ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ ഈ തെറ്റുകള്‍ വരാതെ സൂക്ഷിക്കാം

യഥാ സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതു വഴി പോളിസിയില്‍ ഉറപ്പു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് കാരണമാകും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യഥാ സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതു വഴി പോളിസിയില്‍ ഉറപ്പു നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് കാരണമാകും. പുതുക്കേണ്ട സമയത്ത് പോളിസി പുതുക്കാതിരിക്കുന്നത് പിന്നീട് പല സങ്കീര്‍ണതളും ഉടലെടുക്കുവാന്‍ കാരണമായേക്കാം. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങള്‍ എന്ത് വില കൊടുത്തും ഒഴിവാക്കേണ്ടതുണ്ട്. നോ ക്ലെയിം ബോണസ്, വെയ്റ്റിംഗ് പിരീഡ് നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാ പോളിസി പുതുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഒരു ഹെല്‍ത്ത് പോളിസി പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നൂറുകണക്കിന് പ്ലാനുകള്‍

നൂറുകണക്കിന് പ്ലാനുകള്‍

ഇന്ന് നൂറുകണക്കിന് ഇന്‍ഷുറന്‍സ് പ്ലാനുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. നിങ്ങള്‍ക്ക് നിലവില്‍ ഒരു പോളിസി ഉണ്ടെന്ന കാര്യത്തെ തഴഞ്ഞു കൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റ് പുതിയ പോളിസികളുടെ പ്രത്യേകതകളും നേട്ടങ്ങളും പറഞ്ഞുകൊണ്ട് പുതിയ ഒരു പോളിസി വാങ്ങുന്നതിന് നിര്‍ബന്ധിച്ചേക്കാം. നിലവിലുള്ള പോളിസി പുതുക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. മികച്ച കവറേജ് ലഭിക്കുന്ന മറ്റൊരു പ്ലാന്‍ കണ്ടെത്തിയാല്‍ പോര്‍ട്ടബിള്‍ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആ പ്ലാനിലേക്ക് മാറാവുന്നതാണ്.

പുതിയ ആഡ് ഓണുകള്‍

പുതിയ ആഡ് ഓണുകള്‍

എന്നാല്‍ അപ്പോള്‍ കണ്ടിന്യൂറ്റി നേട്ടങ്ങളില്‍ വിട്ടുവീഴ്ച വേണ്ടി വരും. ഉയര്‍ന്ന ഇന്‍ഷുവേഡ് തുകയിലേക്ക് നിങ്ങളുടെ കവറേജ് ഉയര്‍ത്തുവാനും നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി സോണ്‍ അപ്‌ഗ്രേഡ്, ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ആഡ് ഓണുകള്‍ തരുന്നുണ്ടോ എന്നും വിലയിരുത്തണം. പഴയ പോളിസിയില്‍ ആ സേവനങ്ങള്‍ ഇല്ലെങ്കില്‍ പുതുക്കുന്ന സമയത്ത് അവ നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

എത്ര രൂപയുടെ കവറേജ് വേണം?

എത്ര രൂപയുടെ കവറേജ് വേണം?

നിങ്ങള്‍ക്ക് എത്ര രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് വേണ്ടത് എന്ന് കണക്കാക്കുമ്പോള്‍ നിങ്ങളുടെ നേരത്തെയുള്ള ക്ലെയിമുകളും നിലവിലെ ആരോഗ്യ സ്ഥിതി എന്തെന്നും പരിശോധിക്കേണ്ടതുണ്ട്. ചികിത്സയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഉയര്‍ന്ന് വരികയാണ്. ഇടത്തരം കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ അത് താങ്ങാന്‍ സാധിക്കുന്നതിനും മുകളിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ പോളിസി പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് മതിയായ തുകയിലേക്ക് ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ പോളിസി വാങ്ങിച്ചിരിക്കുന്ന സമയത്ത് ആ തുക മതിയാകുമായിരുന്നു എങ്കിലും കോവിഡ് ഉള്‍പ്പെടെയുള്ള ആ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സാഹചര്യത്തില്‍ പോളിസി തുക ഉയര്‍ത്തുന്നത് തന്നെയാണ് അഭികാമ്യം.

സമ്പൂര്‍ണ വിവരങ്ങള്‍

സമ്പൂര്‍ണ വിവരങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച പൂര്‍ണവും സത്യസന്ധവുമായ വിവരങ്ങള്‍ ഇന്‍ഷുറന്‍സ് സേവനദാതാവിനെ അറിയിക്കേണം. ഭാവിയില്‍ ക്ലെയിം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അത് എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും മറ്റ് തര്‍ക്കങ്ങള്‍ ഒഴിവാക്കുവാനും ഇതിലൂടെ സാധിക്കും. പുതിയ രോഗങ്ങള്‍ എന്തെങ്കിലും നിങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ പോളിസി പുതുക്കുമ്പോള്‍ അതും കമ്പനിയെ അറിയിക്കേണം. ഇതില്‍ പിഴവ് സംഭവിച്ചാല്‍ അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്ലെയിം നിരസിക്കുവാനുള്ള അധികാരം ഇന്‍ഷുറന്‍സ് കമ്പനിക്കുണ്ട്.

ക്യുമുലേറ്റീവ് ബോണസ്

ക്യുമുലേറ്റീവ് ബോണസ്

ക്ലെയിമുകള്‍ ഇല്ലാത്ത പക്ഷം പോളിസി പുതുക്കുമ്പോള്‍ ക്യുമുലേറ്റീവ് ബോണസ് ലഭിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും. നിങ്ങള്‍കക് ക്ലെയിമുകള്‍ ഉണ്ടായിട്ടില്ല എങ്കില്‍ പ്രസ്തുത ക്യുമുലേറ്റീവ് ബോണസ് നിങ്ങളുടെ പുതിയ പോളിസി പ്രീമിയത്തില്‍ ചേര്‍ത്തിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ പരിശോധിക്കണം. പോളിസി പുതുക്കുന്ന അവസാന തീയ്യതിയുടെ 30 ദിവസങ്ങള്‍ക്കുള്ളില്‍ പോളിസി പുതുക്കിയില്ല എങ്കില്‍ ഈ നേട്ടം നിങ്ങള്‍ക്ക് ലഭിക്കുകയില്ല.

Read more about: health insurance
English summary

these things you must know about renewing your health insurance policies | ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ ഈ തെറ്റുകള്‍ വരാതെ സൂക്ഷിക്കാം

these things you must know about renewing your health insurance policies
Story first published: Thursday, April 29, 2021, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X