ഒരു ഉപഭോക്താവ് അയാളുടെ അക്കൗണ്ട് തുറന്നിരിക്കുന്ന ബ്രാഞ്ചിനെയാണ് അയാളുടെ ഹോം ബ്രാഞ്ച് എന്ന് പറയുന്നത്. അതായത് അയാളുടെ അക്കൗണ്ട് പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആ ബ്രാഞ്ച് ആയിരിക്കുമെന്ന് സാരം.
നമ്മള് അക്കൗണ്ട് തുറന്ന ശാഖയിലല്ലാതെ നമ്മുടെ ബാങ്കിന്റെ തന്റെ മറ്റ് ശാഖകളില്‍ ചെന്ന് പണ ഇടപാടുകള്‍ നടത്തേണ്ടി വരുന്ന സാഹചര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും പലപ്പോഴായി അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. നമ്മുടെ ഹോം ബ്രാഞ്ച് അഥവാ നമ്മള് അക്കൗണ്ട് തുറന്ന ബ്രാഞ്ചില്‍ ചെയ്യുന്ന അത്രയും എളുപ്പത്തില്‍ നമുക്ക് മറ്റ് ബ്രാഞ്ചുകളില്‍ വച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല എന്ന് ആ അനുഭവത്തില്‍ നിന്നും ചിലര്‍ക്കെങ്കിലും മനസ്സിലായിക്കാണുകയും ചെയ്യും.
എന്താണ് നോണ്‍ ഹോം ബ്രാഞ്ച് ?
ഒരു ഉപഭോക്താവ് അയാളുടെ അക്കൗണ്ട് തുറന്നിരിക്കുന്ന ബ്രാഞ്ചിനെയാണ് അയാളുടെ ഹോം ബ്രാഞ്ച് എന്ന് പറയുന്നത്. അതായത് അയാളുടെ അക്കൗണ്ട് പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആ ബ്രാഞ്ച് ആയിരിക്കുമെന്ന് സാരം. ഹോം ബ്രാഞ്ച് അല്ലാതെ ഉപഭോക്താവിന് ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്ന മറ്റ് ശാഖകളെയാണ് നോണ്‍ ഹോം ബ്രാഞ്ചുകള്‍ എന്ന് പറയുന്നത്. ഇത്തരം നോണ്‍ ഹോം ബ്രാഞ്ചുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പണ ഇടപാടുകള്‍ നടത്തുമ്പോള്‍ ഓരോ ഇടപാടിനും നിശ്ചിത തുക അധിക ചാര്‍ജായി ഉപഭോക്താവില്‍ നിന്നും ഈടാക്കാറുണ്ട്. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും കൈമാറ്റം നടത്തുന്നതിനുമൊക്കെ ഈ ഫീസ് ബാധകമാണ്. ഓരോ ബാങ്കും അവരുടെ നയങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത തുകയാണ് ഇത്തരം ചാര്‍ജായി ഈടാക്കുന്നത്. ഒരു മൂന്നാം കക്ഷി എന്തെങ്കിലും പണമിടപാട് നടത്തിയാാലും ചില ബാങ്കുകള്‍ ഇത്തരം ചാര്‍ജ് ഈടാക്കാറുണ്ട്.
എസ്ബിഐയുടെ നോണ്‍ ഹോം ബ്രാഞ്ചില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍
എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യില്‍ നിങ്ങള്‍ക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടെന്ന് കരുതുക. 50,000 രൂപ വരെ ഒരു നോണ്‍ ഹോം ബ്രാഞ്ചില്‍ നിന്നും ഒരു ദിവസം നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി പൂരിപ്പിച്ച വിത്ത്ഡ്രോവല്‍ അപേക്ഷാ ഫോമിനൊപ്പം നിങ്ങളുടെ പാസ്ബുക്കും ബാങ്കില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ദിവസം പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി 1 ലക്ഷം രൂപയാണ്. എന്നിരുന്നാലും ഹോം ബ്രാഞ്ചില്‍ നിന്നോ നോണ്‍ ഹോം ബ്രാഞ്ചില്‍ നിന്നോ പണം പിന്‍വലിക്കുമ്പോള്‍ നോ ഫ്രില് ഡിപ്പോസിറ്റുകള്ക്കോ, ബേസിക് സേവിംഗസ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കോ ബാധകമല്ല. ഈടാക്കുന്ന അധിക ചാര്‍ജ് എത്ര തവണ ഇടപാടുകള്‍ നടത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈടാക്കുന്നത്.
നോണ്‍ ഹോം എസ്ബിഐ ബ്രാഞ്ചിലെ പണ നിക്ഷേപം
എസ്ബിഐയുടെ നോണ്‍ ഹോം ബ്രാഞ്ചില്‍ ഒരു ദിവസം നടത്താവുന്ന നിക്ഷേപത്തിന്റെ പരമാവധി തുക 2 ലക്ഷം രൂപ വരെയാണ്.
എസ്ബിഐ നോണ്‍ ഹോം ബ്രാഞ്ചുകളിലെ അനുവദനീയമല്ലാത്ത ഇടപാടുകള്‍
നിങ്ങള്‍ക്ക് എസ്ബിഐയിലാണ് അക്കൗണ്ട് ഉള്ളത് എങ്കില്‍ നോണ്‍ ഹോം ബ്രാഞ്ചുകള്‍ നിങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സ്ഥിര നിക്ഷേപ റിസീപ്റ്റുകള്‍ തരില്ല. കൂടാതെ അക്കൗണ്ട് കൈമാറ്റം വഴിയോ പണമടച്ചോ വായ്പ തീര്‍പ്പാക്കുന്നതും എസ്ബിഐ നോണ്‍ ഹോം ബ്രാഞ്ചുകളില്‍ അനുവദിക്കാറില്ല. കൂടാതെ നോണ്‍ ഹോം ബ്രാഞ്ചില്‍ അപേക്ഷ നല്‍കുന്നത് വഴി കാലാവധി പൂര്‍ത്തിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം നീട്ടാനും നിങ്ങള്‍ക്ക് സാധിക്കില്ല.
ഐസിഐസിഐ ബാങ്ക് ചാര്‍ജുകള്‍
ഐസിഐസിഐ ബാങ്ക് ലി. ഒരു മാസത്തെ ആദ്യ നോണ്‍ ഹോം ബ്രാഞ്ച് ഇടപാടിന് ശേഷമുള്ള ഓരോ നോണ്‍ ഹോം ഇടപാടിനും 150 രൂപ ഈടാക്കും. നോണ്‍ ഹോം ബ്രാഞ്ചില്‍ ഒരു ഉപഭോക്താവിന് നടത്താവുന്ന പരമാവധി ഇടപാട് തുക 50,000 രൂപയാണ്. മൂന്നാം കക്ഷി ഇടപാടുകളുടെ പരിധി 15,000 രൂപയും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 1 ലക്ഷം വരെ സൗജന്യ പിന്‍വലിക്കല്‍ സേവനം അനുവദിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ ഉള്ള തുകയ്ക്ക് 1,000 രൂപയ്ക്ക് 2 രൂപ നിരക്കില്‍ ചുരുങ്ങിയത് 50 രൂപയെങ്കിലും ഓരോ ഇടപാടിനും ഈടാക്കും. മൂന്നാം കക്ഷി ഇടപാടുകളുടെ പരിധി 50,000 രൂപയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications