നിങ്ങളുടെ സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങാം, ലാഭം നേടാനുള്ള വഴികളിറിയാം

മലയാളികൾക്ക് സ്വർണ്ണം നെഞ്ചോട് ചേർന്നു നിൽക്കുന്ന വെറും ആഭരണം മാത്രമല്ല, ഒരു ഹൃദയ വികാരം കൂടിയാണ്. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണ്ണം അണിയുകയും വാങ്ങുകയും ചെയ്യും. കല്യാണമാണെങ്കിൽ പറയുകയും വേണ്ട. അക്ഷയ തൃതീയ ദിവസം കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് കേരളത്തിൽ മാത്രം ചിലവാകുന്നത്. കേവലം ആഭരണം എന്നതിനപ്പുറം മികച്ച നിക്ഷേപ മാർഗം കൂടിയാണ് സ്വർണ്ണം. ലോകം സാമ്പത്തിക പ്രതിസന്ധിയുടെ ഏതൊരു സൂചന നല്‍കുമ്പോഴും സ്വർണ വില മുന്നോട്ട് കുതിക്കുന്നു. മറ്റ് ഏതൊരു മാർഗ്ഗത്തേക്കാളും സുരക്ഷിത നിക്ഷേപം സ്വർണമാണ് എന്നതാണ് ഈ പ്രവണതയുടെ കാരണം. അടുത്തിടെ സ്വർണത്തിനുണ്ടായ വലിയ വിലക്കയറ്റം തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. സാമ്പത്തിക പ്രതിസന്ധി അല്‍പ്പം മെച്ചപ്പെട്ടു വരുമ്പോള്‍ വിലയില്‍ ഇടിവ് സംഭവിക്കുമെങ്കിലും ഒരിക്കലും ഒരു പരിധിക്ക് അപ്പുറം സ്വർണ വില ഇതുവരെ കുറഞ്ഞിട്ടില്ലെന്നതിലാണ് നിക്ഷേപകരുടെ വിശ്വാസം. ന്നാൽ സ്വർണ്ണം വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

നിങ്ങളുടെ സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങാം, ലാഭം നേടാനുള്ള വഴികളിറിയാം

1. ആഗോള വിപണിയിലെ പ്രവണതകൾ

ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും

2. ആഭ്യന്തര ആവശ്യവും വിതരണവും

സ്വർണ്ണത്തിന്റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.

3. സർക്കാർ നിയന്ത്രണങ്ങൾ

ഇറക്കുമതി തീരുവയിലോ നിയന്ത്രണങ്ങളിലോ ഉള്ള മാറ്റങ്ങളടക്കമുള്ള സർക്കാർ നയങ്ങൾ സ്വർണ്ണ വിപണിയെ ബാധിക്കും. ഉദാഹരണത്തിന്, ഇറക്കുമതി തീരുവയിലെ വർദ്ധനവ് സ്വർണ്ണ വില ഉയരാൻ ഇടയാക്കും.

4. കറൻസി വിനിമയ നിരക്കുകൾ

വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.

5. നിക്ഷേപക വികാരം

നിക്ഷേപകരുടെ വികാരവും പെരുമാറ്റവും സ്വർണ്ണ വില നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ സമയങ്ങളിൽ, നിക്ഷേപകർ സ്വർണ്ണ നിക്ഷേപം നടത്തും. നിക്ഷേപത്തിന്‍റെ ആവശ്യകത വർധിക്കുന്നത് സ്വർണ്ണ വില വർദ്ധിപ്പിക്കും. നേരെമറിച്ച്, കൂടുതൽ സുസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ, സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നത് വില കുറയാൻ ഇടയാക്കിയേക്കാം. നിക്ഷേപകരുടെ മനഃശാസ്ത്രവും വികാരവും സ്വർണവിലയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സാരം

മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്വർണ്ണവിലയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളും വിലയില്ലേ ഏറ്റക്കുറച്ചിലുകളും കൃത്യമായി മനസ്സിലാക്കുന്നത് ലാഭത്തോടെ സ്വർണ്ണം വാങ്ങാനും നിക്ഷേപം നടത്താനും സഹായിക്കും.

ഏറ്റവും എളുപ്പമുള്ള നിക്ഷേപമാർഗം എന്നുള്ളത് കൊണ്ട് തന്നെ സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി മാർഗ്ഗങ്ങളുമുണ്ട്.സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.

ഡിജിറ്റൽ ​ഗോൾഡ് : നമ്മൾ വാങ്ങിക്കുന്ന ഫിസിക്കൽ ​ഗോൾഡിന്റെ ഡിജിറ്റൽ പതിപ്പിനെയാണ് ഡിജിറ്റൽ ​ഗോൾഡ് എന്ന് പറയുന്നത്..അതായത് സ്വർണം ശുദ്ധമായ രൂപത്തിൽ ഡിജിറ്റലായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി..ആവശ്യം വന്നാൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതി കൂടെയാണ് ഡിജിറ്റൽ ​ഗോൾഡ് എന്ന് പറയുന്നത്.

ഗോൾഡ് ഇടിഎഫുകൾ : ഡിമെറ്റീരിയലൈസ് ചെയ്ത രൂപത്തിൽ വാങ്ങാൻ കഴിയുന്ന സാധാരണ സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകളാണ് ഗോൾഡ് ഇടിഎഫുകൾ. ഗോൾഡ് ഇടിഎഫുകൾ ആഭ്യന്തര സ്വർണ്ണ വിലയെ ട്രാക്ക് ചെയ്യുകയും എൻഎസ്ഇ/ബിഎസ്ഇയിൽ ഒരു കമ്പനി സ്റ്റോക്ക് പോലെ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങൾ യഥാർത്ഥത്തിൽ സ്വർണ്ണമല്ല കൈയിൽ വെയ്ക്കുന്നത്, പകരം സ്വർണ്ണത്തിന്റെ വിലയ്ക്ക് തുല്യമായ പണമാണ് കൈവശം വയ്ക്കുന്നത്.

സോവറിൻ ഗോൾഡ് ബോണ്ടുകൾ : ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും. ഇന്ത്യാ ഗവൺമെന്‍റിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X