്യപ്രദവും പ്രയോജനകരവുമായ കാര്യമാണ്.

യെസ് ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 5.25 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടില്‍ ആവശ്യമായ പ്രതിമാസ ശരാശരി ബാലന്‍സ് തുക 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ്.

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക് ഉപയോക്താക്കള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടിന് മേല്‍ 6.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് സ്വകാര്യ ബാങ്കുകളേക്കാള്‍ സേവിംഗ്‌സ് അക്കൗണ്ടിന്മേല്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് ഡിസിബി ബാങ്ക് ആണ്. അക്കൗണ്ടില്‍ ആവശ്യമായ പ്രതിമാസ ശരാശരി ബാലന്‍സ് തുക 2,500 രൂപ മുതല്‍ 5,000 രൂപ വരെയാണ്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

ഇന്‍ഡസിന്‍ഡ് ബാങ്ക്

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 5 ശതമാനം പലിശ നിരക്കാണ്. അക്കൗണ്ടില്‍ ആവശ്യമായ പ്രതിമാസ ശരാശരി ബാലന്‍സ് തുക 1,500 രൂപ മുതല്‍ 10, 000 രൂപ വരെയാണ്.

ബന്ധന്‍ ബാങ്ക്

ബന്ധന്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 6 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടില്‍ ആവശ്യമായ പ്രതിമാസ ശരാശരി ബാലന്‍സ് തുക 5,000 രൂപയാണ്.

പലിശ നിരക്കുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പുതിയ സ്വകാര്യ ബാങ്കുകള്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടു ചിലവുകള്‍, വാഹനത്തിന്റെ ഇന്ധനത്തിനായുള്ള ചിലവ്, പെട്ടെന്ന് നമുക്ക് മുന്നിലെത്തുന്ന പലവിധ ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം നാം ആശ്രയിക്കുന്നത് നമ്മുടെ സേവിംഗ്സ് അക്കൗണ്ടിനെയായിരിക്കും. നമുക്കാവശ്യമായ തുക അപ്പോള്‍ തന്നെ കൈകളിലെത്തും. അതിനെ നമുക്ക് ലിക്വിഡിറ്റി എന്ന് പറയാം.

അതായത് ലിക്വിഡിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, നമുക്ക് എപ്പോഴാണോ പണം ആവശ്യമായി വരുന്നത്, അപ്പോള്‍ തത്സമയോ, അല്ലെങ്കില്‍ അതിന് സമാനമായോ ഒട്ടും വൈകാതെ നമ്മുടെ കൈകളില്‍ പണമെത്തുന്ന സംവിധാനമാണത്.

അത് പണത്തിന്റെ രൂപത്തിലാകാം, എടിഎം സൗകര്യമോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയുള്ള പെയ്മെന്റ് സൗകര്യമോ ആകാം. ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമോ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് സേവനമോ ആകാം. ഏത് രീതിയില്‍ ആയാലും ഇന്‍സ്റ്റന്റായി തുക ലഭ്യമാകണം എന്ന് മാത്രം.

അതേ സമയം ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏഴ് ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.35 ശതമാനം മുതലാണ് പലിശ ഡിസിബി ബാങ്ക് നല്‍കുന്നത്. 91 ദിവസം മുതല്‍ ആറ് മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.05 ശതമാനവും ആറ് മാസം മുതല്‍ 12 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനവും പലിശ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X