ഭവന വായ്പ്പയില്‍ ടോപ്പ് അപ്പ് എടുക്കുന്നത് വലിയ സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് സഹായകമാവും. അത് വിവാഹ ആവശ്യങ്ങളോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളോ അങ്ങനെ എന്ത് കാര്യങ്ങള്‍ക്കും വേണ്ടിയാകാം.
ഭവന വായ്പ്പയില്‍ ടോപ്പ് അപ്പ് എടുക്കുന്നത് വലിയ സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് സഹായകമാവും. അത് വിവാഹ ആവശ്യങ്ങളോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളോ അങ്ങനെ എന്ത് കാര്യങ്ങള്‍ക്കും വേണ്ടിയാകാം. എന്നാല്‍ അതേ സമയം ഭവനാ വായ്പ്പാ ടോപ്പ് അപ്പുകള്‍ എടുക്കുന്നതിന് ഓരോ ബാങ്കുകളിലുമുള്ള നയങ്ങളും നിബന്ധനകളും വ്യത്യസ്തമാണ്.

വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ഒരു വിലയിരുത്തല്‍ നടത്തുവാന്‍ ടോപ്പ് അപ്പ് ഭവന വായ്പ പ്രാഥമികമായി കാരണമാകുന്നു. ഏവരും ആഗ്രഹിക്കുന്നതും തെരഞ്ഞെടുക്കുന്നതും കുറഞ്ഞ വായ്പാ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെയാണ്. തീര്‍ച്ചയായും വായ്പ എടുക്കുന്നവരുടെ ബാധ്യത കുറയ്ക്കുവാന്‍ അതുവഴി സാധിക്കും എന്നത് കൊണ്ടാണത്.
നിങ്ങള്‍ക്ക് നിലവിലുള്ള നിങ്ങളുടെ വായ്പാ ദാതാവില്‍ നിന്നും ഭവന വായ്പാ ടോപ്പ് അപ്പ് സേവനം തെരഞ്ഞെടുക്കുന്നുവെങ്കില്‍ പുതിയ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നതിനേക്കാല് ഉയര്‍ന്ന പലിശ നിരക്ക് ആയിരിക്കും നിങ്ങള്‍ നല്‍കേണ്ടി വരിക. അതായത് ഒരു പുതിയ ഉപയോക്താവിന് 7.25 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കുന്നുവെങ്കില്‍ അതേ സ്ഥാപനത്തിലെ നിലവിലുള്ള ഒരു ഉപയോക്താവിന് ഭവന വായ്പാ ടോപ്പ് അപ്പിനായി ഈടാക്കുന്ന പലിശ നിരക്ക് അതിനേക്കാള്‍ 1 പോയിന്റ് ശതമാനമെങ്കിലും ഉയര്‍ന്നതായിരിക്കും. അതായത് അധിക ചിലവ് വേണ്ടി വരുമെന്നര്‍ഥം. ഇതിനൊപ്പം മറ്റ് നിബന്ധനകളും കൂടി ചേരുമ്പോഴേ ടോപ്പ് അപ്പ് സേവനം അനുവദിച്ചു നല്‍കുകയുള്ളൂ.
നിങ്ങള്‍ നിലവിലുള്ള ഒരു ഉപഭോക്താവ് ആണെങ്കില്‍ നിങ്ങള്‍ക്ക് അനുവദിച്ചു തരാവുന്ന പരമാവധി ടോപ്പ് അപ്പ് വായ്പാ തുകയ്ക്ക് ചില ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റ് ചിലരാകട്ടെ കുറഞ്ഞ കാലയളവിലേക്ക് മാത്രമാണ് ടോപ്പ് അപ്പ് സേവനം നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ ഇത്തരത്തില്‍ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഒപ്പം ദീര്‍ഘകാലത്തേക്ക് ടോപ്പ് അപ്പ് സേവനം നല്‍കുകയും ചെയ്യുന്നുണ്ട്.
അതേ സമയം കാനറ ബാങ്കില്‍ 25 ലക്ഷം രൂപ വരെയാണ് പരമാവധി ടോപ്പ് അപ്പ് തുകയായി നല്‍കുന്നത്. 10 വര്‍ഷമാണ് ഉയര്‍ന്ന കാലാവധി. ഇത്തരം നിബന്ധനകള്‍ കാരണം ടോപ്പ് അപ്പ് സേവനങ്ങള്‍ക്കായി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ കൂടുതല്‍ സൗകര്യപ്രദവും കുറഞ്ഞ പലിശ നിരക്കുമുള്ള മറ്റ് സേവനദാതാക്കളിലേക്ക് മാറുവാനുള്ള സാധ്യതകളുണ്ട്.
ഉദാഹരണത്തിന് ഒരു വ്യക്തിയ്ക്ക് ഭവന വായ്പാ ടോപ്പ് അപ്പ് എടുക്കണമെന്ന് ആഗ്രഹമുണ്ട്. അയാളുടെ നിലവിലുള്ള ബാങ്ക് പരമാനവധി 25 ലക്ഷം രൂപയാണ് ടോപ്പ് അപ്പ് തുകയായി അനുവദിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ ആ വ്യക്തിയ്ക്ക് ഉയര്‍ന്ന ടോപ്പ് അപ്പ് പരിധിയും കാലാവധിയും വാഗ്ദാനം ചെയ്യുന്ന പുതിയ മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് വായ്പ മാറ്റാവുന്നതാണ്. ഉപഭോക്താവിന്റെ പ്രതിമാസ ബാധ്യത കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
