ലോക ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആന്റ് ഡെവലപ്മെൻറ് ബ്രീഫ് അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2018ൽ 79 ബില്യൺ ഡോളറാണ് ഇത്തരത്തിൽ ഇന്ത്യയിൽ ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഈ തുകയുടെ വലിയൊരു ഭാഗം പലപ്പോഴും സേവിംഗ്സ് അക്കൗണ്ടുകളിലേയ്ക്കാണ് മാറ്റുന്നത്. എന്നാൽ പ്രവാസികൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിൽ കാശ് നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും, നിക്ഷേപം നടത്തും മുമ്പ് തീർച്ചയായും അറിയേണ്ട ചില കാര്യങ്ങളും ഇതാ..
ബാങ്ക് എഫ്ഡി
ഒരു നിശ്ചിത കാലയളവിനുള്ളിൽ നിങ്ങളുടെ സമ്പത്ത് ഗണ്യമായി വളർത്താൻ അനുവദിക്കുന്ന കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ മാർഗമാണ് ബാങ്ക് എഫ്ഡികൾ. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമല്ല, എൻആർഐകൾക്കും (പ്രവാസി ഇന്ത്യക്കാർ) എഫ്ഡി അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. ഇതുവഴി സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന വരുമാനം നേടുകയും ചെയ്യാം. എന്നിരുന്നാലും, നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, ഈ അക്കൗണ്ടുകളെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.
രണ്ട് തരം അക്കൗണ്ടുകൾ
പ്രവാസി ഇന്ത്യക്കാർക്ക്, ഇന്ത്യൻ ബാങ്കുകളിൽ രണ്ട് തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ കഴിയും.
- നോൺ-റസിഡന്റ് എക്സ്റ്റേണൽ അക്കൗണ്ട് (എൻആർഇ)
- നോൺ-റസിഡന്റ് ഓർഡിനറി അക്കൗണ്ട് (എൻആർഒ)
എൻആർഇ എഫ്ഡികൾ
വിദേശ കറൻസിയിൽ സമ്പാദിക്കുന്നവർക്കും ഇന്ത്യൻ കറൻസിയുടെ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും എൻആർഇ എഫ്ഡികൾ പ്രയോജനകരമാണ്. എൻആർഇ എഫ്ഡി അക്കൗണ്ടിന്റെ ചില പ്രത്യേകത നേടിയ പലിശ നികുതി രഹിതമാണ് എന്നുള്ളതാണ്, നിക്ഷേപികക്കുന്ന പണം കറൻസി നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. എൻആർഇ ജോയിന്റ് അക്കൗണ്ടുകൾ മറ്റൊരു എൻആർഐയെ ഉപയോഗിച്ച് മാത്രമേ തുറക്കാൻ കഴിയൂ.
എൻആർഒ എഫ്ഡികൾ
എൻആർഇ എഫ്‌ഡികളിൽ നിന്ന് വ്യത്യസ്തമായി, എൻആർഒ എഫ്ഡികളിലൂടെ നേടുന്ന പലിശ ആദായനികുതി നിയമം 1961 അടിസ്ഥാനമാക്കി 30% നിരക്കിൽ നികുതി നൽകേണ്ടതാണ്. എന്നാൽ, എൻആർഒ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തിൽ, വിനിമയ നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ ബാധകമല്ല.
കാലാവധിയും പലിശയും
നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ഉയർന്ന വരുമാനം നേടാൻ മാത്രമല്ല, നിക്ഷേപിച്ച തുകയുടെ 90% വരെ വായ്പ നേടാനും നിങ്ങൾക്ക് കഴിയും. മിക്ക എൻആർഇ എഫ്‌ഡികളുടെയും കാലാവധി 1 വർഷം മുതൽ 10 വർഷം വരെയാണ്. നിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രയിച്ച് നിലവിൽ 6 മുതൽ 7% വരെയാണ് പലിശ നിരക്ക്.
നിക്ഷേപ തുക
അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ കുറഞ്ഞത് 25,000 രൂപ നിക്ഷേപം നടത്തണം. നിങ്ങളുടെ എൻആർഇ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങളുടെ ഒരു സന്ദർശന വേളയിൽ വിദേശ കറൻസി നോട്ടുകൾ ബാങ്കിൽ നൽകി അക്കൗണ്ട് തുറക്കാവുന്നതാണ്. തുക ഇന്ത്യൻ രൂപയിൽ മാത്രമേ നിക്ഷേപകർക്ക് പിൻവലിക്കാനാകൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
