നിങ്ങളുടെ വായ്പ അപേക്ഷ തള്ളിക്കളയാതിരിക്കാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തഗത വായ്പയ്ക്കായി അപേക്ഷിക്കുന്നത് ഇന്ന് അത്ര വലിയ പ്രയാസമേറിയ കാര്യമൊന്നുമല്ല. നിങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കി ചുരുക്കം ചില ക്ലിക്കുകള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു കിട്ടാന്‍ സാധിക്കും. എന്നാല്‍ മറ്റൊരു വശത്ത് വായ്പയുടെ സുരക്ഷിതമില്ലായ്മ പരിഗണിച്ച് വായ്പാ ദാതാക്കളായ സാമ്പത്തിക സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാനും ആരംഭിച്ചിരിക്കുന്നു.

 

നിങ്ങളുടെ വായ്പാ അപേക്ഷ സ്ഥാപനങ്ങള്‍ തള്ളിക്കളയാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്.

വായ്പാ ചരിത്ര പരിശോധന

വായ്പാ ചരിത്ര പരിശോധന

ശക്തമായ ഒരു വായ്പാ ചരിത്രം ഉണ്ടാക്കി സൂക്ഷിക്കുക എന്നതാണ് വായ്പകള്‍ എളുപ്പം അനുവദിച്ചു കിട്ടുന്നതിനായി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളില്‍ ആദ്യത്തേത്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750ഓ അതിന് മുകളിലോ ആണെങ്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്. ഇഎംഐകള്‍ കൃത്യ സമയത്ത് തിരിച്ചടയ്ക്കുക, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം അടച്ചു തീര്‍ക്കുക, ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ നിര്‍ത്തുക തുടങ്ങിയ ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങള്‍ പാലിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നില നിര്‍ത്താന്‍ സാധിക്കും.

നിങ്ങളുടെ തിരിച്ചടവ് കഴിവിനനുസരിച്ച് കാലാവധി തിരഞ്ഞെടുക്കുക

നിങ്ങളുടെ തിരിച്ചടവ് കഴിവിനനുസരിച്ച് കാലാവധി തിരഞ്ഞെടുക്കുക

പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തിലധികം വായ്പാ ബാധ്യതകളും ഇഎംഐ ബാധ്യതകളുമുള്ള വ്യക്തികള്‍ക്ക് വായ്പ നല്‍കുവാന്‍ പൊതുവേ ധനകാര്യ സ്ഥാപനങ്ങള്‍ ഉത്സാഹം കാണിക്കാറില്ല. നിങ്ങളുടെ മുഖ്യ സാമ്പത്തിക ലക്ഷ്യത്തിന് വകയിരുത്തുന്ന തുക മാറ്റി വച്ച് വേണം വായ്പ തിരിച്ചടവിന്റെ ഗഡു തിരഞ്ഞെടുക്കാന്‍.

വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ വാഗ്ദാനങ്ങള്‍ താരതമ്യം ചെയ്യുക

വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ വാഗ്ദാനങ്ങള്‍ താരതമ്യം ചെയ്യുക

ബാങ്കുകളും മറ്റ് എന്‍ബിഎഫ്ബികളും വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് 10 ശതമാാനത്തിനും 24 ശതമാനത്തിനും ഇടയിലാണ്. അതുകൊണ്ടുതന്നെ വായ്പ നിശ്ചയിക്കുന്നതിന് മുമ്പ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ വായ്പാ വാഗ്ദാനങ്ങള്‍ താരതമ്യം ചെയ്യുക എന്നത് പ്രധാനമാണ്. താരതമ്യം വെറും പലിശ നിരക്കില്‍ മാത്രം ഒതുങ്ങിപ്പോകരുത് എന്നും ശ്രദ്ധിക്കണം. വായ്പാ തുക, നടപടി ക്രമങ്ങള്‍ക്കായി ഈടാക്കുന്ന തുക, തിരിച്ചടവ് കാലാവധി, തിരിച്ചടിവില്‍ വരുന്ന അധിക ചാര്‍ജുകള്‍ തുടങ്ങിയയൊക്കെ പരിഗണിച്ചാവും എവിടെ നിന്ന് വായ്പയ്ക്കായി അപേക്ഷിക്കണമെന്ന് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

ഒന്നിലധികം സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കരുത്

ഒന്നിലധികം സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കരുത്

നിങ്ങള്‍ വായ്പയ്ക്കായോ, ക്രെഡിറ്റ് കാര്‍ഡിനായോ അപേക്ഷ നല്‍കുമ്പോള്‍ സ്ഥാപനം നിങ്ങളുടെ വായ്പ യോഗ്യത പരിശോധിക്കും. ഹാര്‍ഡ് എന്‍ക്വയറീസ് എന്ന് അറിയപ്പെടുന്ന അത്തരം ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഒരേ സമയം വിവിധ സ്ഥാപനങ്ങളില്‍ വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

അടിക്കടി ജോലി മാറുന്ന ശീലം ഉപേക്ഷിക്കുക

അടിക്കടി ജോലി മാറുന്ന ശീലം ഉപേക്ഷിക്കുക

അപേക്ഷന്റെ തൊഴില്‍ സ്ഥിരതയാണ് വായ്പ അനുവദിക്കും മുമ്പ് സ്ഥാപനങ്ങള്‍ പരിഗണിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. അടിക്കടി ജോലി മാറിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ തൊഴില്‍ അസ്ഥിരതയാണ് സ്ഥാപനം വിലയിരുത്തുക. അത്തരം അപേക്ഷകര്‍ക്ക് വായ്വ നല്‍കുവാനും സ്ഥാപനങ്ങള്‍ മടി കാണിക്കും. ഭാവിയില്‍ വായ്പയ്ക്കായി അപേക്ഷിക്കാനുള്ള സാധ്യതയെങ്കിലും മുന്‍നിര്‍ത്തി ആ ശീലം ഉപേക്ഷിക്കുന്നതാവും അഭികാമ്യം.

Read more about: personal loan
English summary

things you should know before submitting application for a personal loan

things you should know before submitting application for a personal loan
Story first published: Friday, April 2, 2021, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X