കോവിഡ്-19 മഹാമാരിയെ നേരിടുന്നതും സർക്കാറിന്റെ നിയന്ത്രണങ്ങൾക്കുമെല്ലാമാണ് ഇപ്പോൾ എല്ലാവരും മുൻഗണന നൽകുന്നത്. എന്നാൽ നിങ്ങൾ സ്വയം ഹോം കോറണ്ടൈനിലാണെങ്കിൽ സമയം പാഴാക്കാതെ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചെയ്യാൻ ഈ സമയം ഉപയോഗിക്കുക. അതായത് നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, മാർച്ച് 31 എന്ന അവസാന തീയതിക്ക് മുമ്പായി നിങ്ങൾ ചില സാമ്പത്തിക ചുമതലകൾ പൂർത്തിയാക്കേണ്ടതുണ്ട്.
സാമ്പത്തിക വർഷാവസാനത്തോടെ നിങ്ങൾ പൂർത്തിയാക്കേണ്ട അത്തരം സാമ്പത്തിക ചുമതലകൾ എന്തെല്ലാമെന്ന് നോക്കാം.
നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങൾ നടത്തുക
ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ കഴിയുന്ന നിങ്ങളുടെ എല്ലാ നികുതി ലാഭിക്കൽ നിക്ഷേപങ്ങളും മാർച്ച് 31-നകം നടത്തേണ്ടതുണ്ട്. സാധാരണ ഓരോ സാമ്പത്തിക വർഷത്തിൻറെയും തുടക്കത്തിൽ തന്നെ നികുതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം, കാരണം സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ചിലപ്പോൾ പിഴവുകൾ ഉണ്ടാവാൻ ഇടയാക്കും. ഇങ്ങനെ തുടക്കത്തിൽ ആസൂത്രണം ചെയ്യാത്തവരോടാണ് ഈ സമയത്ത് നിക്ഷേപങ്ങൾ നടത്താൻ പറയുന്നത്.
അക്കൗണ്ടുകൾ ആക്‌റ്റീവായി നിലനിർത്തുക
നിങ്ങൾക്ക് പിപിഎഫ്, എൻപിഎസ് പോലുള്ള നികുതിലാഭിക്കൽ നിക്ഷേപങ്ങളുണ്ടെങ്കിൽ ആ അക്കൗണ്ടുകൾ ഇപ്പോഴും ആക്‌റ്റീവാണോയെന്ന് പരിശോധിക്കുക. അല്ലെങ്കിൽ അത് ആക്‌റ്റീവായി നിലനിർത്തുന്നതിന് നിങ്ങൾ ഒരു വാർഷിക സംഭാവന നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആക്‌റ്റീവായി തുടരുന്നതിന് കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്.
അതുപോലെ തന്നെ നിങ്ങളുടെ മകളുടെ പേരിൽ ഒരു സുകനയ സമൃദ്ധി യോജന അക്കൗണ്ട് ഉണ്ടെങ്കിൽ, അക്കൗണ്ട് ആക്‌റ്റീവായി നിലനിർത്തുന്നതിന് നിങ്ങൾ ഒരു വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. നാഷണൽ പെൻഷൻ പദ്ധതിയുടെ (എൻപിഎസ്) കാര്യത്തിലാണെങ്കിൽ നിങ്ങൾക്ക് ഒരു ടയർ 1 അക്കൗണ്ട് ഉണ്ടെങ്കിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുക
മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട മറ്റൊരു ദൗത്യം നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2019 ഡിസംബര്‍ 31 ആയിരുന്നെങ്കിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇത് 2020 മാര്‍ച്ച് 31-ലേക്ക് മാറ്റുകയായിരുന്നു. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍-ആധാര്‍ ലിങ്കിംഗ് വിജയകരമാകുന്നതിന് പാൻ കാർഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങൾ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
അഡ്വാന്‍സ് ടാക്സ് അടയ്‌ക്കുക
ഈ വർഷത്തെ നിങ്ങളുടെ നികുതി ബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ, നിങ്ങൾ മുൻകൂർ നികുതി നൽകേണ്ടതുണ്ട്. നിങ്ങൾ ശമ്പളക്കാരായ വ്യക്തികളാണെങ്കിൽ, നിങ്ങളുടെ തൊഴിലുടമ തന്നെ നിങ്ങൾക്കായി ഇത് കുറയ്‌ക്കും. അല്ലാത്തവർ സ്വന്തമായി മുൻകൂർ നികുതി നൽകണം. അഡ്വാൻസ് ടാക്സ് ഫയൽ ചെയ്യുന്നതിനുള്ള ഔദ്യോഗികമായ അവസാന തീയതി മാർച്ച് 15 ആയിരുന്നുവെങ്കിലും, നിങ്ങൾക്ക് ഇത് ഇപ്പോഴും അടയ്‌ക്കാൻ കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
