റിസ്ക് സാധ്യതകള്‍ തീരെയില്ലാതെ മതിയായ ആദായം നിക്ഷേപകന് ഉറപ്പു നല്കുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പിപിഎഫ് നിക്ഷേപം നികുതിയിളവിന് അര്‍ഹമാണ്
റിസ്ക് സാധ്യതകള്‍ തീരെയില്ലാതെ മതിയായ ആദായം നിക്ഷേപകന് ഉറപ്പു നല്കുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പിപിഎഫ് നിക്ഷേപം നികുതിയിളവിന് അര്‍ഹമാണ് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് വകുപ്പ് 80സിയ്ക്ക് കീഴില്‍ നിക്ഷേപകന് നികുതി ഇളവിന് അവകാശം ഉന്നയിക്കുവാന്‍ സാധിക്കുക.
പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍
പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ ആവശ്യമുള്ള ചുരുങ്ങിയ തുക 100 രൂപയാണ്. എന്നാല്‍ അക്കൗണ്ട് നിലനിര്‍ത്തുവാന്‍ ആ തുക മാത്രം പോരാ. അക്കൗണ്ട് സക്രിയമായി നിലനിര്‍ത്തുന്നതിന് ഒരു സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതായുണ്ട്. ഒരു സാമ്പത്തിക വര്‍ഷം ആകെ 12 തവണയാണ് പരമാവധി നിക്ഷേപം നടത്താന്‍ സാധിക്കുക എന്നതും പിപിഎഫ് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് നികുതിയിളവ് കൂടി ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിപിഎഫ് പലിശ നിരക്ക് നിക്ഷേപകന് പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. റിസ്ക് കുറഞ്ഞ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി.
പിപിഎഫ് നിക്ഷേപം പിന്‍വലിക്കുവാന്‍
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മെച്യൂരിറ്റി പിരീയഡിന് മുമ്പും പിപിഎഫ് നിക്ഷേപം പിന്‍വലിക്കുവാന്‍ പിപിഎഫ് നയങ്ങള്‍ നിക്ഷേപകനെ അനുവദിക്കുന്നുണ്ട്. ഒപ്പം പിപിഎഫ് അക്കൗണ്ട് ഈടിന്മേല് 1 ശതമാനം പലിശ നിരക്കില്‍ വായ്പ എടുക്കുവാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് ആറാം വര്‍ഷം മുതലാണ് നിക്ഷേപകര്‍ക്ക് നിക്ഷേപ കാലാവധിയായ 15 വര്‍ഷങ്ങള്‍ തികയുന്നതിന് മുമ്പ് തുക പിന്‍വലിക്കുവാന്‍ സാധിക്കുക. 5 വര്‍ഷങ്ങള്‍ പിപിഎഫ് അക്കൗണ്ടില്‍ പൂര്‍ത്തീകരിച്ച ഏതൊരു വ്യക്തിയ്ക്കും പണം കണ്ടെത്തുവാന്‍ ആശ്രയിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പാണ് പിപിഎഫ്.
എപ്പോള്‍ നിക്ഷേപം?
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ പിപിഎഫില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. കാരണം ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് മുഴുവനായും നിക്ഷേപത്തിന്മേല് പലിശ നേടാന്‍ നിക്ഷേപകന് സാധിക്കും. പൊതുവേ ജനുവരിക്കും മാര്‍ച്ചിനുമിടയിലാണ് ഭൂരിപക്ഷം ആളുകളും പിപിഎഫ് അക്കൗണ്ടുകള്‍ തുടങ്ങാറ്. 80ഇ വകുപ്പ് പ്രകാരമുള്ള നികുതിയളവുതന്നെ ലക്ഷ്യം. ഒരു വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് പലിശ ഇളവ് ലഭിക്കുക. മാസത്തിലെ അഞ്ചാമത്തെ ദിവസത്തെയും അവസാന ദിവസത്തെയും മിനിമം ബാലന്സിന്മേലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നതും.
നിക്ഷേപിക്കുന്നത് എങ്ങനെ?
ഉദാഹരണത്തിന് ഏപ്രില്‍ 1ന് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട ബാലന്‍സ് 50,000 രൂപയാണ്. ഏപ്രില്‍ ആറിന് നിങ്ങള്‍ ഒരു 20,000 രൂപ കൂടി നിക്ഷേപം നടത്തുന്നു. അപ്പോള്‍ നിങ്ങളുടെ ഏപ്രില്‍ മാസത്തെ നിക്ഷേപത്തിന്മേല് പലിശ കണക്കാക്കുന്നത് 70,000 രൂപയ്ക്ക് അല്ല 50,000 രൂപയ്ക്ക് ആയിരിക്കും. അതായത് നിങ്ങള്‍ പ്രതിമാസം പിപിഎഫില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അത് എല്ലാ മാസവും 5 ആം തീയ്യതിയ്ക്ക് മുമ്പ് നടത്തുന്നതാണ് ഉത്തമം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
