സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ എല്ലാവർക്കും സുപരിചിതമായ നിക്ഷേപമ മാർഗമാണ്. നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും.ഭാവി ജീവിതത്തിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് നിഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം.ദീർഘകാലത്തേക്കായാലും, ഹ്രസ്വകാലത്തേക്കായാലും സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം. വീട് നിര്‍മാണം, പുതിയ വാഹനം, വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപം തന്നെയാണ്.

വിവിധ ബാങ്കുകൾ കാലാവധി അനുസരിച്ച് വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (എൻബിഎഫ്‌സി) മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന എഫ്.ഡികളെ കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നാണ് വിളിക്കുക. കോർപ്പറേറ്റ് എഫ്ഡികളുടെ പലിശ നിരക്ക് ബാങ്ക് എഫ്ഡികളേക്കാൾ കൂടുതലാണ്. എന്നാൽ നിക്ഷേപ കാലാവധി കുറവാണ് എന്നത് പോരായ്മയാണ്..ബാങ്ക് എഫ്ഡികളേക്കാൾ അൽപ്പം ഉയർന്ന നിരക്കിൽ ഗ്യാരണ്ടീഡ് റിട്ടേണുകൾ കോർപ്പറേറ്റ് എഫ്ഡി വാഗ്ദാനം ചെയ്യുന്നത് കൊണ്ടു തന്നെ കോർപ്പറേറ്റ് എഫ്ഡി നിക്ഷേപം നല്ലതാണ്. എന്നാൽ പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തരുത്. മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
1. ലക്ഷ്യങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുക
നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ലക്ഷ്യം മനസിലാക്കണം. കൃത്യമായി കാര്യങ്ങൾ മനസിലാക്കാതെ, ആരുടെയെങ്കിലും വാക്ക് വിശ്വസിച്ച് നിക്ഷേപം നടത്തരുത്. അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. സാമ്പത്തിക ലക്ഷ്യങ്ങൾ ഉറപ്പിച്ചതിന് ശേഷം, വിപണിയിലെ വിവിധ കോർപ്പറേറ്റ് എഫ്.ഡികൾ ഏതൊക്കെ എന്ന് കണ്ടെത്തുക. നിക്ഷേപിക്കുന്നതിന് മുൻപ് നിക്ഷേപത്തിന്‍റെ കാലയളവ്, പലിശ നിരക്ക് തുടങ്ങിയ താരതമ്യം ചെയ്യുക. അതോടൊപ്പം വിദഗ്ത ഉപദേശം തേടുന്നതും നല്ലതായിരിക്കും.
2. റേറ്റിംഗുകൾ ശ്രദ്ധിക്കുക
വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്. ക്രിസില്‍ എഫ്എഎ പ്ലസ്, കെയര്‍ എ എ റേറ്റിംഗുകളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും.
3. നേരത്തെ പിൻവലിക്കൽ
സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കുകയാണെങ്കിൽ പലിശ നിരക്കിൽ കുറവുണ്ടാകും. അതോടൊപ്പം പിൻവലിക്കലിന് പിഴയും നൽകേണ്ടി വരും. അതു കൊണ്ടു തന്നെ എന്താണ് നിക്ഷേപ ലക്ഷ്യം അതിന് അനുസരിച്ച കാലയളവ് തിരഞ്ഞെടുക്കുക. അല്ലെങ്കിൽ കാലാവധി അവസാനിക്കുന്നത് വരെ എഫ്ഡിയിൽ നിക്ഷേപം തുടരുന്നതാണ് ഉചിതം.
4. പണപ്പെരുപ്പം
ദീർഘകാല നിക്ഷേപത്തിന് ഏറ്റവും തിരിച്ചടിയാകുന്നത് പണപ്പെരുപ്പമാണ്. കാരണം നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ കൊണ്ട് പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കില്ല. അത് കൊണ്ടു തന്നെ പണപ്പെരുപ്പത്തെ കണക്കിലെടുത്ത് കൊണ്ട് നിക്ഷേപം നടത്തണം. പലിശ നിരക്ക് ഉയരുമ്പോൾ, നിക്ഷേപം വർദ്ധിപ്പിക്കുന്നത് നല്ലതാണ്.
5. നിക്ഷേപ വൈവിധ്യവത്കരണം
കോർപ്പറേറ്റ് എഫ്.ഡികളിൽ നിന്നും ഉയർന്ന പലിശ ലഭിക്കുമ്പോൾ നിക്ഷേപകർ കൂടുതൽ പണം നിക്ഷേപിക്കും. എന്നാൽ അത് ശരിയായ നിക്ഷേപ രീതിയല്ല. പകരം
ഡെറ്റ്, ഇക്വിറ്റി തുടങ്ങിയ നിക്ഷേപ പദ്ധതികളും തെരഞ്ഞെടുക്കുക. വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്‌ഫോളിയോ സൃഷ്ടിക്കുന്നത് നിക്ഷേപകന് എപ്പോഴും നല്ലതാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
