ആറക്ക ശമ്പളം അഥവാ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുക എന്നത് നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് നിസാര കാര്യമല്ല. കൂടുതൽ ശമ്പളം ലഭിക്കുമ്പോൾ നിങ്ങൾ തീർച്ചയായും മറക്കാതെ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം സമ്പാദ്യത്തിനായി പണം മാറ്റി വയ്ക്കുക എന്നതാണ്. ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ഒരാൾ തീർച്ചയായും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ താഴെ പറയുന്നവയാണെന്നാണ് ഒരു സാമ്പത്തിക ആസൂത്രകൻ ശുപാർശ ചെയ്യുന്നത്.
ശരിയായ നിക്ഷേപം
സമ്പാദിക്കുന്ന പണം എവിടെ നിക്ഷേപിക്കണം എന്നറിയാത്തതാണ് ആളുകളുടെ പ്രധാന പ്രശ്നം. റിക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ സ്ഥിര നിക്ഷേപം പോലുള്ള ലളിതമായ നിക്ഷേപ രീതിയാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അൽപ്പം റിസ്ക്ക് കൂടുതലുള്ള എന്നാൽ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന മ്യൂച്വൽ ഫണ്ട്, ഓഹരി നിക്ഷേപം എന്നിവയും തിരഞ്ഞെടുക്കാവുന്നതാണ്.
ടാക്സ് സേവിംഗ്സ്
നികുതി ലാഭിക്കുന്നതിന് മുൻഗണന നൽകുന്ന മികച്ച നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുക. നികുതി അവബോധം വളർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന വഴികളിലൂടെ നിക്ഷേപം ആരംഭിക്കുക. ഇപിഎഫ്, പിപിഎഫ്, എൻപിഎസ്, 5 വർഷത്തെ ടാക്സ്-സേവിംഗ് എഫി ഇവയൊക്കെ നികുതി ലാഭിക്കാൻ സഹായിക്കുന്ന നിക്ഷേപ മാർഗങ്ങളാണ്.
ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കുക
ഇൻഷുറൻസിന്റെ അടിസ്ഥാന ലക്ഷ്യം നിങ്ങളുടെ ജീവിതത്തിലെ അപകടസാധ്യതകളെ മറികടക്കാൻ സഹായിക്കുക എന്നതാണ്. അല്ലാതെ വരുമാനം വാഗ്ദാനം ചെയ്യുന്നില്ല. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കവറിന്റെ ആവശ്യകത നിങ്ങൾക്ക് അനുഭവപ്പെടില്ലെങ്കിലും, നിങ്ങളുടെ സാമ്പത്തിക ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഇൻഷുറൻസിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എമർജൻസി ഫണ്ട്
സാമ്പത്തിക അടിയന്തിര സാഹചര്യങ്ങളെ മറികടക്കുന്നതിനായി ഉയർന്ന ശമ്പളം ലഭിക്കുന്നവർ തീർച്ചയായും ഒരു എമർജൻസി ഫണ്ട് കരുതേണ്ടതാണ്. തൊഴിൽ നഷ്ടം, മെഡിക്കൽ ആവശ്യകതകൾ, അല്ലെങ്കിൽ ഒരു കുടുംബാംഗത്തിന് ആവശ്യമായ സാമ്പത്തിക സഹായം എന്നിവയിലേതെങ്കിലുമാകട്ടെ നിങ്ങൾ സാമ്പത്തികമായി തയ്യാറായിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications