സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ക്കായിതാ അഞ്ച് കാര്യങ്ങള്‍

സമ്പത്ത് സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളിലേക്ക് കടക്കുക എന്നത് ഏറെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാല്‍ പ്രായോഗിക ബുദ്ധിയും ക്ഷമയും ചിന്താശേഷിയും മനസന്തുലനവുമുള്ളവര്‍ക്ക് പുതിയ വഴികള്‍ തുറക്കാന്‍ സാധിക്കുകയും ചെയ്യും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികമായി അത്ര ഉണര്‍വില്ലാത്ത ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ളവരും സാമ്പത്തിക ഞെരുക്കത്തിലാണ്. പലരും ഏറെ കഷ്ടപ്പെട്ട് ആ ഞെരുക്കത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയത്ത് സമ്പത്ത് സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളിലേക്ക് കടക്കുക എന്നത് ഏറെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാല്‍ പ്രായോഗിക ബുദ്ധിയും ക്ഷമയും ചിന്താശേഷിയും മനസന്തുലനവുമുള്ളവര്‍ക്ക് പുതിയ വഴികള്‍ തുറക്കാന്‍ സാധിക്കുകയും ചെയ്യും.

സമ്പത്ത് സൃഷ്ടിക്കുന്നതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട അഞ്ചു കാര്യങ്ങളിതാ...

അനാവശ്യ ഭയഭീതികളില്‍ പെടാതിരിക്കുക

അനാവശ്യ ഭയഭീതികളില്‍ പെടാതിരിക്കുക

വിപണിയിലെ മാറ്റങ്ങളോട് വൈകാരികമായി ഇടപെടാതിരിക്കുക. വിപണിയിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയും പ്രായോഗിക ബുദ്ധിയോടെ നോക്കിക്കാണുന്നതാണ് അഭികാമ്യം. അവയോട് വൈകാരികമായി പെരുമാറിത്തുടങ്ങുമ്പോള്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയും താളം തെറ്റിത്തുടങ്ങും. നിക്ഷേപകന്‍ വിപണിയിലെ ബഹളങ്ങളില്‍ നിന്നും ഭയങ്ങളില്‍ നിന്നുമെല്ലാം നിശ്ചിത അകലം പാലിച്ചു വേണം മുന്നോട്ട് പോകാന്‍.

വിപണിയെ ചൂടു പിടിപ്പിക്കാനുള്ളതല്ല നിക്ഷേപം. പിമുറുക്കത്തിലും മനസന്തുലനം കൈവിടാതെ മികച്ച പ്രകടനം നടത്തുമ്പോള്‍ മാത്രമാണ് നിക്ഷേപകന് സമ്പത്ത് സൃഷ്ടിക്കുവാന്‍ സാധിക്കുക.

സാമ്പത്തിക ആസൂത്രണം നടത്തുക

സാമ്പത്തിക ആസൂത്രണം നടത്തുക

കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുകയും അതനുസരിച്ചുള്ള സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകുക എന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാവര്‍ക്കും യോജിക്കുന്ന പൊതുവായ ഒരു സാമ്പത്തിക സമീപന രീതിയുമില്ല. ഓരുത്തരും അവരുടെ നിക്ഷേപ രീതികള്‍ക്ക് അനുസരിച്ച് അവരവരുടേതായ സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. എത്ര തുക എത്രകാലത്തേക്ക് ഏതൊക്കെ സ്‌കീമുകളില്‍ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം.

ആസ്തി വിഭജനം

ആസ്തി വിഭജനം

എതൊക്കെ സ്‌കീമുകളില്‍ എത്ര തുക എത്ര കാലത്തേക്ക് നിക്ഷേപിക്കണം എന്ന തീരുമാനമാണ് നിക്ഷേപത്തിന്റെ കാതല്‍. ബുദ്ധിപരമായ ആസ്തി വിഭജനമാണ് ഇവിടെ നടത്തേണ്ടത്. വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തുമ്പോഴാണ് വിപണിയുടെ ചാഞ്ചാട്ടത്തില്‍ നിന്ന് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത്. ഒരൊറ്റ ആസ്തിയിലും സ്‌കീമിലും മാത്രമായി നിക്ഷേപിക്കുമ്പോള്‍ വിപണിയിലെ ചലനങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ഈ അപകടം ഒഴിവാക്കുന്നതിനാണ് വ്യത്യസ്ത മാര്‍ഗങ്ങളിലേക്ക് നിക്ഷേപം വിഭജിക്കുന്നത്.

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണം

നിക്ഷേപത്തിലെ വൈവിധ്യവത്ക്കരണം

ആസ്തി വിഭജനത്തോടൊപ്പം തന്നെ നിക്ഷേപത്തിലെ വൈവിധ്യവത്കരണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായ മേഖലകളും രാജ്യങ്ങളും പരിഗണിച്ച് പോര്‍ട്ട്ഫോളിയോയില്‍ വൈവിധ്യത കൊണ്ടു വരുന്നതിലൂടെ റിസ്‌ക് കുറയ്ക്കാനും അതുവഴി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയും.

പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കല്‍

പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കല്‍

ഏറെക്കാലം അസ്ഥിരമായ നേട്ടമാണ് നിങ്ങള്‍ക്ക് ഓഹരി-ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ പോര്‍ട്ട്ഫോളിയോയില്‍ അതിനനുസരിച്ച മാറ്റം വരുത്താന്‍ പിന്നീട് വൈകിക്കരുത്. പോര്‍ട്ട്ഫോളിയോ സമഗ്രമായി പരിശോധിച്ച് വിലയിരുത്തി മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണം. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ മള്‍ട്ടി ക്യാപ് ഫണ്ട് മുഖാന്തിരം നിക്ഷേപം നടത്തുമ്പോള്‍ നിശ്ചിത അനുപാതം ലാര്‍ജ് ക്യാപ് ഫണ്ടുകളും മിഡ് ക്യാപ് ഫണ്ടുകളും വാല്യു സ്‌റ്റൈല്‍ ഫണ്ടുകളും ഉള്‍പ്പെടുത്താന്‍ മറക്കരുത്. മികച്ച സ്‌കീമുകള്‍ തെരഞ്ഞെടുക്കുകയും റിസ്‌ക് എടുക്കാനുള്ള ധൈര്യവും പോര്‍ട്ടോഫോളിയോയില്‍ മുഖ്യമാണ്.

Read more about: investment
English summary

things investors should know to create more wealth

things investors should know to create more wealth
Story first published: Friday, March 26, 2021, 11:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X