A Oneindia Venture

യൂസ്ഡ് കാര്‍ വായ്പ എടുക്കുകയാണോ? ഈ ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഏറ്റവും അനുയോജ്യമായ വാഹനം, മികച്ച സാമ്പത്തിക പദ്ധതി അങ്ങനെ തുടങ്ങി പുതിയ ഒരു കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ ഉണ്ടല്ലേ!

ഏറ്റവും അനുയോജ്യമായ വാഹനം, മികച്ച സാമ്പത്തിക പദ്ധതി അങ്ങനെ തുടങ്ങി പുതിയ ഒരു കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ ഉണ്ടല്ലേ! ഇനി വാങ്ങാന്‍ തയ്യാറെടുക്കുന്നത ഒരു യൂസ്്ഡ് കാര്‍ ആണെങ്കിലോ അപ്പോള്‍ പരിശോധിക്കേണ്ട കാര്യങ്ങള്‍ നേരത്തെ പറഞ്ഞതിന്റെ ഇരട്ടിയോളമാകും. എന്നാല്‍ പല മുന്‍നിര കമ്പനികളും യൂഡ്‌സ് കാര്‍ വിപണിയില്‍ സജീവമായതോടെ രാജ്യത്തെ യൂസ്ഡ് കാര്‍ വിപണി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.

യൂസ്ഡ് കാര്‍ വായ്പ

യൂസ്ഡ് കാര്‍ വായ്പ

യൂസ്ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ നമുക്ക് അതിനായി വായ്പ ലഭിക്കുമോ? ലഭിക്കുമെങ്കില്‍ വായ്പ എടുക്കുന്ന സമയത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? അറിയാം. സമ്പാദ്യത്തില്‍ നിന്ന് സ്വരുക്കൂട്ടി വച്ച് മതിയായ മുഴുവന്‍ തുകയും കൈയ്യിലാകുന്നത് വരെ കാത്തിരുന്ന് പുതിയ കാര്‍ വാങ്ങിക്കുവാന്‍ ചെല്ലുന്ന കാലമൊക്കെ കഴിഞ്ഞു പോയി. ഇന്ന് മതിയായ പണം കൈയ്യിലില്ല എങ്കിലും നിങ്ങള്‍ ആഗ്രഹിക്കുന്ന വാഹനം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പല സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക പദ്ധതികളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

എവിടെ ലഭിക്കും?

എവിടെ ലഭിക്കും?

യൂസ്ഡ് കാര്‍ വാങ്ങിക്കുവാനും ഇപ്പോള്‍ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ അനുവദിച്ചു നല്‍കുന്നുണ്ട്. യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന കമ്പനികളുമായി ബന്ധപ്പെട്ടിരിക്കുന്ന ബാങ്കുകള്‍ അല്ലെങ്കില്‍ ബാങ്കിതര സ്ഥകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെയോ നേരിട്ടോ ഉപയോക്താവിന് യൂസ്ഡ് കാര്‍ വായ്പ ലഭിക്കും.

അനുയോജ്യമായ മോഡല്‍

അനുയോജ്യമായ മോഡല്‍

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ കാര്‍ മോഡല്‍ തെരഞ്ഞെടുക്കുകയാണ്. നിങ്ങളുടെ പരമാവധി ബഡ്ജറ്റില്‍ ലഭ്യമാകുന്ന മികച്ച മോഡല്‍ വാഹനമാണ് തെരഞ്ഞെടുക്കേണ്ടത്. ഉപയോഗിച്ച വാഹനം തിരഞ്ഞെടുക്കുന്നത് ഏറെ ക്ഷമ ആവശ്യമുള്ള ഒരു പ്രക്രിയയാണ്. ക്ഷമാപൂര്‍വം കാത്തിരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ ബഡ്ജനറ്റിന് യോജിച്ച ഏറ്റവും മികച്ച മോഡല്‍ വാഹനം തന്നെ ഒരു ബ്രാന്‍ഡ് ന്യൂ കാറായിത്തന്നെ നിങ്ങളുടെ കൈകളില്‍ എത്തും.

യഥാര്‍ഥ മൂല്യം കണ്ടെത്തുക

യഥാര്‍ഥ മൂല്യം കണ്ടെത്തുക

വാഹനം തിരഞ്ഞെടുത്താല്‍ അതിന്റെ യഥാര്‍ഥ മൂല്യം കണ്ടെത്തുക എന്നതാണ് അടുത്ത ജോലി. മോഡല്‍, നിര്‍മാണം, ഓടിച്ച കിലോ മീറ്ററുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ യഥാര്‍ഥ മൂല്യം കണ്ടെത്തുന്നത്. ഇത് യൂസ്ഡ് കാര്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന സ്ഥാപനം നേരത്തെ തന്നെ ഓരോ വാഹനത്തിനും അതിന്റെ മൂല്യം കണക്കാക്കി വച്ചിട്ടുണ്ടാകും. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയും വാല്യൂവേഷന്‍ കാല്‍ക്കുലേറ്റര്‍ വഴി സ്വന്തമായി മൂല്യം കണ്ടെത്താം. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ പരിശോധിച്ച് നേരത്തെ ഏതെങ്കിലും ക്ലെയിമുകള്‍ നടത്തിയിട്ടുണ്ടോ എന്നും മനസ്സിലാക്കാന്‍ സാധിക്കും.

അനുയോജ്യമായ സാമ്പത്തിക പദ്ധതി

അനുയോജ്യമായ സാമ്പത്തിക പദ്ധതി

വാഹനത്തിന്റെ മൂല്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ടത് നിങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതി തിരഞ്ഞെടുക്കുക എന്നതാണ്. ഇപ്പോള്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ എന്നത് പോലെ യൂസ്ഡ് കാര്‍ ആയാലും വാഹനത്തിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം തുക ഡൗണ്‍ പെയ്‌മെന്റ് ആയി വാഹന വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന് അടയ്‌ക്കേണ്ടതുണ്ട്. 

വാഹനവായ്പ

വാഹനവായ്പ

സാധാരണഗതിയില്‍ വാഹനത്തിന്റെ 80 മുതല്‍ 85 ശതമാനം വരെയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പയായി നല്‍കാറുള്ളത്. എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ വാഹനത്തിന്റെ മുഴുവന്‍ തുകയും വായ്പയായി അനുവദിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ 60 വരെയായും വായ്പാ തുക കുറയാം. ശേഷിക്കുന്ന തുകയായിരിക്കും നിങ്ങളുടെ ഡൗണ്‍ പെയ്‌മെന്റ്.

വായ്പയുടെ പലിശ നിരക്ക്

വായ്പയുടെ പലിശ നിരക്ക്

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം വായ്പയുടെ പലിശ നിരക്കാണ്. ഓരോ സ്ഥാപനത്തിന് അനുസരിച്ചും പലിശ നിരക്കിലും വ്യതാസമുണ്ടാകും. വാഹനത്തിന്റെ മോഡല്‍, വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ വായ്പാ ചരിത്രം, ഉപയോക്താവിന്റെ പ്രൊഫൈല്‍ തുടങ്ങിയവ പരിഗണിച്ചാണ് സ്ഥാപനങ്ങള്‍ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 11 ശതമാനം മുതല്‍ 18 ശതമാനം വരെയാണ് വായ്പാ പലിശ നിരക്കായി ഈടാക്കുന്നത്. എന്നാല്‍ പുതിയ കാര്‍ വാങ്ങുന്നതിനായുള്ള വായ്പയുടെ പലിശ നിരക്ക് 7.5 ശതമാനം മുതലാണ് ആരംഭിക്കുന്നത്.

വായ്പാ കാലാവധി

വായ്പാ കാലാവധി

വായ്പാ കാലാവധിയാണ് അടുത്തതായി പരിഗണിക്കേണ്ട പ്രധാന കാര്യം. സാധാരണയായി ഒരു യൂസ്ഡ് കാര്‍ വായ്പയുടെ കാലാവധി 3 മുതല്‍ 4 വര്‍ഷം വരെയാണ്. അതേസയമം പുതിയ കാര്‍ വായ്പകള്‍ക്ക് ഇത് 5 മുതല്‍ 7 വര്‍ഷം വരെയാണ്. യൂസ്ഡ്കാര്‍ വായ്പാ തുക ചെറുതായിരിക്കുമെന്നത് തന്നെയാണ് ഈ വ്യത്യാസത്തിന്റെ കാരണം.

ഇഎംഐ

ഇഎംഐ

നിങ്ങള്‍ എടുത്തിരിക്കുന്ന വായ്പാ തുകയും അതിന്റെ പലിശ നിരക്കും വായ്പാ കാലാവധിയും ചേര്‍ന്നാണ് നിങ്ങളുടെ പ്രതിമാസ ഇഎംഐ തുക നിശ്ചയിക്കുന്നത്. പുതിയ കാറിനേക്കാളും യൂസ്ഡ് കാര്‍ വായ്പകള്‍ക്ക് പലിശ നിരക്ക് ഉയര്‍ന്നതായതിനാല്‍ ചെറിയ കാലയളവ് തിരഞ്ഞെടുത്ത് വായ്പ വേഗത്തില്‍ അടച്ചു തീര്‍ക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X